ധനകാര്യ വകുപ്പിൻ്റെ സെക്ഷനുകളും ചുമതലകളും

അക്കൗണ്ട്സ് എ.

ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ ശമ്പളം തയ്യാറാക്കൽ, ലീവ് /ടെർമിനൽ സറണ്ടറിനുള്ള ബിൽ/പി.എഫ്, പി.എഫ് ക്ലോഷർ, ജി.ഐ.എസ്, എഫ്,ബി,എസ്, എം.ആർ, മിസലേനിയസ് ബിൽ തയ്യാറാക്കൽ, ധനകാര്യ വകുപ്പിന്റെ/ഡി.പി.സിയുടെ ആവശ്യത്തിന് വാങ്ങുന്ന സാധനങ്ങൾക്കുള്ള ബിൽ തയ്യാറാക്കൽ, എൻ.എൽ.സി, എൽ.പി.സി, വരുമാന നികുതി കണക്കാക്കലും ഫോം 16 സർട്ടിഫിക്കറ്റ് നൽകൽ, ശമ്പള സർട്ടിഫിക്കറ്റ്, ജി.പി.എഫ് അക്കൗണ്ടിലേക്ക് ഡി.എ അരിയർ നിക്ഷേപിക്കൽ എന്നീ ജോലികളാണ് പ്രധാനാമയും നിർവഹിക്കുന്നത്.

അക്കൗണ്ട്സ് ബി.

ധനകാര്യ വകുപ്പിനുവേണ്ടി വാടകയ്ക്ക് എടുത്തിട്ടുള്ള എസ്.ബി.റ്റി. & ഹൗസിംഗ് ബോർഡ് കെട്ടിടങ്ങളുടെ വാടകയും അനുബന്ധ വിഷയങ്ങളും,
അക്കോമെഡേഷനും ബന്ധപ്പെട്ട വാങ്ങൽ, തുകയൊടുക്കൽ, അറ്റകുറ്റപ്പണികൾ, എസ്.എൽ.എൈ, ജി.എൈ.എസ്- പേര് ചേർക്കൽ, ക്ലോഷർ, എഫ്.ബി.എസ് ക്ളോഷർ, ഐ.റ്റി.സാധനങ്ങളുടെ പണമൊടുക്കൽ, എ.സി.സ്ഥാപിക്കലും ബന്ധപ്പെട്ട ജോലികളും, ഓഡേപേക്- യാത്രാ ചാർജുകൾ, ഗസ്റ്റ് ഹൗസ്, മസ്കറ്റ് ഹോട്ടൽ തുടങ്ങിയവയ്ക്ക് ഹോസ്പ്റ്റാലിറ്റി ചാർജ് ഒടുക്കൽ, യാത്രാനനുമതി, സോളാർ സ്ഥാപിക്കൽ, വകുപ്പുതല പുസ്തകങ്ങളുടെ വാങ്ങലും വിതരണവും, എ.ജി ഓഡിറ്റ് ഫയൽ, കോൺട്രാക്റ്റർമാർക്ക് ഇലക്ട്രിക്കൽ സിവിൽ ജോലികൾക്കുള്ള പ്രതിഫലം., കോൺഫറൻസ് ഹാൾ നിർമാണം, ലോൺ കുടിശികകളുമായി ബന്ധപ്പെട്ട നോട്ടിസുകൾ തീർപ്പാക്കൽ., സർക്കാർ ക്വാർട്ടേഴ്സ് അനൂവദിക്കൽ, എൽ.റ്റി.സി.-പണമൊടുക്കൽ, ധനകാര്യവകുപ്പിലെ സി.റ്റി.എഫ്.എം-ന് ഉച്ചഭക്ഷണം, ഫോൺ സൗകര്യം, മറ്റു സൗകര്യങ്ങൾ, വകുപ്പിലെ വാഹനങ്ങൾ വാങ്ങൽ അറ്റകുറ്റപ്പണികൾ മുതലായവ, ഓഫീസ് സ്റ്റേഷനറി , സ്റ്റോഴ്സ് വാങ്ങൽ, ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് , ഐ.എഫ്.എം.എ, പി.എസ്.സി വഴി നിയമിതരായ ഡ്രൈവർമാർക്ക് വാഹനങ്ങൾ നൽകൽ, സെക്രട്ടറിയുടെ ഓഫിസ് , പി.എസ്.എ, സി.റ്റി.എഫ്.എം. ലെയ്സൺ ഓഫിസർ, ഓഫീസ് സെക്ഷൻ – അഡ്വാൻസ് നൽകൽ, ധനകാര്യ വകുപ്പിലെ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്ന വകയിൽ സപ്ളൈകോ ബാങ്കുകൾക്കുള്ള പണം ഒടുക്കൽ, ടെമ്പററി അഡ്വൊൻസ്, എൻ.ആർ.എ. പാസാക്കൽ, TA യെ NRA ആക്കി മാറ്റൽ, ഭവന വായ്പ, ഇരുചക്രവാഹന വായ്പ & വിവാഹവായ്പ തുടങ്ങുന്നതും അവയുടെ ക്ളോഷറും, GPF അഡ്മിഷനും ക്ളോഷറും, ഭവന വായ്പ അപേക്ഷയിൽ ആവശ്യമായ നടപടി സ്വീകരിച്ച് പാസാക്കൽ, ഭവനവായ്പയുടെ സെക്കുരിറ്റി ഡോക്കുമെന്റെ്സ് റിലീസ് ചെയ്യൽ, മൂവബിൾ, ഇമ്മുവബിൾ വസ്തുക്കൾ വാങ്ങുന്നതിനുള്ള അനുമതി നൽകൽ, അക്കൗണ്ടന്റെ് ജനറൽ ഓഫീസിൽ നിന്നുള്ള GPF നമ്പർ ഭവന വായ്പ നമ്പർ അറിയ്പ്പുകളിൽ നടപടി എടുക്കൽ, ഹാജർ മേൽനോട്ടം, ജില്ലാ ധനകാര്യ പരിശോധനാ സ്കോഡിന് ഇന്ധനതുക മുൻകൂർ നൽകൽ, റീ ഇൻമ്പേഴ്സ് ചെയ്യൽ, വേതനം നൽകൽ, വിവരാവകാശം, നിയമസഭാചോദ്യം, സെക്ഷനുമായി ബന്ധപ്പെട്ട മറ്റു പേപ്പറുകൾ, ടെലിഫോൺ തുക ഒടുക്കൽ, ORT ചാർജ് അടച്ച തുക തിരികെ കൊടുക്കൽ, വൈദ്യുതി, വെള്ള കരങ്ങൾ അടയ്ക്കൽ, ടെലിഫോൺ, PABX നമ്പറുകൾ എക്സചെഞ്ചിൽ നൽകൽ, ടെലിഫോൺ മാറ്റി സ്ഥാപിക്കൽ, പുതിയടെലിഫോൺ നൽകൽ, ധനകാര്യ വകുപ്പില്ഡ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ വേതനം, ധനകാര്യ വകുപ്പിലെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇന്ധനം നിറക്കാൻ മുൻകൂർ തുക അനുവദിക്കൽ, ധനകാര്യ വകുപ്പിലെ അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കുള്ള ന്യൂസ് പേപ്പർ അലവൻസ്, കൂലി ചാർജ്, മറ്റ് പലവക അലവൻസുകൾ നൽകൽ, നിയമസഭാ ചോദ്യത്തിനും വിവരാവകാശ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകൽ.

ഭരണം എ.

ധനകാര്യ വകുപ്പ് രൂപീകൃതമായതു മുതൽ നിലവിലുണ്ടായിരുന്ന എസ്റ്റാബ്ളിഷ്മെന്റ് സെക്ഷനാണ് കാലക്രമത്തിൽ ധനകാര്യ (ഭരണം-എ) വകുപ്പായി മാറിയത്. 2012 വരെ ധനകാര്യ വകുപ്പിലെ ഓഫീസർമാർ മുതൽ പാർട്ട്-ടൈം-സ്വീപ്പർമാർ വരെയുള്ളവരുടെ നിയമനവും ട്രാൻസ്ഫറും ധനകാര്യ (ദേശീയ സമ്പാദ്യ പദ്ധതി) വകുപ്പിലെ ഓഫീസർമാരുടെ എസ്റ്റാബ്ലിഷ്മെന്റ് ജോലികളും ഭരണം-എ വകുപ്പിലാണ് ചെയ്തിരുന്നത്. എന്നാൽ അവരുടെ ലീവ് ഉൾപ്പെടെയുള്ള കാര്യങ്ങളും മറ്റു പലവക വിഷയങ്ങളും കൈകാര്യം ചെയ്തിരുന്നത് ഈ സെക്ഷനിൽ ആയിരുന്നില്ല. എന്നാൽ 2012-മുതൽ ധനകാര്യ വകുപ്പിലെ ഓഫീസർമാർ, അസിസ്റ്റന്റുമാർ എന്നിവരുടെ എസ്റ്റാബ്ലിഷ്മെന്റ് ജോലികൾ മുഴുവനായും ഭരണം-എ വകുപ്പിലാണ് ചെയ്യുന്നത്. മറ്റ് ജീവനക്കാരുടെ വിഷയങ്ങളും ധനകാര്യ (ദേശീയ സമ്പാദ്യ പദ്ധതി) വകുപ്പിലെ ഓഫീസർമാരുടെ എസ്റ്റാബ്ളിഷ്മെന്റ് വിഷയങ്ങളും ഭരണം-എ വകുപ്പിൽ നിന്നും മാറ്റിയിട്ടുണ്ട്.
ധനകാര്യ വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥർ, അസിസ്റ്റന്റുമാർ എന്നിവരുടെ പ്രാരംഭ പരിശീലന കാലഘട്ട പ്രഖ്യാപനം (ഡിക്ലറേഷൻ ഓഫ് പ്രൊബേഷൻ), സ്ഥിരീകരണം (കൺഫർമേഷൻ), സീനിയോറിറ്റി നിർണ്ണയം, സീനിയോറിറ്റി സംബന്ധിച്ച പരാതി തീർപ്പാക്കൽ, കോടതി സംബന്ധിച്ച ഫയലുകൾ, അന്യത്ര സേവനം, നിയമസഭാ ചോദ്യങ്ങൾ, ലീവ്, സറണ്ടർ, കേഡർ ബലം തീരുമാനിക്കൽ എന്നിവ കൈകാര്യം ചെയ്യുന്നു.

ഭരണം ബി.

2012 വരെ ധനകാര്യ വകുപ്പിലെ ഓഫീസർമാർ മുതൽ പാർട്ട്-ടൈം-സ്വീപ്പർമാർ വരെയുള്ളവരുടെ അവധി സംബന്ധമായ കാര്യങ്ങളും മറ്റു പലവക വിഷയങ്ങളും കൈകാര്യം ചെയ്തിരുന്നത് ധനകാര്യ (ഭരണം-ബി) വകുപ്പിൽ ആയിരുന്നു. എന്നാൽ 2012 മുതൽ ധനകാര്യ വകുപ്പിലെ ഓഫീസ് സൂപ്രണ്ട്, കമ്പ്യൂട്ടർ അസിസ്റ്റൻറ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, ക്ലറിക്കൽ അസിസ്റ്റന്റ്, അറ്റന്റ്, അറ്റൻഡർ ഏന്നിവരുടെ എസ്റ്റാബ്ലിഷ്മെന്റ് ജോലികൾ മുഴുവനായും ടി വകുപ്പിലാണ് ചെയുന്നത്.

ഭരണം സി.

ധനകാര്യ (ഭരണം –സി) സെക്ഷൻ 2012-ൽ രൂപീകൃതമായി. ധനകാര്യ വകുപ്പിനു കീഴിലുളള ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ജോലികളും, ധനകാര്യ (ദേശീയ സമ്പാദ്യ പദ്ധതി) വകുപ്പിലെ ജീവനക്കാരുടെ ജീവനക്കാര്യങ്ങൾ, പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങൾ എന്നീ വിഷയങ്ങൾ, ചീഫ് ടെക്നിക്കൽ എക്സാമിനറുടെ ഓഫീസിലെ വിഷയങ്ങൾ, ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ പെൻഷൻ പേപ്പറുകൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രത്യേക നിയമനവും ബന്ധപ്പെട്ട വിഷയങ്ങളും കോൺഫറൻസ് പേപ്പറുകൾ, നിയമസഭാ ചോദ്യം, വിലനിർണ്ണയ സമിതിയിലേക്ക് ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്യുക, ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിയമസഭാ ഡ്യൂട്ടി നൽകുക തുടങ്ങിയ പ്രവൃത്തികൾ ഭരണം സി കൈകാര്യം ചെയ്തു വരുന്നു.

എസ്റ്റാബ്ലിഷ്‌മെൻറ് എ.

എസ്റ്റാബ്ലിഷ്‌മെൻറ് ബി.

കേരള ജനറൽ സർവീസിലുള്ള ഡിവിഷണൽ അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അസിസ്റ്റന്റ്, ഫിനാൻസ് ഓഫീസർ, സീനിയർ ഫിനാൻസ് ഓഫീസർ എന്നിവരുടെ എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങൾ, വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി വിളിച്ചുകൂട്ടൽ, മറ്റു പലവക പേപ്പറുകൾ.

എസ്റ്റാബ്ലിഷ്‌മെൻറ് സി.

ധന (എസ്റ്റാ-സി) വകുപ്പിൽ ട്രഷറി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ട്രഷറി വകുപ്പിലെ നോൺ-ഗസറ്റഡ് ജീവനക്കാരുടെ എസ്റ്റാബ്ലിഷുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ട്രഷറി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട പ്രത്യക നിയമങ്ങൾ, ട്രഷറി വകുപ്പിലെ ഗസറ്റഡ് ജീവനക്കാരുടെ എസ്റ്റാബ്ലിഷുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഡി.പി.സി, പുതിയ സബ് ട്രഷറികൾ, ജില്ലാ ട്രഷറികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ജോലികൾ, നോൺ ബാങ്കിംഗ് ട്രഷറികളുടെ പരിവർത്തനം, നിയമസഭാ ചോദ്യങ്ങൾ, ബഡ്ജറ്റ് പേപ്പറുകൾ, ട്രഷറി ഡിപ്പാർട്ടമെന്റുമായി ബന്ധപ്പെട്ട കോടതി കേസുകൾ, ട്രഷറി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട വാർഷിക അവലോകനം, ഭരണ റിപ്പോർട്ട്,, പരിശോധനാ റിപ്പോർട്ട് , നിയമസഭാ ചോദ്യം ഉൾപ്പെടെയുളള പലവക പേപ്പറുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണ് ധന (എസ്റ്റാ-സി) വകുപ്പിൽ കൈകാര്യം ചെയ്യുന്നത്.

എസ്റ്റാബ്ലിഷ്‌മെൻറ് ഡി.

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ എല്ലാ വകുപ്പുതല ജോലികൾ, ധനകാര്യ (ദേശീയ സമ്പാദ്യ
പദ്ധതി) വകുപ്പിലുള്ള ജീവനക്കാരുടെ എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങൾ, പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എസ്റ്റാബ്ലിഷ്മെന്റ് ജോലികൾ, ചീഫ് ടെക്നിക്കൽ എക്സാമിനറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ, ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ പെൻഷൻ കടലാസുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച ജോലി, എസ്.സി/എസ്.റ്റി വിഭാഗങ്ങളുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റും ബന്ധപ്പെട്ട കാര്യങ്ങളും, പ്രൈസ് ഫിക്സേഷൻ കമ്മിറ്റിയിലേക്കുള്ള നോമിനേഷൻ, ധനകാര്യ വകുപ്പിലെ ഓഫീസർമാരുടെ നിയമസഭാ ഡ്യൂട്ടി തയ്യാറാക്കുന്നു

വ്യയം എ.

സർക്കാർ ഭൂമി സംബന്ധമായ ഫയലുകൾ, എൽ. എ. ആർ കേസുകൾഎന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധനവകുപ്പിന്റെ അഭിപ്രായം / അനുമതി നൽകുന്നു. ഈ വകുപ്പുകളുടെ /ഓഫീസുകളുടെ കീഴിലുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം നൽകുന്നു. വിശദമായ ജോലി വിഭജനം ചുവടെ വിവരിച്ചിട്ടുണ്ട്. റവന്യൂ നികുതി, ആഭ്യന്തരം, വിജിലൻസ്, പൊതുഭരണം, വിനോദസഞ്ചാരം, വിവര സാങ്കേതിക വകുപ്പ്, ആസൂത്രണകാര്യ സാമ്പത്തിക വകുപ്പ്, വിവര പൊതുജന സമ്പർക്ക വകുപ്പ് എന്നിവിടങ്ങളിലെ തുടർച്ചാനുമതി സംബന്ധിച്ച ഫയലുകൾ, മേൽപ്പറഞ്ഞ വകുപ്പുകളുടെ വാടക നിശ്ചയിക്കൽ, ആൾ ഇന്ത്യാ സർവ്വീസിലെ തുടർച്ചാനുമതി, നികുതി വകുപ്പ്, നിയമ വകുപ്പ്, കേരളാ ഹൗസ് എന്നിവിടങ്ങളിൽ നിന്നുളള ഫയലുകൾ, എൽ. എ. ആർ കേസുകൾ, സൈനിക ക്ഷേമ വകുപ്പില്] നിന്നുളള ഫയലുകൾ. രാജ്ഭവൻ, പി.എസ്.സി, പൊതുഭരണ വകുപ്പ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് എന്നിവിടങ്ങളിലെ തസ്തിക സൃഷ്ടിക്കലും തസ്തിക ഉയർത്തലും സംബന്ധിച്ച്, റവന്യൂ വകുപ്പിൽ നിന്നുളള സർക്കാർ ഭൂമി സംബന്ധമായ ഫയലുകൾ, ആഭ്യന്തരം, നികുതി എന്നീ വകുപ്പിൻ കീഴിൽ വരുന്ന നിർമ്മാണ പ്രവർത്തനങ്ങലും അറ്റകുറ്റപണികളും ഭരണാനുമതി നൽകുന്നത് സംബന്ധിച്ച്. ലോകായുക്ത, ടൂറിസം, നോർക്ക, വിജിലൻസ്, റവന്യൂ, പരിസ്ഥിതി, പൊതുഭരണം, ആസൂത്രണം, സാമ്പത്തിക കാര്യ വകുപ്പ്, വിവരപൊതുഭരണ സമ്പർക്ക വകുപ്പ്, വിവര പൊതുജന സമ്പർക്ക വകുപ്പ്, ഉദ്യോഗസ്ഥഭരണ പരിഷകാര വകുപ്പ് എന്നീ വകുപ്പുകളിൻ കീഴിൽ വരുന്ന നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും, മേൽപ്പറഞ്ഞ വകുപ്പുകളിലെയും ആഭ്യന്തര വകുപ്പുകളിലെയും തസ്തിക സൃഷ്ടിക്കലും തസ്തിക ഉയര്]ത്തലും സംബന്ധിച്ച്, , എൻക്വയറി കമ്മിഷൻ (ആഭ്യന്തരം, വിജിലൻസ്) ഓഫീസുകളുലെ തസ്തിക സൃഷ്ടിക്കൽ, തസ്തിക ഉയർത്തൽ, തുടർച്ചാനുമതി എന്നിവ സംബന്ധിച്ച്, സെക്ഷനിലെ പല വക കടലാസുകൾ സംബന്ധിച്ച ഫയലുകളാണ് ഈ സെക്ഷനിൽ കൈകാര്യം ചെയ്യുന്നത്.

വ്യയം ബി.

ഭരണ പരിഷകാരം, ടൂറിസം, നോർക്ക, സ്റ്റോർ പർച്ചേസ് എന്നീ വകുപ്പുകളുടെ താഴെ പറയുന്ന വിഷയങ്ങൾ സംബന്ധിച്ച് ഭരണവകുപ്പിന് സാമ്പത്തികാധികാരം ഇല്ലാത്ത ഫയലുകൾ പരിശോധിച്ച് അഭിപ്രായം അറിയിക്കുന്നു. ഫണ്ട് അനുവദിക്കൽ, വാഹനം വാങ്ങൽ, അറ്റകുറ്റപ്പണികൾ, ലേലം ചെയ്ത് വിൽക്കൽ, മുദ്ര വിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കൽ, ടെലിഫോൺ കണക്ഷൻ അനുവദിക്കൽ, സെൽഫോൺ വാങ്ങുന്നതിനു അനുമതി നൽകൽ എന്നിവ, വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിമാനയാത്ര സംബന്ധിച്ച്, പെർമനന്റ് അഡ്വാൻസ് / ടെംപററി അഡ്വാൻസ്, ഔദാര്യ പെൻഷൻ അനുവദിക്കൽ, യാദൃശ്ചിക ചെലവ്, വാങ്ങലുമായി ബന്ധപ്പെട്ട കുടിശ്ശിഖ പരിശോധന, നികുതി വസൂലാക്കിയത് കുറവ് ചെയ്യൽ, തുക എഴുതിത്തളളൽ, തുക മടക്കി കൊടുക്കൽ, വാർഷിക പരിപാലന കരാർ, സ്റ്റോഴ്സ് – വാങ്ങൽ, കമ്പ്യൂട്ടർ വൽക്കരണം / ആധുനിക വൽക്കരണം, ദേവസ്വം / ക്ഷേത്രങ്ങൾ തുടങ്ങിയവയ്ക്കുളള വർഷാശനം അനുവദിക്കൽ, സ്വാതന്ത്ര്യസമരസേനാനി പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്, ജയിൽ തടവുകാർക്ക് ചികിത്സാ സഹായം അനുവദിക്കുന്നത് സംബന്ധിച്ച ശുപാർശകളുടെ പരിശോധനതാഴെ പറയുന്ന സ്ഥാപനങ്ങൾക്കുളള ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച അഭിപ്രായം ഭരണവകുപ്പിന് നൽകൽ
(1) വഖഫ് ബോർഡ് (2) ഗുലാത്തി ഇൻസ്റ്റി്റ്റ്യൂട്ട് ഫോർ ഫിനാൻസ് ആന്റ് ടാക്സേഷൻ (ഗിഫ്റ്റ്) (3) കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി (4) കേരള ലോക് ആയുക്ത (5) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ (6) കേരള സ്റ്റേറ്റ് ഐ. ടി. മിഷൻ (7) സംസ്ഥാന ആസൂത്രണ ബോർഡ് (8) കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോണ്മെന്റ് സെന്റർ (9) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (എ.എൽ.ഡി.എം) (10) ഹജ്ജ് കമ്മിറ്റി (11) കേരള ട്രഡേഴ്സ് വെൽഫയർ ബോർഡ് (12) കേരള സ്റ്റേറ്റ് ലോട്ടറി സെല്ലേഴ്സ് ആന്റ് ഏജന്റ്സ് വെൽഫയർ ബോർഡ് (13) നോർക്ക വെൽഫയർ ബോർഡ് (14) മലബാർ ദേവസ്വം ബോർഡ് (15) ശബരിമല സാനിട്ടേഷൻ സൊസൈറ്റി

വ്യയം സി.

യാത്രാബത്ത ചട്ടങ്ങൾ, കേരളാ സർവീസ് ചട്ടങ്ങൾ ഭാം രണ്ടിന്റെ ഭേദഗതി, എല്ലാ വകുപ്പുകൾക്കുമുള്ള
Time barred TA claims, എൽ.റ്റി.സി അനുവദിക്കൽ, അംഗപരിമിതർക്കുള്ള പ്രത്യേക അലവൻസുകൾ, പാർടൈം സ്വീപ്പർമാരുടെ തസ്തിക സൃഷ്ടിക്കൽ, കാഷ്വൽ സ്വീപ്പർമാരെ റഗുലറൈസ് ചെയ്യൽ, എല്ലാ വകുപ്പുകളിലെയും പാർടൈം സ്വീപ്പർമാരുമായി ബന്ധപ്പെട്ട കോടതി കേസുകൾ, കോൺമൺ വിഭാഗം, കംപ്യൂട്ടർ ഓപ്പറേറ്റർമാർ, ഡാറ്റാ എൻട്രി ദിവസ വേതനം പരിഷ്ക്കരണം

ചട്ടം എ.

എല്ലാ വകുപ്പുകളുടെയും ശമ്പളം നിശ്ചയിക്കൽ, സർവീസിലെ പൊതുമായ നിബന്ധനകൾ സംബന്ധിച്ച കാര്യങ്ങൾ,
കേരള സർവീസ് ചട്ടങ്ങൾ വാല്യം I ന്റെ ഭേദഗതി, എല്ലാ വകുപ്പുകളിലെയും സസ്പെൻഷൻ, പിരിച്ചുവിടൽ, നീക്കംചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട സബ്സിസ്റ്റൻസ് അലവൻസ്, ജോലിയിൽ പ്രവേശിക്കുന്ന സമയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ, നിയമനത്തിനായി കാത്തിരിക്കുന്ന കാലയളവ് ക്രമപ്പെടുത്തൽ, ഓണറേറിയം, ലോ ഓഫീസർമാർക്കുള്ള ഫീസ് കൊടുക്കൽ, എല്ലാ വകുപ്പുകൾക്കുമുള്ള ചാർജ്ജ് ആനുകൂല്യങ്ങൾ, താല്കാലിക സേവനകാലം കണക്കാക്കൽ, അന്യത്രസേവനം അനുവദിക്കൽ/നീട്ടിനൽകൽ

ചട്ടം ബി.

ധന (എസ്റ്റാ-സി) വകുപ്പിൽ ട്രഷറി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ട്രഷറി വകുപ്പിലെ നോൺ-ഗസറ്റഡ് ജീവനക്കാരുടെ എസ്റ്റാബ്ലിഷുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ട്രഷറി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട പ്രത്യക നിയമങ്ങൾ, ട്രഷറി വകുപ്പിലെ ഗസറ്റഡ് ജീവനക്കാരുടെ എസ്റ്റാബ്ലിഷുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഡി.പി.സി, പുതിയ സബ് ട്രഷറികൾ, ജില്ലാ ട്രഷറികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ജോലികൾ, നോൺ ബാങ്കിംഗ് ട്രഷറികളുടെ പരിവർത്തനം, നിയമസഭാ ചോദ്യങ്ങൾ, ബഡ്ജറ്റ് പേപ്പറുകൾ, ട്രഷറി ഡിപ്പാർട്ടമെന്റുമായി ബന്ധപ്പെട്ട കോടതി കേസുകൾ, ട്രഷറി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട വാർഷിക അവലോകനം, ഭരണ റിപ്പോർട്ട്,, പരിശോധനാ റിപ്പോർട്ട് , നിയമസഭാ ചോദ്യം ഉൾപ്പെടെയുളള പലവക പേപ്പറുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണ് ധന (എസ്റ്റാ-സി) വകുപ്പിൽ കൈകാര്യം ചെയ്യുന്നത്.

ബജറ്റ് എ.

ധനാഭ്യർത്ഥനകളുടെ സമാഹരണം, വോട്ട് ഓൺ അക്കൗണ്ട് തയ്യാറാക്കൽ, ബഡ്ജറ്റ് പ്രസംഗവുമായി ബന്ധപ്പെട്ട ജോലികളും തുടർ നടപടികളും, ബഡ്ജറ്റ് രേഖകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ,
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ /ശീർഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ഡെബ്റ്റ് ചാർജ്ജുകൾ
2048 – കടം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള നീക്കി വെയ്പ്പ്
2049 – പലിശ കൊടുക്കൽ
പൊതുകട തിരിച്ചടവ്
6003 – സംസ്ഥാനത്തിന്റെ ആഭ്യന്തര കടം
6004 – കേന്ദ്ര സർക്കാരിൽ നിന്നുള്ള വായ്പകളും മുൻകൂറുകളും
7810 – സംസ്ഥാനങ്ങൾ തമ്മിലുള്ള കണക്കുതീർപ്പ്
ധനാഭ്യർത്ഥന നമ്പർ XLV പല വക വായ്പകൾ
7610 – സർക്കാർ ഉദ്യോഗസ്ഥന്മാർക്കും മറ്റുമുള്ള വായ്പകൾ
7615 – പലവക വായ്പകൾ
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0049 – പലിശ വരവിനങ്ങൾ
0050- ലാഭവും ലാഭ വിഹിതവും
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ/ശീർഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് യ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യർത്ഥന നമ്പർ VI നികുതി
2029- ഭൂനികുതി
2035- സ്വത്ത് മൂലധന ഇടപാടുകൾ ഇവയിന്മേലുള്ള മറ്റ് നികുതി
2506 – ഭൂപരിഷ്ക്കരണം
ധനാഭ്യർത്ഥന നമ്പർ X ട്രഷറിയും അക്കൗണ്ടുകളും
2054 – ട്രഷറിയും അക്കൗണ്ടുകളും
ധനാഭ്യർത്ഥന നമ്പർ XXXIV- വനം
2406 – വനൽക്കരണവും വന്യജീവി സംരക്ഷണവും
4406 – വനവൽക്കരണവും വന്യജീവി സംരക്ഷണവും സംബന്ധിച്ച മൂലധന ചെലവ്.
6406 – വനവൽക്കരണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള വായ്പ
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ/ശീർഷകങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലുകളും
ധനാഭ്യർത്ഥന നമ്പർ V – കാർഷികാദായ നികുതിയും വില്പന നികുതിയും
2020 – വരവു ചെലവുകളിന്മേലുള്ള നികുതി പിരിവ്
2040 – വില്പന നികുതി
2045 – ക്രയ വസ്തുക്കളിലും സേവനങ്ങളിലും ചുമത്തുന്ന മറ്റു നികുതികളും ചുങ്കങ്ങളും
ധനാഭ്യർത്ഥന നമ്പർ VII – മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും
2030 – മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും
ധനാഭ്യർത്ഥന നമ്പർ VIII – എക്സൈസ്
2039 – സംസ്ഥാന എക്സൈസ്
ധനാഭ്യർത്ഥന നംXXXIX-വൈദ്യുതി
2041- വാഹന നികുതി
2801- വൈദ്യുതി
2810- പാരമ്പര്യേതര ഉർജ്ജ സ്രോതസ്സ്.
4801- വൈദ്യുത പദ്ധതികൾക്കുള്ള മൂലധന സ്രോതസ്സ്
4810- പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് സംബന്ധിച്ച മൂലധനച്ചെലവ്
6801- വൈദ്യുത പദ്ധതികൾക്കുള്ള മൂലധന ചെലവ് വായ്പകൾ
താഴെപ്പറയുന്ന ശീർശകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0020- കോർപ്പറേഷൻ നികുതി
0021- കോർപ്പറേഷൻ നികുതി ഒഴിച്ചുള്ള ആദായ നികുതികൾ
0022- കാർഷികാദായ നികുതി
0023- ഹോട്ടൽ റെസീപ്റ്റ് നികുതി
0024- പലിശ നികുതി
0028- വരവു ചെലവിന്മേലുള്ള മറ്റു നികുതികൾ
0030- മുദ്രപ്പത്രവും രജിസ്ട്രേഷനും
0032- സമ്പത്ത് നികുതി
0037- കസ്റ്റംസ് തീരുവ
0038- കേന്ദ്ര എക്സൈസ് തീരുവ
0039- സംസ്ഥാന എക്സൈസ്
0040- വില്പന നികുതി
0041- വാഹന നികുതി
0042- ചരക്കുകളുടെയും യാത്രക്കാരുടെയും മേലുള്ള നികുതികൾ
0043- വിദ്യുച്ഛക്തിയിന്മേലുള്ള നികുതിയും, തീരുവകളും
0044- സേവന നികുതി
0045- ക്രയ വസ്തുക്കളുടേയും സേവനങ്ങളെയും സംബന്ധിക്കുന്ന മറ്റ് നികുതികളും തീരുവകളും.
വാര്‍ഷിക ധനകാര്യ സ്റ്റേറ്റ് മെന്‍റ് തയ്യാറാക്കല്‍ ഡെബിറ്റ് ബ‍ഡ്ജറ്റിന്‍റെ സമാഹരണം.
ബഡ്ജറ്റ് ഇന്‍ബ്രീഫ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍
ധനാഭ്യര്‍ത്ഥന 44- കണ്ടിജന്‍സി ഫണ്ട് – 7999-ന്‍റെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കല്‍ കണ്ടിജന്‍സി ഫണ്ട് അപ്രോപ്രിയേഷന്‍
മേജര്‍ ശീര്‍ഷകങ്ങളിലെ ഡെബ്റ്റ് ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട് ഫയലുകളും
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ ഡെബ്റ്റ് ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട് ഫയലുകളും
8009 – സംസ്ഥാന പ്രോവിഡന്‍റ് ഫണ്ടുകള്‍
8011 – ഇൻഷുറൻസ് ഫണ്ടുകളും പെൻഷൻ ഫണ്ടുകളും
8031 – മറ്റ് സേവിംഗ്സ് നിക്ഷേപങ്ങള്‍
8115 – തേയ്മാന പുതുക്കല്‍ കരുതല്‍ ഫണ്ടുകള്‍
8121 – പൊതുവായുള്ളതും മറ്റുമായുള്ള കരുതല്‍ ശേഖര നിധികള്‍
8222 – ഋണ മോചന ഫണ്ട്
8223 – ക്ഷാമ ദുരിത്ശ്വാസ നിധി
8229 – വികസന ക്ഷേമ നിധികള്‍
8235 – മറ്റു പൊതു കരുതല്‍ ഫണ്ടുകള്
‍8338 – ലോക്കല്‍ ഫണ്ട് നിക്ഷേപങ്ങള്‍
8342 – മറ്റു നിക്ഷേപങ്ങള്‍
8443 – സിവില്‍ നിക്ഷേപങ്ങള്‍
8448 – ലോക്കല്‍ ഫണ്ട് നിക്ഷേപങ്ങള്‍
8449 – മറ്റു നിക്ഷേപങ്ങള്
‍8550 – സിവില്‍ മുന്‍കൂറുകള്
‍8658 – സസ്പെന്‍സ് കണക്കുകള്
‍8670 – ചെക്കുകളും ബില്ലുകളും
8671 – വകുപ്പ് മിച്ച ധനം
8672 – സ്ഥിരമായ നാണയ മുന്‍ പണം
8673 – ക്യാഷ് ബാലന്‍സ് നിക്ഷേപ കണക്ക്
8674 – സര്‍ക്കാരിന്‍റെ സുരക്ഷിത നിക്ഷപങ്ങള്
‍8675 – റിസര്‍വ്വ് ബാങ്ക് നിക്ഷേപങ്ങള്‍
8679 – മറ്റു രാജ്യങ്ങളുമായുള്ള കണക്ക്
8680 – സര്‍ക്കാരിൻ്റെ പലവക കണക്ക്
8782 – ഒരേ അക്കൗണ്ടൻ്റ് ജനറലിന് കണക്കുകള്‍ സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള പണം ഒടുക്കലുകളും കണക്ക് ഒപ്പിക്കലുകളും
8786 – കേന്ദ്ര സംസ്ഥാന ഗവണ്‍മെൻ്റുകള്‍ തമ്മിലുളള കണക്കൊപ്പിക്കല്‍
8793 – സംസ്ഥാനങ്ങള്‍ തമ്മിലുള്ള സസ്പെൻസ് കണക്ക് നിയമസഭാ ചോദ്യം ഉള്‍പ്പെടെ സെക്ഷനുമായി ബന്ധപ്പെട്ട മറ്റു പലവക ജോലികള്‍

ബജറ്റ് ബി.

ധനാഭ്യര്‍ത്ഥന നം. XVIII-വൈദ്യസഹായവും പൊതുജനാരോഗ്യവും
2210 – വൈദ്യ സഹായവും പൊതുജനാരോഗ്യവും
01 – നഗര ആരോഗ്യ സേവനങ്ങള്‍ അലോപ്പതി
02 – നഗര ആരോഗ്യ സേവനങ്ങള്‍ – മറ്റു ചികിത്സാ രീതികള്‍
03 – ഗ്രാമ ആരോഗ്യ സേവനങ്ങള്‍ – അലോപ്പതി
04 – ഗ്രാമ ആരോഗ്യ സേവനങ്ങള്‍ – മറ്റു ചികിത്സാ രീതികള്‍
4210 – വൈദ്യ സഹായവും പൊതുജനാരോഗ്യത്തിനുമുള്ള മൂലധനച്ചെലവ്
01 – നഗര ആരോഗ്യ സേവനങ്ങള്‍ അലോപ്പതി
02 – ഗ്രാമ ആരോഗ്യ സേവനങ്ങള്‍
6210 – വൈദ്യ സഹായവും പൊതുജനാരോഗ്യത്തിനുള്ള വായ്പകള്‍
01 – നഗര ആരോഗ്യ സേവനങ്ങള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ റവന്യൂ ബഡ്ഡറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളുംർ
0210 – വൈദ്യ സഹായവും പൊതുജനാരോഗ്യവും
01 – നഗര ആരോഗ്യ സേവനങ്ങള്‍
02 – ഗ്രാമ ആരോഗ്യ സേവനങ്ങള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ ബഡ്ഡറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും ധനാഭ്യര്‍ത്ഥന നം.XVIII- വൈദ്യ സഹായവും പൊതുജനാരോഗ്യവും
2210 – വൈദ്യ സഹായവും പൊതുജനാരോഗ്യവും
05 – വൈദ്യശാസ്ത്ര വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം
06 – പൊതുജനാരോഗ്യം
80 – ജനറല്‍4210 – വൈദ്യ സഹായത്തിനും, പൊതുജനാരോഗ്യത്തിനുമുള്ള മൂലധനച്ചെലവ്
03 – വൈദ്യശാസ്ത്ര വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം
04 – പൊതുജനാരോഗ്യം
6210 – വൈദ്യ സഹായത്തിനും, പൊതുജനാരോഗ്യത്തിനുമുള്ള വായ്പകള്‍
03 – വൈദ്യശാസ്ത്ര വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം
08 – ജനറല്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ റവന്യൂ ബഡ്ഡറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0210 – വൈദ്യ സഹായവും പൊതുജനാരോഗ്യവും
03 – വൈദ്യശാസ്ത്ര വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം
04 – പൊതുജനാരോഗ്യം
80 – ജനറല്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ ബഡ്ഡറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം. XVI – പെന്‍ഷനും പലവകയും
2071 – പെന്‍ഷനും മറ്റു വിരമിക്കല്‍ ആനുകൂല്യങ്ങളും
2075 – പലവക പൊതു സേവനങ്ങള്‍
ധനാഭ്യര്‍ത്ഥന നം. XIX – കുടുംബ ക്ഷേമം
2211 – കുടുംബ ക്ഷേമം
4211 – കുടുംബ ക്ഷേമ മൂലധന ചെലവ്
6211 – കുടുംബ ക്ഷേമത്തിനുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ റവന്യൂ ബഡ്ഡറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0071 – പെൻഷനും മറ്റു സേവന വിരാമ ആനുകൂല്യങ്ങള്‍ക്കുമായുളള അംശദാനങ്ങളും വസൂലാക്കലുകളും
0075 – പലവക പൊതു സര്‍വ്വീസുകള്‍
0211 – കുടുംബ ക്ഷേമം

ബജറ്റ് സി.

റവന്യൂ ബഡ്ജറ്റിൻ്റെ സമാഹരണം
താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളിലെ/ ശീര്‍ഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം.XVII -വിദ്യാഭ്യാസം, കായികം, കല, സാംസ്കാരികം
2201 – 01 – പ്രാഥമിക വിദ്യാഭ്യാസം
2202 – 02 – സെക്കന്‍ഡറി വിദ്യാഭ്യാസം
2202 – 80 – ജനറല്‍
2204 – കായിക വിനോദവും യുവജന സേവനവും
3425 – മറ്റു ശാസ്ത്രീയ ഗവേഷണം
3435 – എക്കോളജി & എന്‍വയണ്‍മെൻ്റ്
5425 – മറ്റു ശാസ്ത്രീയ, പരിസ്ഥിതി ഗവേഷണത്തിനുള്ള മൂലധനച്ചെലവ്
താഴെപ്പറയുന്ന റവന്യൂ വരുമാന ശീര്‍ഷകങ്ങളുടെ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
1601 – കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സഹായ ധനം, നിയമസഭ ചോദ്യം ഉള്‍പ്പെടെ സെക്ഷനുമായി ബന്ധപ്പെട്ട മറ്റു പലവക ജോലികള്‍.
സ്റ്റാഫ് അപ്പെൻഡെക്സിൻ്റെ സമാഹരണം
ധനാഭ്യര്‍ത്ഥന നം.XVII -വിദ്യാഭ്യാസം, കായികം, കല, സാംസ്കാരികം പ്രവാസി കാര്യ ക്ഷേമവും
2230 – തൊഴിലും തൊഴില്‍ സൗകര്യവും
4250 – മറ്റു സാമൂഹ്യ സര്‍വ്വീസുകള്‍ സംബന്ധിച്ച മൂലധനച്ചെലവ്
6250 – സാമൂഹ്യ സേവനങ്ങള്‍ക്കുള്ള വായ്പകള്‍
താഴെപ്പറയുന്ന റവന്യൂ വരുമാന ശീര്‍ഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0202 – വിദ്യാഭ്യാസം, കായികം, കലയും സാംസ്കാരികവും
1425 – മറ്റു ശാസ്ത്രീയ ഗവേഷണം
താഴെപ്പറയുന്ന ശീര്‍ഷകങ്ങളുടെ/ധനാഭ്യര്‍ത്ഥനകളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
2202 – 05 – ഭാഷാ സംവിധാനം
2203 – സാങ്കേതിക വിദ്യാഭ്യാസം
2202 – 04 -വയോജന വിദ്യാഭ്യാസം
2205 – കലയും സാംസ്കാരികവും
4202 – വിദ്യാഭ്യാസം, കായികം, കലയും സാംസ്കാരികവും എന്നിവയുടെ മൂലധനച്ചെലവുകള്‍

ബജറ്റ് ഡി.

താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളിലെ/ ശീര്‍ഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം.I സംസ്ഥാന നിയമസഭ 2011 – പാര്‍ലമെൻ്റ്/ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ നിയമസഭകള്‍
ധനാഭ്യര്‍ത്ഥന നം.II സംസ്ഥാന ഭരണത്തലവന്മാ‍ര്‍, മന്ത്രിമാര്‍, ആസ്ഥാന ഉദ്യോഗസ്ഥന്മാര്‍
2012 – രാഷ്ട്രപതി/ ഉപരാഷ്ട്രപതി/ ഗവര്‍ണ്ണര്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണത്തലവന്മാര്‍
2013 – മന്ത്രിസഭ
2051 – പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
2052 – സെക്രട്ടേറിയറ്റ് പൊതു സര്‍വ്വീസുകള്‍
2251 – സെക്രട്ടേറിയറ്റ് സാമൂഹ്യ സര്‍വ്വീസുകള്‍
3451 – സെക്രട്ടേറിയറ്റ് സാമ്പത്തിക സര്‍വ്വീസുകള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0051 – പബ്ലിക് സര്‍വ്വീസ് കമ്മീഷൻ
പബ്ലിക് അക്കൗണ്ട് കമ്മിറ്റി, അധിക തുക വനിയോഗത്തിൻ്റെ ക്രമീകരണം എക്സപ്ലനേറ്ററി മെമ്മോറണ്ടത്തിൻ്റെ സമാഹരണം
താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളിലെ/ ശീര്‍ഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം.IV – തെരെഞ്ഞെടുപ്പുകള്‍
2015 – തെരെഞ്ഞെടുപ്പുകള്‍
ധനാഭ്യര്‍ത്ഥന നം.XII – പോലീസ്
2055 – പോലീസ്
4055 – പോലീസിനുള്ള മൂലധനച്ചെലവുകള്‍
ധനാഭ്യര്‍ത്ഥന നം.XIII – പോലീസ്
2056 – ജയിലുകള്‍
ഉപധനാഭ്യര്‍ത്ഥനകളുടെ സമാഹരണം
താഴെപ്പറയുന്ന ശീര്‍ഷകങ്ങളുടെ റവന്യൂ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0055 – പോലീസ്
0056 – ജയിലുകള്‍
താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളിലെ/ ശീര്‍ഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം.XI ജില്ലാ ഭരണവും പലവകയും
2047 – നികുതി സംബന്ധമായ മറ്റു സര്‍വ്വീസുകള്‍
2053 – ജില്ലാ ഭരണം
2250 – മറ്റു സാമൂഹ്യ സര്‍വ്വീസുകള്‍
ധനാഭ്യര്‍ത്ഥന നം.XLVI സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും
2235 – സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും
4235 – സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും സംബന്ധിച്ച മൂലധന ചെലവ്
6235 – സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും സംബന്ധിച്ച വായ്പകള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളുടെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0235 – റവന്യൂ വരുമാനം
കണ്ടീജൻസി ഫണ്ടില്‍ നിന്നും അഡ്വാൻസ് നല്‍കല്‍, നിയമസഭാ ചോദ്യം, ഉള്‍പ്പെടെ സെക്ഷനുമായി ബന്ധപ്പെട്ട പലവക പേപ്പറുകള്‍

ബജറ്റ് ഇ.

പൊതുമരാമത്ത് (കെട്ടിടം) വിഭാഗത്തിൻ്റെ സ്പെഷ്യല്‍ ലെറ്റര്‍ ഒാഫ് ക്രെഡിറ്റും ജനറല്‍ ലെറ്റര്‍ ഒാഫ്ക്രെഡിറ്റും
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, വനം എന്നീ വകുപ്പുകളുടെ സ്പെഷ്യല്‍ ലെറ്റര്‍ ഒാഫ് ക്രഡിറ്റും, ജനറല്‍ ലെറ്റര്‍ ഒാഫ് ക്രെഡിറ്റും
താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളിലെ/ശീര്‍ഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
2215 – ശുദ്ധ ജല വിതരണവും ശുചീകരണവും
4215 – ശുദ്ധ ജല വിതരണവും ശുചീകരണവും സംബന്ധിച്ച മൂലധന ചെലവ്
6215 – ശുദ്ധ ജല വിതരണവും ശുചീകരണവും സംബന്ധിച്ച വായ്പകള്‍
ധനാഭ്യര്‍ത്ഥന നം.XXI ഭവന നിര്‍മ്മാണം
2216 – ഭവന നിര്‍മ്മാണം
4216 – ഭവന നിര്‍മ്മാണം സംബന്ധിച്ച മൂലധനച്ചെലവ്
6216 – ഭവന നിര്‍മ്മാണം സംബന്ധിച്ച വായ്പകള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0215 – ശുദ്ധ ജല വിതരണവും ശുചീകരണവും
0216 – ഭവന നിര്‍മ്മാണം
നിയമസഭാ ചോദ്യം ഉള്‍പ്പെടെ സെക്ഷനുമായി ബന്ധപ്പെട്ട മറ്റു പലവക ജോലികള്‍
പൊതുമരാമത്ത് (റോഡുകളും, പാലങ്ങളും) വകുപ്പിൻ്റെ സ്പെഷ്യല്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റും ജനറല്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റും

ബജറ്റ് എഫ്.

താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളുടെ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം. XXIII – വാര്‍ത്താ വിതരണവും പ്രചരണവും
2220 – വാര്‍ത്താ വിതരണവും പ്രചരണവും
4220 – വാര്‍ത്താവിതരണവും പ്രചരണവും സംബന്ധിച്ച ധനാഭ്യര്‍ത്ഥന നം.XXIII -മൂലധനച്ചെലവ്- പലവക സാമ്പത്തിക സേവനങ്ങള്‍
3454 – സെൻസസ് സര്‍വ്വേയും സ്ഥിതിവിവര കണക്കുകളും
3475 – മറ്റു പൊതു സാമ്പത്തിക സ‍ര്‍വ്വീസുകള്‍
5475 – മറ്റു പൊതു സാമ്പത്തിക സർവ്വീസുകള്‍
7465 – പൊതു ധനകാര്യ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍
7475 – മറ്റു പൊതു സാമ്പത്തിക സർവ്വീസുകള്‍ക്കുള്ള വായ്പകള്‍
ധനാഭ്യര്‍ത്ഥന നം. XLII വിനോദ സഞ്ചാരം
3452 – വിനോദ സഞ്ചാരം
5452 – വിനോദ സഞ്ചാരം സംബന്ധിച്ച മൂലധനച്ചെലവ്
7452 – വിനോദ സഞ്ചാരത്തിനുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0220 – വാർത്താ വിതരണവും പ്രചരണവും
1452 – വിനോദ സഞ്ചാരം
1475 – മറ്റു പൊതു സാമ്പത്തിക സേവനങ്ങള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം.III – നീതിന്യായ നിർവ്വഹണം
2014 – നീതിന്യായ നിർവ്വഹണം
2058 – സ്റ്റേഷനറിയും അച്ചടിയും
4058 – സ്റ്റേഷനറിയും അച്ചടിയും സംബന്ധിച്ച മൂലധനച്ചെലവുകള്‍
6075 – പല വക പൊതു സേവനങ്ങള്‍ക്കുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0070 – ഭരണപരമായ മറ്റു സ‌ർവ്വീസുകളിലെ റവന്യൂ വരുമാനം
പ്ലാൻ ബഡ്ജറ്റ് സമാഹരണം
താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളിലെ/ ശീർഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യർത്ഥന നം. XXXII ക്ഷീരം
2404 – ക്ഷീര വികസനം
4404 – ക്ഷീര വികസനത്തിനുള്ള മൂലധനച്ചെലവുകള്‍
6404 – ക്ഷീര വികസനത്തിനുള്ള വായ്പകള്‍
2070 – മറ്റു ഭരണപരമായ സേവനങ്ങള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0404 – ക്ഷീര വികസനം
നിയമസഭാ ചോദ്യം ഉള്‍പ്പെടെയുള്ള എല്ലാ വിധ പലവക പേപ്പറുകളും

ബജറ്റ് ജി.

ധനാഭ്യർത്ഥന നം. XXVII സഹകരണം
2425 – സഹകരണം
4425 – സഹകരണത്തിനുള്ള മൂലധന ചെലവ്
6425 – സഹകരണത്തിനുള്ള വായ്പകളും റവന്യൂ വരുമാന ശീർഷകവും
ധനാഭ്യർത്ഥന നം. XXXIII -മത്സ്യബന്ധനം
2405 – മത്സ്യബന്ധനം
4405 – മത്സ്യ ബന്ധനത്തിനുള്ള മൂലധനച്ചെലവ്
6405 – മത്സ്യ ബന്ധനത്തിനുള്ള വായ്പകളും റവന്യൂ വരുമാന ശീർഷകവും
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0405 – മത്സ്യബന്ധനം
0425 – സഹകരണം
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
2851 – ഗ്രാമ ചെറുകിട വ്യവസായങ്ങള്‍
2852 – വ്യവസായങ്ങള്‍
2853 – ഇരുമ്പേതര ഖനനവും ലോഹ സംബന്ധമായ വ്യവസായങ്ങള്‍
2885 – ധാതു വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് മറ്റു ചെലവുകള്‍
4802 – പെട്രോളിയം സംബന്ധിച്ച മൂലധനച്ചെലവ്
4851 – ഗ്രാമ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള മൂലധനച്ചെലവ്
4853 – ഇരുമ്പേതര ഖനനവും ലോഹസംബന്ധവുമായ വ്യവസായങ്ങള്‍ക്കുള്ള മൂലധനച്ചെലവ്
4854 – സിമെൻ്റും അലോഹധാതുക്കളും സംബന്ധിച്ച വ്യവസായങ്ങള്‍ക്കുള്ള മൂലധനച്ചെലവ്
4857 – രാസ പദാര്‍ത്ഥങ്ങളും ഔഷധ വ്യവസായങ്ങള്‍ക്കുമുള്ള മൂലധനച്ചെലവ്
4858 – ഇഞ്ചിനീയറിംഗ് വ്യവസായങ്ങള്‍ക്കുളള മൂലധനച്ചെലവ്
4859 – ടെലികമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് വ്യവസായങ്ങള്‍ക്കുള്ള മൂലധനച്ചെലവ്
4860 – ഉപഭോക്തൃ വ്യവസായങ്ങള്‍ക്കുള്ള മൂലധനച്ചെലവ്
4885 – ധാതു വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് മറ്റ് മൂലധനച്ചെലവ്
6851 – ഗ്രാമ – ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍
6853 – ഇരുമ്പേതര ഖനനവും ലോഹസംബന്ധവുമായ വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍
6854 – സിമെൻറും അലോഹ ധാതുക്കളും സംബന്ധിച്ച വ്യവസായ വായ്പകള്‍
6857 – രാസപദാര്‍ത്ഥങ്ങള്‍ക്കും ഔഷധ വ്യവസായങ്ങള്‍ക്കുമുള്ള വായ്പകള്‍
6858 – എഞ്ചിനീയറിംഗ് വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍
6859 – ടെലികമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍
6860 – ഉപഭോക്തൃ വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍
6885 – വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കുമുള്ള മറ്റു വായ്പകള്‍
താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0802 – പെട്രോളിയം
0851 – ഗ്രാമ ചെറുകിട വ്യവസായങ്ങള്‍
0852 – വ്യവസായങ്ങള്‍
0853 – ഇരുമ്പേതര ഖനനവും ലോഹസംബന്ധവുമായ വ്യവസായങ്ങള്‍
0875 – മറ്റു വ്യവസായങ്ങള്‍
താഴെപ്പറയുന്ന ധനാഭ്യര്‍ത്ഥനകളുടെ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യര്‍ത്ഥന നം. XXXX – ഭക്ഷ്യം
2236 – പോഷകാഹാരം
2408 – ഭക്ഷ്യം, സംഭരണം, വെയ‍ർഹൗസിംഗ്
3456 – സിവില്‍ സപ്ലൈസ്
4408 – ഭക്ഷ്യം, സംഭരണം, വെയ‍ർഹൗസിംഗിനുള്ള മൂലധനച്ചെലവ്
6408 – ഭക്ഷ്യം, സംഭരണം, വെയ‍ർഹൗസിംഗിനുള്ള വായ്പകള്‍
ധനാഭ്യർത്ഥന നം. XXXI -മൃഗസംരക്ഷണം
2403 – മൃഗസംരക്ഷണം
4403 – മൃഗ സംരക്ഷണത്തിനുള്ള മൂലധനച്ചെലവ്
6403 – മൃഗ സംരക്ഷണത്തിനുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0403 – മൃഗസംരക്ഷണം
1456 – സിവില്‍ സപ്ലൈസ്
4000 – പലവക മൂലധ വരുമാനങ്ങള്‍
നിയമസഭ ചോദ്യം ഉള്‍പ്പെടയുള്ള മറ്റ് എല്ലാ പലവക പേപ്പറുകളും

ബജറ്റ് എച്.

താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ / ശീർഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യർത്ഥന നം. XXV പട്ടികജാതി/ പട്ടിക വർഗ്ഗം/ പന്നോക്ക വിഭാഗങ്ങള്‍/ ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം
2225 – ധനാഭ്യർത്ഥന നം. പട്ടികജാതി/ പട്ടിക വർഗ്ഗം/ പന്നോക്ക വിഭാഗങ്ങള്‍/ ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം
4225 – ധനാഭ്യർത്ഥന നം. പട്ടികജാതി/ പട്ടിക വർഗ്ഗം/ പന്നോക്ക വിഭാഗങ്ങള്‍/ ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച മൂലധന ചെലവ്
6225 – ധനാഭ്യർത്ഥന നം. പട്ടികജാതി/ പട്ടിക വർഗ്ഗം/ പന്നോക്ക വിഭാഗങ്ങള്‍/ ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0250 – മറ്റു സാമൂഹ്യ സേവനങ്ങള്‍
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളിലെ/ ശീർഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
2401 – ധാന്യ വിളകള്‍
2402 – മണ്ണ് – ജല സംരക്ഷണം
2415 – കാർഷിക ഗവേഷണവും വിദ്യാഭ്യാസവും
2435 – മറ്റ് കാർഷിക പരിപാടികള്‍
2551 – മലമ്പ്രദേശങ്ങള്‍
2575 – മറ്റ് പ്രത്യേക പ്രദേശ പരിപാടികള്‍
2702 – ചെറുകിട ജലസേചനം
2705 – കമാൻഡ് ഏരിയ വികസനം
4401 – ധാന്യ വിളകള്‍ സംബന്ധിച്ച മൂലധനച്ചെലവ്
4402 – മണ്ണ്, ജല സംരക്ഷണം സംബന്ധിച്ച മൂലധനച്ചെലവ്
4415 – കാർഷിക ഗവേഷണവും വിദ്യാഭ്യാസവും സംബന്ധിച്ച മൂലധനച്ചെലവ്
4435 – മറ്റു കാ‌ർഷിക പരിപാടികള്‍ സംബന്ധിച്ച മൂലധനച്ചെലവ്
4551 – മലമ്പ്രദേശങ്ങള്‍ക്കുള്ള മൂലധനച്ചെലവ്
4575 – മറ്റു പ്രത്യേക പ്രദേശ വികസനം സംബന്ധിച്ച മൂലധനച്ചെലവ്
4702 – ചെറുകിട ജലസേചനം സംബന്ധിച്ച മൂലധനച്ചെലവ്
4705 – കമാൻ്റ് ഏരിയ വികസനം സംബന്ധിച്ച മൂലധനച്ചെലവ്
6401 – ധാന്യ വിളകള്‍ക്കുള്ള വായ്പകള്‍
6402 – മണ്ണ് – ജലസംരക്ഷണത്തിനുള്ള വായ്പകള്‍
6575 – മറ്റു പ്രത്യേക പ്രദേശ പരിപാടികള്‍ക്കുള്ള വായ്പകള്‍
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ / ശീർഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
2700 – വൻകിട ജലസേചനം
2701 – ഇടത്തരം ജലസേചനം
2711 – വെള്ളപ്പൊക്ക നിയന്ത്രണം
4700 – വൻകിട ജലസേചനം സംബന്ധിച്ച മൂലധനച്ചെലവ്
4701 – ഇടത്തരം ജലസേചനം സംബന്ധിച്ച മൂലധനച്ചെലവ്6705 – കമാൻ്റ് ഏരിയ വികസനത്തിനുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0401 – ധാന്യ വിളകള്‍
0435 – മറ്റു കാ‌ർഷിക പരിപാടികള്‍
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ / ശീർഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
2700 – വൻകിട ജലസേചനം
2701 – ഇടത്തരം ജലസേചനം
2711 – വെള്ളപ്പൊക്ക നിയന്ത്രണം
4700 – വൻകിട ജലസേചനം സംബന്ധിച്ച മൂലധനച്ചെലവ്
4701 – ഇടത്തരം ജലസേചനം സംബന്ധിച്ച മൂലധനച്ചെലവ്
4711 – വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികള്‍ക്കുള്ള മൂലധനച്ചെലവ്
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0700 – വൻകിട ജലസേചനത്തിനു കീഴിലുള്ള റവന്യൂ വരുമാനം
0701 – ഇടത്തരം ജലസേചനത്തിനു കീഴിലുള്ള റവന്യൂ വരുമാനം
നിയമസഭാ ചോദ്യം ഉള്‍പ്പെടെ മറ്റ് സെക്ഷനുകളുമായി ബന്ധപ്പെട്ട എല്ലാ പലവക പേപ്പറുകളും

ബജറ്റ് ജെ.

താഴെപ്പറയുന്ന ധനാഭ്യർത്ഥനകളിലെ / ശീർഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യർത്ഥന നം.XXXVI – ഗ്രാമ വികസനം
2501 – ഗ്രാമ വികസനത്തിനുള്ള പ്രത്യേക പരിപാടികള്‍
2505 – ഗ്രാമീണ തൊഴില്‍
2515 – മറ്റു ഗ്രാമ വികസന പരിപാടികള്‍
4515 – മറ്റു ഗ്രാമ വികസന പരിപാടികള്‍ക്കുള്ള മൂലധനച്ചെലവ്
ധനാഭ്യർത്ഥന നം. XXII -നഗര വികസനം
2217 – നഗര വികസനം
4217 – നഗര വികസനത്തിനുള്ള മൂലധനച്ചെലവ്
6217 – നഗര വികസനത്തിനുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0217 – നഗര വികസനം
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളിലെ / ശീർഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
ധനാഭ്യർത്ഥന നം. XXXV -പഞ്ചായത്ത്
2515 – മറ്റു ഗ്രാമ വികസന പദ്ധതികള്‍
4515 – മറ്റു ഗ്രാമ വികസന പദ്ധതികള്‍ക്കുള്ള മൂലധനച്ചെലവ്
6515 – മറ്റു ഗ്രാമ വികസന പദ്ധതികള്‍ക്കുള്ള വായ്പകള്‍
ധനാഭ്യർത്ഥന നം. XLIII -നഷ്ട പരിഹാരവും അവകാശ കൈമാറ്റവും
3604 – തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കുമുള്ള നഷ്ട പരിഹാരവും അവകാശ കൈമാറ്റങ്ങളും
ബഡ്ജറ്റ് എസ്റ്റിമേറ്റ് അനുബന്ധം IV ൻ്റെ സമാഹരണം. നിയമസഭാ ചോദ്യം ഉള്‍പ്പെടെ സെക്ഷനുമായി ബന്ധപ്പെട്ട് എല്ലാ പലവക പേപ്പറുകളും
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0515 – മറ്റു ഗ്രാമ വികസന പദ്ധതികള്‍

ബജറ്റ് കെ.

വർക്കസ് ബഡ്ജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ബഡ്ജറ്റ് കെ. സെക്ഷനിലെ രണ്ടു സീറ്റുകളും കൂടി ചെയ്യുന്നതാണ്
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളുടെ/ ശീർഷകങ്ങളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും അനുബന്ധ ജോലികളും
ധനാഭ്യർത്ഥന നം. XV -പൊതുമരാമത്ത് വകുപ്പ്
2059 – പൊതുമരാമത്ത്
3054 – റോഡുകളും പാലങ്ങളും
4059 – പൊതുമരാമത്തുകള്‍ക്കുള്ള മൂലധനച്ചെലവ്
5054 – റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള മൂലധനച്ചെലവ്
7075 – മറ്റു ഗതാഗത സർവ്വീസുകള്‍ക്കുള്ള വായാപകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
0059 – പൊതുമരാമത്ത്
1054 – റോഡുകളും പാലങ്ങളും
താഴെപ്പറയുന്ന ധനാഭ്യർത്ഥനകളിലെ/ ശീ‍ർഷകങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
3051 – തുറമുഖങ്ങളും ലൈറ്റ് ഹൗസുകളും
3055 – റോഡ് ഗതാഗതം
5051 – തുറമുഖങ്ങള്‍ക്കും ലൈറ്റ് ഹൗസുകള്‍ക്കുമുള്ള മൂലധനച്ചെലവ്
7051 – തുറമുഖങ്ങള്‍ക്കും ലൈറ്റ ഹൗസുകള്‍ക്കുമുള്ള വായ്പകള്‍
7052 – കപ്പല്‍ ഗതാഗതത്തിനുള്ള വായ്പകള്‍
ധനാഭ്യർത്ഥന നം. XLI – ഗതാഗതം
3053 – വ്യോമ ഗതാഗതം
3055 – റോഡ് ഗതാഗതം
3056 -ഉള്‍നാടൻ ജല ഗതാഗതം
3075 – മറ്റു ഗതാഗത സർവ്വീസുകള്‍
5052 – കപ്പല്‍ ഗതാഗതത്തിനുള്ള മൂലധന ചെലവ്
5053 – വ്യോമ ഗതാഗതത്തിനുള്ള മൂലധന ചെലവ്
5055 – റോഡ് ഗതാഗതത്തിനുള്ള മൂലധന ചെലവ്
5056 – ഉള്‍നാടൻ ജലഗതാഗതത്തിനുള്ള മൂലധന ചെലവ്
5075 – മറ്റു ഗതാഗത സർവ്വീസുകള്‍ക്കുള്ള മൂലധന ചെലവ്
7053 – വ്യോമ ഗതാഗതത്തിനുള്ള വായ്പകള്‍
7055 – റോഡ് ഗതാഗതത്തിനുള്ള വായ്പകള്‍
7056 – ഉള്‍നാടൻ ജല ഗതാഗതത്തിനുള്ള വായ്പകള്‍
താഴെപ്പറയുന്ന ശീർഷകങ്ങളിലെ റവന്യൂ ബഡ്ജറ്റ് തയ്യാറാക്കലും ബന്ധപ്പെട്ട ജോലികളും
1051 – തുറമുഖങ്ങളും ലൈറ്റ ഹൗസുകളും
1056 – ഉള്‍നാടൻ ജലഗതാഗതം
1075 – മറ്റു ഗതാഗത സർവ്വീസുകള്‍

ബിൽ ഡിസ്‌കൗണ്ടിങ് സിസ്റ്റം & ജൻഡർ ബഡ്ജറ്റിങ്.

സംസ്ഥാനത്തെ സർക്കാർ കരാറുകാരുടെ കുടിശ്ശിക തുക സമയ ബന്ധിതമായി തീർത്തുകൊടുക്കുവാനും, അവരുടെ ധന വിനിമയം സുഗമമാക്കി, പുതുതായി തുടങ്ങേണ്ട പദ്ധതികൾ ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കാനും വേണ്ടി ബിൽ ഡിസ്കൗണ്ടിംഗ് പദ്ധതി 2015 ജനുവരി മാസം ആരംഭിച്ചു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പു വരുത്തുന്നതിനും ലിംഗ സമത്വം മുഖ്യ ധാരയിൽ എത്തിക്കുന്നതിനും വേണ്ടി ജെന്റെർ ബജെറ്റിംഗിനു തുടക്കം കുറിച്ചു. ബിൽ ഡിസ്കൗണ്ടിംഗ് പദ്ധതി: ഈ പദ്ധതി പ്രകാരം ബിൽ ഡിസ്കൗണ്ടിംഗ് ചെയ്യുന്ന തീയതിയിൽ തന്നെ, പദ്ധതിയുമായി സഹകരിക്കുന്ന ബാങ്കിൽ നിന്ന് കരാറുകാരന് പണം ലഭിക്കും. ഇത് മൂലം കരാറുകാരുടെ ധന വിനിമയം സുഗമമാകുകയും, സാമ്പത്തിക ഞെരുക്കത്തിലും സർക്കാരിന്റെ നിർമ്മാണ പ്രവൃത്തികൾ മുടക്കം കൂടാതെ മുന്നോട്ടു പോവുകയും ചെയ്യും. മറ്റു ധനകാര്യ ഏജൻസികളിൽ നിന്ന് കടം എടുക്കുന്നതിനെക്കാൾ ലാഭകരവുമാണ്. ജെന്റെർ ബജെറ്റിംഗ്: ലിംഗ സമത്വത്തിനു പ്രാധാന്യം നല്കുന്നതും സ്ത്രീ കേന്ദ്രീകൃതവും വാർഷിക പദ്ധതിയിൽ വിഹിതം ഉള്ളതുമായ എല്ലാ പദ്ധതികളും പ്രത്യേകം തിരഞ്ഞെടുത്ത് അവ കൃത്യമായും സമയ ബന്ധിതമായും നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിലെ കരാറുകാരുടെ ബിൽ ഡിസ്കൗണ്ട് ചെയ്യുകയും, അതുമായി ബന്ധപ്പെട്ട പരാതി/അന്വേഷണം എന്നിവ കൈകാര്യം ചെയ്യുകയും ചെയ്യുക. 02/03/2016-ലെ കണക്കു പ്രകാരം ഇതുവരെ ആകെ 6098 ബില്ലുകൾ ഡിസ്കൗണ്ട് ചെയ്തു 1534.4 കോടി രൂപ വിവിധ ബാങ്കുകളിലൂടെ കരാറുകാർക്ക് നല്കുകയുണ്ടായി. ജെന്റർ ബജെടിംഗ് നൂറു ശതമാനവും വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന മാതൃക ഓഫീസും, കടലാസ് രഹിത ഓഫീസ് പ്രവൃത്തനങ്ങളുമാണ്.

കൃഷി എ.

ധനകാര്യ കൃഷി വിഭാഗം ഇനിപ്പറയുന്ന വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സർക്കാർ വകുപ്പുകൾ, വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, മറ്റ് മത സ്ഥാപനങ്ങൾ എന്നിവയുടെ ജോലി, കരാർ, ഇവയ്ക്ക് ആവശ്യമായ മരങ്ങൾ, വിറക്, എന്നിവയുടെ വിതരണം. ഫോറസ്റ്റ്, ഭൂഗർഭ ജല, ജലസേചനം, ഭക്ഷ്യ & സിവിൽ സപ്ലൈസ്, സഹകരണം, ക്ഷീര വികസനം, മൃഗസംരക്ഷണം, കൃഷി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ ലീവും മറ്റ് അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ കൈകാര്യം, അന്യത്രസേവനം, പരിശീലനം, ടൂർ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ എന്നിവ കൈകാര്യം ചെയ്യുന്നു.

കൃഷി ബി.

ചുവടെ പറയുന്ന വകുപ്പുകളുടെ പ്രോജക്ട്സ്/പദ്ധതികൾ സംബന്ധിച്ച്: കൃഷി വകുപ്പ് & മണ്ണ് സംരക്ഷണ യൂണിറ്റ്, വനം വകുപ്പ്,
ക്ഷീര വികസന വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഭൂഗർഭ ജല വകുപ്പ്, ജലസേചന വകുപ്പ്, കേരള കമാന്റ് ഏരിയ വികസന അതോറിറ്റി. മുകളിൽ പറഞ്ഞ വകുപ്പുകളുടെ സ്കീംസ്, പ്രോജക്ട്സ് എന്നിവയുമായി ബന്ധപ്പെട്ട ഫണ്ട്സ്, അഡീഷണൽ ആതറൈസേഷൻ ഓഫ് ഫണ്ട്സ്, ശമ്പള ഫിക്സേഷൻ, ഇൻക്രിമെന്റ്, സ്പെഷ്യൽ പേ, ഓണറേറിയം, മെഡിക്കൽ റീഇംപേഴ്സ്മെന്റ്, വിവിധ തരത്തിലുള്ള അലവൻസുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, സഹകരണം, ഭക്ഷ്യ, സിവിൽ സപ്ലൈസ്, മൈനർ ഇറിഗേഷൻ, വനം തുടങ്ങിയ വകുപ്പുകളുടെ പ്രതിഫലം, ആബ്സൻസ് റെഗുലറൈസേഷൻ, ഫാം ലേബേഴ്സിന്റെ സർവീസ് കാര്യങ്ങൾ, സെക്ഷനുമായി ബന്ധപ്പെട്ട മറ്റു ജോലികൾ

കൃഷി സി.

സഹകരണ വകുപ്പിൻറെ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ , ധനസഹായ (സംസ്ഥാന/എൻ.സി.ഡി.സി) പദ്ധതികൾ, സഹകരണ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും വായ്പകളും ഗ്രാൻറും സബ്സിഡിയും, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ നൽകുന്ന സംസ്ഥാന പ്രോത്സാഹന ബോണസ്, കടാശ്വാസകമ്മീഷനുമായി ബന്ധപ്പെട്ട വർക്കുകൾ, സെക്ഷനുമായി ബന്ധപ്പെട്ട മറ്റു പലവക പേപ്പറുകൾ എന്നിവ ഈ സീറ്റിൽ കൈകാര്യം ചെയ്തു വരുന്നു. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, വനംവകുപ്പ് ചെറുകിട ജലസേചന വകുപ്പ്, ഭക്ഷ്യ വകുപ്പ് തുടങ്ങിയവയുടെ വകുപ്പ് തല വാഹനങ്ങളുടെ വാങ്ങൽ ,അറ്റകുറ്റ പണി, കണ്ടം ചെയ്യൽ, റൈറ്റ് ഓഫ്, കുടിശ്ശിക ക്ലയിമുകൾ , വില വ്യത്യാസം, വാഹനങ്ങളു‌ടെ അധിക ഇന്ധന ഉപഭോഗ ക്രമീകരണം, സമയബന്ധിത യാത്രാബത്ത ക്ളെയിമുകൾ, മേൽ വകുപ്പുകളുടെ ഡിപ്പാർട്ട്മെന്റെൽ പർച്ചേസ് കമ്മിറ്റി എന്നിവ ഈ സീറ്റിൽ കൈകാര്യം ചെയ്യുന്നു.

വികസനം.

താഴെപ്പറയുന്ന വകുപ്പുകളിൽ തസ്തിക സൃഷ്ടിക്കൽ, കാലഹരണപ്പെട്ട കുടിശ്ശിക ക്ലെയിമുകൾ, ശമ്പളം നിർണ്ണയിച്ച് നൽകൽ, സ്പെഷ്യ പേ, ചാർജ്ജ് അലവൻസ്, പദവി ഉയർത്തൽ, സമയ ബന്ധിത ഹയർ ഗ്രേഡ്, യാത്രാബത്ത, യാത്രാബത്ത കുടിശ്ശിക ക്ലെയിമുകൾ മുതലായവ- ഫിഷറീസ്, തുറമുഖ, ഹൈഡ്രോഗ്രാഫിക് സർവ്വേ, തുറമുഖ എഞ്ചിനിയറിംഗ്, തദ്ദേശ സ്വയംഭരണ, നഗര ഗ്രാമ ആസൂത്രണം, കുടുംബശ്രീ, അഹാഡ്സ്, കീർത്താഡ്സ്, ഗ്രാമവികസനം, നഗരകാര്യം തുടങ്ങിയ വകുപ്പുകൾ, എല്ലാ വികസന അതോറിറ്റികളും, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, ഫിർമ, സറ്റാഫ്, ഓംബുഡ്സ്മാൻ, മികവിന്റെ കേന്ദ്രങ്ങൾ, എസ്.ഐ.അർ.ഡി, ക്രൂസ്സ്, കില, ട്രിഡ, ഗോശ്റീ ദ്വീപ് വികസന അതോറിറ്റി, വിശാല കൊച്ചി വികസന അതോറിറ്റി, ടി.ആർ.യു.ഡി.എ, പി.എ.ഡി (കേരള) മുതലായവ, ഫിഷറീസ് (2405), നഗരകാര്യ വകുപ്പ് (2217) എന്നീ ഹെഡ്ഡുകൾക്ക് കീഴീലെ താല്കാലിക തസ്തികകളുടെ തുടർച്ചാനുമതി. ഫിഷറീസ്, തുറമുഖ, ഹൈഡ്രോഗ്രാഫിക് സർവ്വേ, തുറമുഖ എഞ്ചിനിയറിംഗ്, തദ്ദേശ സ്വയംഭരണ, നഗര ഗ്രാമ ആസൂത്രണം, കുടുംബശ്രീ, അഹാഡ്സ്, കീർത്താഡ്സ്, ഗ്രാമവികസനം, നഗരകാര്യം തുടങ്ങിയ വകുപ്പുകൾ, എല്ലാ വികസന അതോറിറ്റികളും, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, കെ.എസ്.ബി.സി, ഫിർമ, സാഫ്, ഓംബുഡ്സ്മാൻ, മികവിന്റെ കേന്ദ്രങ്ങൾ, ഗ്രാമവികസന അതോറിറ്റ, ക്രൂസ്സ്, കില, ട്രിഡ, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, ടി.ആർ.യു.ഡി.എ, പി.എ.ഡി (കേരള), നിഷ് മുതലായ വകുപ്പുകളിലെ സ്കീമുകള്, ബജറ്റ്, പർച്ചേസ്, ഫണ്ട് വിതരണം, ഡി.എ വിതരണം മുതലായവ. മുകളിൽ പറഞ്ഞ വകുപ്പുകളുടെ ലാന്റ് അക്വിസിഷൻ, ഡെലിഗേഷൻ ഓഫ് പവേഴ്സ്, വർക്സ് പരീ ക്വീളിഫിക്കേഷൻ ഓഫ് ടെൻഡര്], കോൺട്രാക്ട്, പുതിയ വാഹനങ്ങൾ വാങ്ങൽ, ടെലിഫോൺ, ആഡിറ്റ് ഒബ്ജക്ഷൻ, വാടക, വാഹനം എഴുതിത്തള്ളൽ, ആഡിറ്റഅ, കോടതി കേസുകൾ, (എസ്.സി/എസ്.റ്റി വകുപ്പ്/സാമൂഹ്യ നീതി വകുപ്പ്, ഭവന നിർമ്മാണ വകുപ്പ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പുകൾ എന്നിവ ഒഴികെ) മറ്റു പല പേപ്പറുകൾ

വിദ്യാഭ്യാസം എ.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് നല്കൽ, വിവിധ ജോലികൾക്കും, പദ്ധതി നടത്തിപ്പിനുമുള്ള ഭരണാനുമതി നൽകൽ, പൊതുവിദ്യാഭ്യാസ വകുപ്പിലുള്ള അദ്ധ്യാപകരുടെ നിയമനം, അംഗീകാരം, സംരക്ഷണം, ടി വകുപ്പിന് കീഴിലുള്ള എല്ലാ വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുമായി ബന്ധപ്പെട്ട ഫയൽ, അഡീഷണൽ ഫണ്ട് നൽകൽ, സപ്ലിമെന്ററി ഡിമാന്റ് ഫോർ ഗ്രാന്റ്സ്, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് ബഡ്ജറ്റ് സംബന്ധിച്ച കാര്യങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ശമ്പളം നിശ്ചയിക്കൽ, റീ-ഓപ്ഷൻ, വാഹനങ്ങളുടെയും, സ്റ്റോഴ്സിന്റെയും, മറ്റ് ഉപകരണങ്ങളുടെയും വാങ്ങൽ, അറ്റകുറ്റപ്പണി, വിദ്യാഭ്യാസാവകാശ നിയമം, കംപ്യൂട്ടർ വിദ്യാഭ്യാസം, കേന്ദ്ര ശുപാർശിത പദ്ധതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കടലാസുകൾ, പൊതുവിദ്യാഭ്യാസ വകുപ്പും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും യോഗം, സർക്കാർ, എയ്ഡഡ് അദ്ധ്യാപകരുടെ ഹയർ ഗ്രേഡ്, ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ ലീവ്, അന്യത്രസേവനം തുടങ്ങിയവ അനുവദിക്കൽ, പുതിയ പദ്ധതികൾ, ഓപ്പൺ സ്കൂൾ, സ്പെഷ്യൽ സ്കൂൾ, ദേശീയ ഗയിംസ്, സ്പെഷ്യൽ പേ, ആനുകൂല്യങ്ങൾ, ഫീസുകൾ, ഓണറേറിയം, പരീക്ഷാ നടത്തിപ്പ്, സ്റ്റൈപന്റ്, സ്കോളർഷിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീനക്കാരുടെ പെൻഷൻ കേസ്, തസ്തിക രൂപീകരണം, തുടരൽ അനുമതി, എഴുതിത്തള്ളൽ, അധികാരം വിഭജിച്ചുനൽകൽ, ടെലിഫോണിന്റെ സ്ഥാപിക്കൽ,വിദ്യാലയങ്ങളുടെ നവീകരണം, തുറക്കൽ, ഡ്യൂപ്ലിക്കേറ്റ് സർവീസ് ബുക്ക് തുറക്കൽ, റ്റൈംബാർഡ് അരിയർ ക്ലേയിം, പൊതുവിദ്യാഭ്യാസ വകുപ്പിലെ ബോണസ്, സ്പെഷ്യൽ അലവൻസ് തുടങ്ങിയവ.

വിദ്യാഭ്യാസം ബി.

പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കായിക യുവജനകാര്യ വകുപ്പ് എന്നീ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലെ വിവിധ വിഷയങ്ങളാണ് ധനകാര്യ വിദ്യാഭ്യാസ (ബി) വകുപ്പിൽ കൈകാര്യം ചെയ്യുന്നത്. ബി1, ബി2, ബി3 സീറ്റുകളിലായി വിവിധ സ്പോർട്സ് സ്കൂളുകൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, കായിക യൂവജനകാര്യ വകുപ്പ് ഡയറക്ടറേറ്റ്, ഐ.ടി.@ സ്കൂൾ പ്രോജക്ട്, സർവ്വശിക്ഷ അഭിയാൻ, രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ

വിദ്യാഭ്യാസം സി.

സാങ്കേതിക വിദ്യാഭ്യാസം, പോളിടെക്നിക്, ഐ.റ്റി.ഐ തുടങ്ങിയവയുമായി ബന്ധപ്പെട്ട പേപ്പറുകൾ,
സർവ്വകലാശാലകൾ, സർക്കാർ കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസം, പോളിടെക്നിക് എന്നിവയുടെ പദ്ധതികൾ‌ക്കുള്ള ഭരണാനുമതിയും ഫണ്ട് റിലീസും, ചാൻസ് ലർ, വൈസ് ചാൻസ് ലർ തുടങ്ങിയ നിയമനങ്ങൾക്കുള്ള നിബന്ധനകൾ, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ്, സയൻസ്, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച്, കേന്ദ്ര സർവ്വകലാശാല, അലിഗർ മുസ്ലീം സർവ്വകലാശാല, വേൾഡ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകൾ, സർവ്വകലാശാല/കോളേജ് അദ്ധ്യാപകർക്കുള്ള പരിശീലനം, ഫാക്കൽറ്റി ഡെവലപ്പമെന്റ്, ലോകോളേജുകളുടെയും പുതിയ കോഴ്സുകളുടെയും ആരംഭം സംബന്ധിച്ച പേപ്പറുകൾ, പൊതുസൗകര്യങ്ങൾ, പഠനയാത്ര, ഹോസ്റ്റൽ സൗകര്യം, ലാബ്, ലൈബ്രറി, തുടങ്ങിയവയുമായി ബന്ധപ്പെട്ട പേപ്പറുകൾ, NUALS, മറ്റ് സെർച്ച് സെന്ററുകൾ, സംഗീത കോളേജുകൾ, ഫൈൻ ആർട്സ് കോളേജുകൾ, സർവ്വകലാശാല യോഗം, അന്തർ സർവ്വകലാ സെന്ററുകൾ, എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകൾ, ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകൾ, കോളേജുകൾ എന്നിവയുടെ ശമ്പള ഫിക്സേഷൻ, ഓപ്ഷൻ, സ്ഥാനക്കയറ്റം, ശമ്പള റിവിഷൻ സംബന്ധിച്ച കാര്യങ്ങൾ, ശാസ്ത്ര സാങ്കേത മ്യൂസിയം, സർവ്വകലാശാലകളിലേയും, കോളേജുകളിലേയും കേന്ദ്ര ശുപാർശിത പദ്ധതികൾ, സർവ്വകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സർവ്വകലാശാലകൾ എന്നിവയ്ക്കുള്ള ധനസഹായം അനുവദിക്കൽ, സർവ്വകലാശാലകൾ, പോളിടെക്നിക്കുകൾ, എഞ്ചിനീയറിംഗ് കോളേജ്, മറ്റു കോളേജുകൾ എന്നിവയുടെ പരീക്ഷകൾ, കൊളേജിയേറ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളുടെ കീഴിലുള്ള തസ്തികകളുടെ തുടർച്ചാനുമതി.

ഫണ്ട്സ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് അനുവദിക്കൽ, കുട്ടികൾക്ക് കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ധനസഹായം നൽകുന്ന ബാലസാന്ത്വനം പദ്ധതി, സെനിക ക്ഷേമ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മരണമടഞ്ഞ സൈനികരുടെ ആശ്രിതർക്ക് സൈനിക ക്ഷേമ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കൽ, സാവൂഹ്യമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ധനസഹായം അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ – ജനസാന്ത്വന പദ്ധതിയുടെ മുതലായവയിലേയ്ക്ക് പൊതുജനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സംഭാവനകൾ സ്വീകരിക്കൽ‌ എന്നിവ ഈ വകുപ്പിൽ കൈകാര്യം ചെയ്യുന്നു.

ഗ്രാൻറ് ഇൻ മോണിറ്ററിങ് സെൽ.

കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന ഗ്രാന്റുകളുടെ നിരീക്ഷണവും, നിയമസഭാ ചോദ്യമുൾപ്പെടുന്ന പലവക കടലാസ്സുകളഅ] കൈകാര്യം ചെയ്യലും, പൊതുമേഖലാ സ്ഥാപനങ്ങൾ, വികസന അതോറിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്സ്ഥാന സർക്കാർ നൽകിവരുന്ന വായ്പകളുടെയും, വായ്പകൾക്ക് ലഭിക്കേണ്ടുന്ന പലിശയുടെയും തിരിച്ചടവിന്റെ ഏകോപനവും ഫലപ്രദമായ നിരീക്ഷണവും

ആരോഗ്യവും തൊഴിലും എ.

പദ്ധതി/സ്കീമുകൾ- അരോഗ്യ കുടുംബക്ഷേമ വകുപ്പ്, തൊഴിലും നൈപുണ്യവും പകുപ്പ് എന്നിവയുടെ ബജറ്റ് അനുബന്ധ കാര്യങ്ങൾ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ് എന്നിവയുടെ സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, ചായാക് യോഗങ്ങൾ, ആർ.എസ്.ബി.വൈ, ചിസ്സ്, ചിസ് പ്ലസ്, എ.എ, ബി.വൈ എന്നീ പദ്ധതികൾ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ് എന്നിവയുടെ കീഴിലെ ഗ്രാന്റ് -ഇൻ-എയ്ഡ് സ്ഥാപനങ്ങൾക്കുള്ള തുക അനുവദിക്കൽ, ആരോഗ്യ കുടുംബകേഷമ വകുപ്പിലെ എൻഡോസൾഫാൻ സംബന്ധിച്ച കടലാസുകൾ, മരാമത്ത് പണികൾ, അറ്റകുറ്റപ്പണികൾ, ആസ്തി പരിപാലന നിധി, ആരോഗ്യ കുടുംബകേഷ്മ വകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ് എന്നിവയുടെ കരട് ബില്ലുകൾ,തൊഴിൽ വകുപ്പിനറെ കീഴിലുള്ള എല്ലാ ക്ഷേമനിധി ബോർഡുകളുടെ സേവന വിവരങ്ങൾ ഒഴികെയുള്ള മറ്റു കാര്യങ്ങൾ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കയർ തൊഴിലാളി കേഷേമനിധി ബോർഡ്, ഖാദി തൊഴിലാളി കേഷേമനിധി ബോർഡ് എന്നിവയുടെ ക്ഷേമ പെൻഷനുകൾ, ചുമട്ടുതൊഴിലാളി കേഷേമനിധി ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സേവന വിവരങ്ങൾ ഒഴികെയുള്ള മറ്റു കാര്യങ്ങൾ, കെട്ടിടങ്ങളുടെ വാടക സംബന്ധിച്ചകാര്യങ്ങൾ, സർവ്വീ സ്ക്വാട്ടയി ൽബിരുദാനന്തര വിരുദ പഠനത്തിലുള്ള അന്യത്ര സേവനാനുകൂല്യ,ം ആഡിറ്റ് പാരകൾ, നിയമസഭാ ചോദ്യങ്ങൾ, ജൈവമാലിന്യ നിനമ്മാർജ്ജനത്തിന് ഇമേജ് എന്ന സ്ഥാപന്ത്തിനുള്ള തുക അനുവദിക്കൽ, ട്യൂഷൻ ഫീ തിരികെ നൽകൽ, ടെലിഫോൺ, ബ്രോഡ്ബാൻഡ് കണക്ഷൻ ഏന്നി വസ്ഥാപിക്കൽ, സമയപരിധി കഴിഞ്ഞ യാത്രാബത്ത അവകാശം, ആകസ്മിക ചെലവുകൾ (മുൻകൂർ തുക) കുടിശ്ശിക തുകയെകുറിച്ചുള്ള അന്വേഷണം, സാധന സാമഗ്രികളുടെ വാങ്ങലും, അറ്റകുറ്റപ്പണികളു, കരാരർദർഘാസുകൾ വാഹനം വാങ്ങലും, അറ്റകുറ്റപ്പണികളും, എഴുതിത്തള്ളലും, ഉപയോഗശൂന്യമായ വസ്തു വകകളുടെ എഴുതി തള്ളൽ, ഭൂമി ഏറ്റെടുക ്കൽ സംബന്ധിച്ചകേസുക, ൾ പ്രത്യേകകമ്മിറ്റികളുടെ രൂപീകരണം, അക്കൗണ്ടന്റ് ജനറലിന്റെ ആഡിററ് തടസ്സവാദം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ് ബന്ധപ്പെട്ട എല്ലാ യോഗങ്ങളുടെയും കടലാസുകൾ, KSACS, IMHANS, CDC, SHMET, KASE, KILA SMPB എന്നിവയുടെ പൊതുയോഗങ്ങൾ, മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം,

ആരോഗ്യവും തൊഴിലും ബി.

അലോപ്പതി, ആയൂർവേദ, ഹോമിയോ മെഡിക്കൽ കോളേജുകളിലേയും, തൊഴിലും നൈപുണ്യം വകുപ്പ്, ഇ.എസ്.ഐ, ഡിഎച്ച്.എസ്, ആഡൂർവേദ ഹോമിയോ വകുപ്പുകളിലേയും തസ്തിക സൃഷ്ടിക്കലും തസ്തികകളുടെ തുടർച്ചാനുമതി നൽകലും, കൂടാതെ ആരോഗ്യ വകുപ്പിലെ പദ്ധതികൾക്ക് വേണ്ടി തസ്തിക സൃഷ്ടിക്കലും ചുമതല നൽകലും. മുകളിൽ പറഞ്ഞ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും (പേ, എല്ലാവിധ അവധികളും, ചാർജ് അറേഞ്ച്മെന്റ്സ്, ഓപ്ഷൻ, ഫിക്സേഷൻ, ഹയർ ഗ്രേഡ്, ഇൻക്രിമെന്റ്, പെൻഷൻ, അനധികൃത അവധി ക്രമീകരിക്കൽ) കൂടാതെ തൊഴിലും നൈപുണ്യം വകുപ്പിന്റെ കീഴിൽ വരുന്ന വെൽഫയർ ഫണ്ട് ബോർഡിലെ ഉദ്യോഗസ്ഥരുടെ സർവ്വീസ് കാര്യങ്ങളും കൂടാതെ ടി സെക്ഷനെ സംബന്ധിക്കുന്ന പലവക കടലാസുകൾ എന്നിവ

പൊതു അവലോകന സമിതി എ.

2015 ഫെബ്രുവരിയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ബി വിഭാഗം രൂപീകരിച്ചു. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടറുടെ സമാഹൃത റിപ്പോർട്ട്/ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ/സി & എ.ജി യുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് എന്നിവ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുക. പിഎസി ഒഴികെയുള്ള നിയമസഭാസമിതികളുടെ റിപ്പോർട്ടുകൾ, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട്, സി & എ.ജി യുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട്, സി & എ.ജി യുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച റിപ്പോർട്ട് എന്നിവ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുക.

പൊതു അവലോകന സമിതി ബി.

2015 ഫെബ്രുവരിയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ബി വിഭാഗം രൂപീകരിച്ചു. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടറുടെ സമാഹൃത റിപ്പോർട്ട്/ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ/സി & എ.ജി യുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് എന്നിവ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുക. പിഎസി ഒഴികെയുള്ള നിയമസഭാസമിതികളുടെ റിപ്പോർട്ടുകൾ, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട്, സി & എ.ജി യുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട്, സി & എ.ജി യുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച റിപ്പോർട്ട് എന്നിവ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുക.

ആസൂത്രണം എ.

സംസ്ഥാന പദ്ധതി ചെലവുകളുടെ കണക്ക് സൂക്ഷിപ്പും ഒത്തു നോക്കലും. വിദേശ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾക്ക് ലഭിക്കുന്ന അധിക കേന്ദ്രസഹായത്തിന്റെ അനുമതി ഉത്തരവുകളുടെ കണക്ക് സൂക്ഷിപ്പും മേൽനോട്ടവും. അധിക കേന്ദ്ര സഹായത്തിന്റെയും അനുമതി ഉത്തരവുകളുടെ കണക്ക് സൂക്ഷിപ്പും മേൽനോട്ടവും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അനുമതി ഉത്തരവുകളുടെ കണക്ക് സൂക്ഷിപ്പ്. ആസൂത്രണ കമ്മീഷൻ അംഗീകരിച്ച സംസ്ഥാന പദ്ധതി അടങ്കലും അനുബന്ദ ഫയലുകളും. കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള സംസ്ഥാന പദ്ധതികളുടെ വകുപ്പുതിരിച്ചുള്ള യഥാർത്ഥ കണക്ക് സർക്കാരിന് ധനകാര്യ വകുപ്പിലെ മറ്റു സെക്ഷനുകളിൽ നിന്നുള്ള ഫയലുകളിൽ അഭിപ്രായം രേഖപ്പെടുത്തൽ. സംസ്ഥാന പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ സംബന്ധിച്ച നിയമസഭാ ചോദ്യം. എസ്.എൽ.ബി.സി സംബന്ധമായ ഫയലുകൾ, ഒറ്റത്തവണ അധിക കേന്ദ്രസഹായം സംബന്ധിച്ച ഫയലുകളും അനുബന്ധ ജോലികളും. കേന്ദ്രാവിഷ്കൃത പദ്ധതികൾ സംബന്ധിച്ച അനുമതി ഉത്തരവുകളുടെ കണക്ക് സൂക്ഷിപ്പ്. സംസ്ഥാന പദ്ധതികളുടെ മാസ അവലോകനം, അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് സർട്ടിഫിക്കറ്റിന് മേലുള്ള നടപടികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ലഭിക്കുന്ന കേന്ദ്ര സഹായത്തിന്റെ അവലോകനം, കേന്ദ്ര പദ്ധതികൾ/കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയ്ക്ക് നൽകിയ ഭരണാനുമതിയുടെ വിശദാശം അക്കൗണ്ടന്റ് ജനറലിന് ലഭ്യമാക്കൽ, വാർഷിക പദ്ധതിയ്ക്ക് വേണ്ടിയുള്ള വിഭവ സ്രോതസ്സ് തിട്ടപ്പെടുത്തലും അനുബന്ധ ജോലികളും വരവ് ചെലവ് സംബന്ധിച്ച നിയമസഭാ ചോദ്യം. പൊതു വിപണിയിൽ നിന്നും കടം എടുക്കുന്നത് സംബന്ധിച്ച കേന്ദ്രാനുമതി, വരവ് ചെലവ് സംബന്ധിച്ച് മാസവസാന കണക്കുകൾ തയ്യാറാക്കലും ആസൂത്രണ കമ്മീഷന് അയച്ച് കൊടുക്കലും. Debt sustainability കണക്കിലെടുത്ത് പദ്ധതികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തൽ.

ആസൂത്രണം ബി.

പദ്ധതി പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുന്നതിനുള്ള സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഫയലുകൾ, സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഫയലിന്മേൽ അഭപ്രായം, സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി, അസറ്റ് മെയിന്റനൻസ് ഫണ്ടുമായി ബന്ധപ്പെട്ട ഫയലുകൾ, പ്രോജക്ടുകളുടെ നടത്തിപ്പിനായി ഹൈപവർ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഫയലുകൾ, പി.പി.പി പ്രോജക്ടുമായി ബന്ധപ്പെട്ട ഫയലുകൾ

പാർലമെന്ററികാര്യവും വിവരവകാശവും.

ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യ-ഉത്തരങ്ങൾ, നിയമസഭാ ഉറപ്പുകളെ സംബന്ധിച്ച വിഷയങ്ങൾ,സംസ്ഥാന ബഡ്ജറ്റിൽ‌ പ്രാഖ്യാപിക്കുന്ന പദ്ധതികളെ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് ശേഖരിച്ച് പാർലമെൻററി കാര്യ വകുപ്പിന് കൈമാറുക, ഗവർണ്ണറുടെ നയപ്രാഖ്യാപനത്തിലെ പ്രഖ്യാപനങ്ങളെ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് ശേഖരിച്ച് പാർലമെൻററികാര്യ വകുപ്പിന് കൈമാറുക എന്നിവയാണ് പി.എസ്.എ വിഭാഗത്തിൻറെ ചുമതല. ധനകാര്യ വകുപ്പിൽ വിവരാവകാശ നിയമം 2006-ൽ നിലവിൽ വന്നു. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകുന്നതിന് ഒരു അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, 2 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, 2 അപ്പലേറ്റ് അതോറിറ്റിമാർ എന്നിവരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

പൊതു മേഖല എ.

പൊതു മേഖല ബി.

പൊതു മേഖല സി.

പൊതു മേഖല ഡി.

സ്ട്രീം ലൈനിങ്.

വേസ് & മീൻസ്.

ക്ഷേമം.

പട്ടികജാതി/പട്ടികവർഗ്ഗ വികസനം, സാമൂഹ്യനീതി, പിന്നോക്ക സമുദായ വികസനം, ന്യൂനപക്ഷ ക്ഷേമം, ഹൗസിംഗ് എന്നീ വകുപ്പുകളിലെ തസ്തിക സൃഷ്ടിക്കൽ,
വേതനം, അലവൻസ് (ബത്ത), കാലഹരണപ്പെട്ട കുടിശ്ശിക അനുവദിക്കൽ, ശമ്പള നിർണ്ണയം, പ്രത്യേക ശമ്പളം (special pay), ചാർജ്ജ് അലവൻസ്,
സമയബന്ധിത ഹയർ ഗ്രേഡ്, തസ്തിക ഉയർത്തൽ, 2515 community development 2235/2225-Social Security & Welfare 2216-Housing എന്നീ ശീർഷകങ്ങളുമായി ബന്ധപ്പെട്ട താത്ക്കാലിക തസ്തികകളുടെ തുടർച്ചാനുമതി, അവധി, അന്യത്ര സേവനം, പദ്ധതികൾക്കുളള ഭരണാനുമതി, ഫണ്ട് വാങ്ങൽ, മീറ്റിംഗ് (വർക്കിംഗ് ഗ്രൂപ്പ്, സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ്), വാഹനം വാങ്ങൽ, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, യാത്രാബത്ത, എഴുതി തളളൽ, വർക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടാതെ തദ്ദേശസ്വയംഭരണം, മത്സ്യബന്ധനം, തുറമുഖം എന്നീ വകുപ്പുകളിൽ നിന്നുളള പെൻഷൻ സംബന്ധിച്ച വിഷയങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നുളള മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ്

വ്യവസായവും പൊതുമരാമത്തും എ.

മൈനിംഗ് & ജീയോഗളജി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ, വ്യവസായം, മൈനിംഗ് & ജിയോളജി, മോട്ടോർ വാഹനം, സംസ്ഥാന ജലഗതാഗതം, ഗതാഗതം എന്നീ വകുപ്പുകളിലെ ഭരണ വകുപ്പിന്റെ അധികാര പരിധിയിൽപ്പെടാത്ത ജീവനക്കാര്യങ്ങളായ ശമ്പളവും, ആനുകൂല്യങ്ങളും, അവധി, യാത്രാബത്ത, കുടിശ്ശികാനുകൂല്യങ്ങൾ, പെൻഷൻ മുതലായവ. (പ്രോജക്ട്, ഇൻവെസ്റ്റിഗേഷൻ അലവൻസ് ഒഴികെ) വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിവേചനാധികാരം സംബന്ധിച്ച കാര്യങ്ങൾ, മോട്ടോർവാഹനം, ജലഗതാഗതം, മൈനിംഗ് & ജിയോളജി വകുപ്പുകളിലെ പർച്ചേസ്, കേരള റോഡ്, സേഫ്റ്റി അതോറിറ്റിക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ, കൊച്ചി മെട്രോ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ആറൻമുള വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, ഇടുക്കി വിമാനത്താവളം, വയനാട് വിമാനത്താവളം, ആറൻമുള വിമാനത്താവളം, പേഴ്സണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. പൊതുമരാമത്ത്, ജലവിഭവം, ഊർജ്ജം എന്നീ വകുപ്പുകളിലെ ഭരണ വകുപ്പിന്റെ അധികാര പരിധിയിൽപ്പെടാത്ത ജീവനക്കാര്യങ്ങളായ ശമ്പളവും ആനുകൂല്യങ്ങളും, ലീവ് യാത്രാബത്ത, പെൻഷൻ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ്, കുടിശ്ശികാനുഗൂല്യങ്ങൾ, ഓഫീസർമാരുടെ ഡെപ്യൂട്ടേഷൻ, പരിശീലനം എന്നിവ സംബന്ധിച്ച ജോലികൾ. വ്യവസായ വകുപ്പിനെ സംബന്ധിച്ചുള്ള പദ്ധതികൾ, വായ്പകളും ഗ്രാന്റുകളും, അത് സംബന്ധിച്ച ചട്ടങ്ങളും ഭരണ വകുപ്പിന്റെ അധികാര പരിധിക്കു പുറത്തുള്ള ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കളുടെ വിൽപ്പന, എഴുതിത്തള്ളൽ തുടങ്ങിയവ. അതിവേഗ തീവണ്ടി ഇടനാഴി സംബന്ധിച്ച എല്ലാ കടലാസുകളും, എമർജിംഗ് കേരള സംബന്ധിച്ചുള്ള ഫണ്ട് റിലീസ്, കൈത്തറി, നെയ്ത്ത്, റബേറ്റ് സംബന്ധിച്ച ഫയലുകൾ, വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ്, സംസ്ഥാല നിക്ഷേപ സബ്സിഡി സംബന്ധിച്ച സംസ്ഥാന തല കമ്മിറ്റി യോഗങ്ങൾ, സംസ്ഥാന നിക്ഷേപ സബ്സിഡിയുമായി ബന്ധപ്പെട്ട ജില്ലാതല കമ്മിറ്റിയോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് യാത്രാനുമതി നൽകുന്നത് (എല്ലാ ജില്ലകളും), സംസ്ഥാനതല പ്രോജക്ട് കമ്മിറ്റി യോഗങ്ങൾ കൈത്തറിയും ടെക്സ്റ്റൈൽ യോഗങ്ങൾ കയർ വ്യവസായം സംബന്ധിച്ച കെൽട്രാക് പദ്ധതികൾ, കയർ സഹകരണ സംഘങ്ങലുടേയും, സൊസൈറ്റികളുടെയും പുനരുദ്ധാരണം സംബന്ധിച്ച വിഷയങ്ങൾ. കൂടാതെ നിയമസഭാ ചോദ്യം ഉൾപ്പെടെയുള്ള പലവക വിഷയങ്ങൾ

വ്യവസായവും പൊതുമരാമത്തും ബി.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളുടേയും പാലങ്ങളുടേയും ഭരണാനുമതി നൽകൽ, നടത്തിപ്പ്, കോൺട്രാക്ട്, റോഡുകളുടേയും പാലങ്ങളുടേയും നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കോടതി കേസ്സുകൾ. ടെൻഡർ-ടെൻഡർ കമ്മിറ്റി മീറ്റിങ്ങുകൾ, ടെൻഡർഎക്സസ്-SoR, ടെൻഡറുമായി ബന്ധപ്പെട്ട കോടതി കേസുകൾ (OS, WPC, SLP etc), പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെ നടത്തിപ്പ്, പൊതുമരാമത്ത് വകുപ്പിലെയും എല്ലാ എഞ്ചിനീയറിംഗ് വകുപ്പിലെയും ഈ-ടെൻഡറിംഗ് നടപ്പിലാക്കൽ, റെന്റ് കമ്മിറ്റി മീറ്റിംഗ്, എംപവേർഡ് കമ്മിറ്റി മീറ്റിംഗ്, പൊതുമരാമത്ത് വകുപ്പല്ലാതെയുള്ള അംഗീകൃത ഏജൻസികൾ നടത്തുന്ന പ്രവൃത്തകളുടെ നടത്തിപ്പ് സംബന്ധിച്ച വിശദീകരണം, ട്രഷറികളുടെ നിർമ്മാണം/നവീകരണം. ജന വിഭവ വകുപ്പിലെ താൽക്കാലിക തസ്തികകൾക്കുള്ള തുടർച്ചാനുമതി, ജലവിഭവ വകുപ്പിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കോടതി കേസുകൾ, KSTP- യുടെ സ്റ്റീയറിംഗ് കമ്മിറ്റി മീറ്റിംഗ്, എംപവേർഡ് കമ്മിറ്റി മീറ്റിംഗ്, ഫണ്ട് റിലീസ്, പമ്പാ അക്ഷൻ പ്ലാൻ, മോണോ റെയിൽ, RBDCK, RICK,KRFB, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും, WRD (MP), CSIN, ISWC എന്നിവയിലെ വിവിധ പ്രവൃത്തകളുടെ ഭരണാനുമതി നൽകൽ, PWD&WRD വകുപ്പുകളിലെ CLR/SLR വർക്കർമാരുടെ റഗുലറൈസേഷൻ, പേറിവിഷൻ.

പബ്ലിക് അണ്ടർടേക്കിംഗ് എ.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, (ബോർഡ് മീറ്റിംഗിന്റെ അജണ്ട നോട്ടം മറ്റു അനുബന്ധ വിഷയങ്ങളും ഉൾപ്പെടെ), കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ, കേരള കോ-ഓപ്പറേറ്റീവ് സെന്റട്രൽ ലാന്റ് മോർട്ടഗേജ് ബാങ്ക് എന്നിവയുടെ വിവിധ ശുപാർശകൾ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട വിഭിന്നമായ പരാതികൾ ( റിട്ട് പെറ്റീൻ ഉൾപ്പെടെ), നിയമസഭാ സമിതി, സി&എ ജി റിപ്പോർട്ടുകൾക്കുള്ള മറുപടി നൽകൽ, ഊർജ്ജ വകുപ്പിൽ നിന്നുള്ള കേരള ഇലക്ട്രിസിറ്റി ബോർഡ്, കേരള പവർ ഫിനാൻസ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, ഗതാഗത വകുപ്പിൽ നിന്നുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, ഓഹരി, കടപ്പത്രങ്ങളിന്മേലുള്ള ലാഭ വിഹിതത്തിന്റെ കൈപ്പറ്റലും സംസ്ഥാന സർക്കാർ അക്കൗണ്ടുകളിലേക്കുള്ള ഒടുക്കലും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാപനങ്ങൾ, കൊച്ചിൻ എയർപോർട്ട് ലിമിറ്റഡ്, കേരള ഷിപ്പിംഗ് ആന്റ് ഇനലാന്റ് നാവിഗേഷൻ ലിമിറ്റ്ഡ്, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോകർപ്പറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ശുപാർശകൾ (ബോർഡ് മീറ്റിംഗിനുള്ള അജണ്ടയുടെ നോട്ടുകൾ ഉൾപ്പെടെ), കരിപ്പൂർ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവ, അഗ്രിക്കൾച്ചറൽ റീഫൈനൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (എ.ആർ.ഡി.സി) ലോണുമായി ബന്ധപ്പെട്ട ശുപാർശകൾ, പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പി.എ.സി/പി.യു.സി പേപ്പറുകൾ ( പി.യു.സി മീറ്റിംഗ് ഉൾപ്പെടെ), കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട വ്യക്തിഗത പരാതികൾ, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഓഹരി കൈമാറ്റങ്ങൾ സംബന്ധിച്ച്, ഓഹരി-കടപ്പത്ര-ലാഭവിഹിത രജിസ്റ്ററുകളുടെ പരിപാലനം, ബഡ്ജറ്റ് പ്രൊപ്പോസലിന്റെ തയ്യാറാക്കൽ

പബ്ലിക് അണ്ടർടേക്കിംഗ് ബി.

കേരള കാർഷിക സർവ്വകലാശാല, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ്, പ്ലാന്റെഷൻ കോർപ്പറെഷൻ ഓഫ് കേരള ലിമിറ്റഡ്, ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ്, കേരള ആഗ്രോ ഫ്രൂട്ട് പ്രോഡക്ട്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രോഡക്ഷൻ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റ്ഡ്, കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കേരള ഫീഡ്സ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇൻഡ്യ ലിമിറ്റ്ഡ്, സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്, കേരള മെഡിക്കൽ പർച്ചേഴ്സ് കോർപ്പറേഷൻ, ഡയറക്ടർ ബോർഡുകളിലേക്ക് ധനകാര്യ വകുപ്പ് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യൽ, കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി, കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ, നാളികേര വികസന കോർപ്പറെഷൻ, കേരള അഗ്രോ മെഷീനറി കോർപ്പറെഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കേരഫെഡ്, കേരള ഹോർട്ടികൾച്ചറൽ ഡെവല്പ്പ്മെന്റ് പ്രോഗ്രാം, പ്രോമോ പൈപ്പ് ഫാക്ടറി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്, ഗ്യാരന്റി സംബന്ധിച്ച ഫയലുകൾ

പബ്ലിക് അണ്ടർടേക്കിംഗ് സി.

കേരള ജല അതോറിറ്റി (കെ.ഡബ്യൂ.എ), റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), നോർക്ക (നോർക്ക വെൽഫെയർ ഫണ്ട് ബോർഡ്), മലബാർ കാൻസർ സെന്റർ സൊസൈറ്റി (എം.സി.സി), കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.എച്ച്&സി.സി), എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി), കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി (കെ.ആർഡബ്ല്യൂ.എസ്.എ/ജലനിധി), കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, നോർക്ക-റൂട്ട്സ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്ക്കരണം, യാത്രാബത്ത, ദിനബത്ത, വീട്ടുവാടക ബത്ത, അലവൻസുകൾ തുടങ്ങിയ പൊതുവായ കാര്യങ്ങൾ, രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്ക്നോളജി (റഗ്ഗാറ്റ്), കേരള അർബൻ ആന്റ് റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി), കേരള സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി (കെ.ബി.പി.എസ്), കേരള മാരിടൈം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ബി.സി), ചിക്കോപ്സ്, ട്രാവൻകൂർ ഷുഗെഴ്സ് & കെമിക്കൽസ് ലിമിറ്റഡ്, മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ്, കേരള വനിതാ വികസന കോർപ്പറേഷൻ (കെ.ഡബ്ല്യൂ.ഡി.സി), അനെർട്ട്, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്), സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഇമേജിംഗ് ടെക്ക്നോളജി (സി-ഡിറ്റ്), കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, കേരള സംസ്ഥാന ഭവല നിർമ്മാണ ബോർഡ് (കെ.എസ്.എച്ച്.ബി), കേരള സംസ്ഥാന വിമുക്ത ഭടന്മാരുടെ വികസനവും പുനരധിവാസവും കോർപ്പറേഷൻ (കെക്സ്കോൺ), ഓവർസീസ് ഡെവലപ്പ്മെന്റ് & എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡേപെക്), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ഡി.സി.സി.സി.എൽ), കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി), കേരള സ്കൂൾ ടീച്ചേഴ്സ് & നോൺ ടീച്ചേഴ്സ് സ്റ്റാഫ് കോർപ്പറേഷൻ (കെ.എസ്.ടി &എൻ.എസ്.സി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), കേരള ടൂറിസം വികസന കോർപ്പറേഷൻ (കെ.റ്റി.ഡി.സി), ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി), കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ( കെ.റ്റ.ഐ.ൽ), കേരള സംസ്ഥാന മുന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ഡബ്ല്യു.യൂ.സി.എഫ്.സി), കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, കേരള സംസ്ഥാന ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ, ആറളം ഫാർമിംഗ് കോർപ്പറേഷൻ (കേരള) ലിമിറ്റ്ഡ്, തെന്മല ഇക്കോ-ടൂറിസം പ്രമോഷൻ സൊസൈറ്റി, മുസിരീസ് പ്രോജക്ട് ലിമിറ്റഡ്, കേരള സംസ്ഥാന പോട്ടറി (മാനുഫാക്ചറിംഗ്, മാർക്കെറ്റിംഗ് & വെൽഫെയർ) ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി), കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (.കെ.എസ്.സിഎസ്.റ്റി.ഇ) സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആന്റ് എൻവയോൺമെന്റ് (സഡബ്ല്യു.ആർ.ഡി.എം), കേരള വനംഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (.കെ..എഫ്.ആർ.ഐ), നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് & റിസർച്ച് സെന്റർ (നാറ്റ് പാക്ക്),ട്രോപ്പിക്കൽ ബൊട്ടണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ബി.ജി.ആർ.ഐ), ഭൗമ ശാസ്ത്ര പഠന കേന്ദ്രം (സെസ്സ്), കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (കെ.എസ്.ഒ.എം), കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ.എൽ), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെ.എസ്.പി.സി.ബി), റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് (ആർ.പി.എൽ), കേരള പ്രസ്സ് അക്കാദമി (കേ.പി.എ), മത്സ്യഫെഡ്, കേരള ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് (കെ.എഫ്.ഡബ്ല്യു.എഫ്.ബി), കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ (കെ.എസ്.എച്ച്.പി.ഡബ്ല്യു.സി)

പബ്ലിക് അണ്ടർടേക്കിംഗ് ഡി.

കേരള സംസ്ഥാന കയർ കോർപ്പറെഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കേരള ഖാദി ആന്റ് വില്ലേജ് ഇന്ഡസ്ട്രീസ് ബോർഡ്, കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റ്ഡ്, കേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപ്പറേഷൻ, എല്ലാ കോപ്പറേറ്റീവ് സ്പിന്നിംഗ് മില്ലുകളും (തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം, മലബാർ, മാള, പിണറായി, ഉദുമ, കോമളപുരം, മാർകോടെക്സ് മലപ്പുറം, കണ്ണൂർ, പ്രിയദർശിനി), കേരള സംസ്ഥാന ഹാന്റ് ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള സംസ്ഥാന ഹാന്റ് ലൂം വീവിംഗ് സഹകരണ സൊസൈറ്റി ലിമിറ്റഡ്, സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ്, ട്രിവാൻഡ്രം മിൽസ് ലിമിറ്റഡ്, ഹാന്റ് ലൂം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കുന്നത്തറ ടെക്സ്റ്റൈൽസ്, കേരള ഗാർമെന്റ്സ് ലിമിറ്റഡ്, കെൽപാം, മിനറൽസ് എക്സ്ലോറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ട്രിവാൻഡ്രം ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്, കേരള മിനറൽ എക്സ്ലോറേഷൻ ഡെവലപ്പ്മെന്റ് പ്രോജക്ട്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് എന്റർപ്രൈസസ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, കേരള സ്റ്റേറ്റ് ഡിറ്റർജന്റ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡ്, കേരള സോപ്പ്സ് ആന്റ് ഓയിൽസ് ലിമിറ്റഡ്, ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സെറിഫെഡ്, കേരള സ്റ്റേറ്റ് മിനറൽസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റ്ഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പമെന്റ് കോർപ്പറേഷൻ, കേരള സിറാമിക്സ് ലിമിറ്റഡ്, ചാലക്കുടി റിഫ്രാക്ടേസ് ലിമിറ്റഡ്, കേരള ക്ലെയ്സ് ആന്റ് സിറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡ്, കേരള സ്പെഷ്യൽ റിഫ്രാക്ടറീസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് ഇഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, മെട്രോപോളിറ്റൻ ഇഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ആന്റ് ഇറ്റ്സ് സബ്സിഡറീസ്, സിഡ്കൽ റ്റെലിവിഷൻസ് ലിമിറ്റഡ്, സിഡ്കൽ റ്റെലിവിഷൻസ് ലിമിറ്റഡ്, മീറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, കേരള കൺസ്ട്രക്ഷൻ കംപോണൻസ് ലിമിറ്റഡ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്, അനിൻഡ്, റിയാബ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്, കേരള ഇൻഡസ്ട്രീയൽ റീവൈറ്റലൈസേഷൻ ഫണ്ട് ബോർഡ്, കെറെക്സിൽ, കേരള സ്റ്റേറ്റ് എഞ്ചിനീയറിംഗ് വർക്ക്സ്, സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർഗിംഗ്സ് ലിമിറ്റഡ്, ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ്, എസ്.പി.വി വർക്കല, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, പബ്ലിക് എന്റർപ്രൈസസ് ബോർഡ്, ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള ഹാൻഡിക്രാഫ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള ഹാൻഡിക്രാഫ്റ്റ് അപ്പെക്സ് സൊസൈറ്റി (സുരഭി), ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ആന്റ് കാഷ്യൂ കൾട്ടിവേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ്-കേരള, കേരള സ്റ്റേറ്റ് ഐ.റ്റി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഇൻഫോപാർക്ക്, സൈബർ പാർക്ക്, കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ്.

ഭവനവായ്പ.

ധനകാര്യ വകുപ്പിൽ എച്ച്.ബി.എ സെക്ഷൻ രൂപീകരിച്ചത് 30/12/2009 ലെ G.O.(Rt) No.8638/09/Fin പ്രകാരമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഭവന നിർമ്മാണ വായ്പയുമായി ബന്ധപ്പെട്ട ജോലികൾ ആണ് ടി സെക്ഷനിൽ കൈകാര്യം ചെയ്യുന്നത്. ഭവന നിർമ്മാണ വായ്പ സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കും നൽകിവരുന്നത് 12/11/2009 തീയതിയിലെ സ.ഉ.(അച്ചടി)നം.505/2009/ധന പ്രകാരമാണ്. സംസ്ഥാന സർവ്വീസ് ഉദ്യോഗസ്ഥർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടി പരമാവധി 20 ലക്ഷം രൂപയാണ് ഭവന നിർമ്മാണ വായ്പയായി സർക്കാരിൽ നിന്ന് നൽകിവരുന്നത് എന്നാൽ ഉദ്യോഗസ്ഥർക്ക് സർക്കാരിൽ നിന്നുളള വായ്പയ്ക്ക് പുറമേ അധിക ധനം ആവശ്യമായി വരുകയാണെങ്കിൽ സെക്കന്റ് മോർട്ട്ഗേജായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്. ആയത് സർക്കാരിൽ നിന്നുളള ഭവന വായ്പയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുളള വായ്പയും കൂടി അടിസ്ഥാന ശമ്പളത്തിന്റെ 100 ഇരട്ടിയിൽ കൂടാതെ പരമാവധി 40 ലക്ഷം വരെ വായ്പയായി ലഭിക്കുന്നതാണ്. ഭവന നിർമ്മാണ വായ്പ അഖിലേന്ത്യ സർവ്വീസ് ഉദ്യോഗസ്ഥർക്കും നൽകിവരുന്നുണ്ട്. ആയത് പരമാവധി 25 ലക്ഷം വരെയാണ്. ഉദ്യോഗസ്ഥർ സർവ്വീസിലിരിക്കെ അന്തരിച്ചുപോകുന്ന സാഹചര്യങ്ങളിൽ ടി ഉദ്യോഗസ്ഥർക്ക് മറ്റ് സർക്കാർ ബാദ്ധ്യതയൊന്നുമില്ലെങ്കിൽ 17/08/1998 ലെ സ.ഉ.(അച്ചടി) നം.1932/98/ധന പ്രകാരം പരമാവധി 2 ലക്ഷം രൂപ വരെ ഭവന നിർമ്മാണ വായ്പ ബാദ്ധ്യത എഴുതിത്തളളുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ഭവന നിർമ്മാണ വായ്പയ്ക്കായി സർക്കാരിൽ സമർപ്പിച്ച ആധാരം ഈടായി വച്ചുകൊണ്ട് സർക്കാർ ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്നും കാനറാ ബാങ്കിൽ നിന്നും വായ്പയെടുക്കുകയുണ്ടായി [സ.ഉ.(കൈ) നം.100/04/ധന, തീയതി 25/02/2004 & സ.ഉ.(കൈ) നം.149/04/ധന, തീയതി 24/03/2004]. ആയതിൻമേലുളള മുതലും പലിശയും മാസതവണകളായി തിരിച്ചടക്കുന്ന പ്രവൃത്തിയും എച്ച്.ബി.എ സെക്ഷനിലാണ് ചെയ്യുന്നത്.

നോഡൽ സെൻറ്ർ എ.

സർക്കുലർ നം.37/2009/ധന തീയതി 06.05.2009 ലെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രസ്തുത പ്രോജക്ട് റിപ്പോർട്ടിന്റെ വിശദമായ പ്രാരംഭ സൂക്ഷ്മ പരിശോധന, നവാർഡിൽ നിന്നും അനുവദിച്ച കത്തുകൾ ലഭ്യമാക്കുകയും ആയവ ഭാവിയിലെ ആവശ്യങ്ങൾക്കായി സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക. Time Promisory Note ഒപ്പിടീച്ച് നബാർഡിന് അയച്ചു കൊടുക്കുക. നബാർഡിൽ നിന്നും ഇ-പേയ്മെന്റ് വഴി ലഭിക്കുന്ന വായ്പ് തുകകൾ വരവ് വയ്ക്കുന്നതിനും വായ്പ് മൂലധനത്തിന്റെ തിരിച്ചടവ്, വായ്പയിന്മേലുള്ള പളിശയുടെ അടവും ഇവയുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങൾ, ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ അക്കൗണ്ടന്റ് ജനറലിന്റെ രേഖകളുമായി ഒത്തുമോക്കുകയും പിശകുകളുണ്ടെങ്കിൽ തിരുത്തുകയും ചെയ്യുക, ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കൽ, നബാർഡിന്റെ RIDF സ്കീമുമായി ബന്ധപ്പെട്ട പലവക കാര്യങ്ങൾ, റീ-ഇംമ്പെഴ്സ്മെന്റ് ക്ലെയിമിന് ഏതിരെ നബാർഡ് അനുവദിക്കുന്ന ലോണിന്റെ കണക്കുകൾ രേഖപ്പെടുത്തുക, വകുപ്പിന് ട്രാഞ്ച്-വൈസ് നബാർഡ് അനുവദിക്കുന്ന Start-up Advance-ന്റെ വിശദ വിവരങ്ങൾ നോഡൽ സെന്ററിലെ മറ്റു സീറ്റുകൾക്ക് ഫയൽ പ്രോസസ് ചെയ്യുന്നതിനും SLEC യോഗത്തിൽ വയ്ക്കുന്നതിനും വേണ്ടി ലഭ്യമാക്കൽ, RIDF സ്കീമിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെപ്പറയുന്ന വകുപ്പകളിലെ നടപ്പു ട്രാഞ്ചെയിലും തീർപ്പാക്കാത്ത മുൻ ട്രാഞ്ചകളിലും ഉൾപ്പെടെ പദ്ധതികളുടെ റീയിമ്പേഴ്സ്മെന്റ് ക്ലെയിമുകൾ (ഭാഗികമായും പൂർണ്ണമായും) സ്വീകരിക്കകയും പരിശോധിക്കുകയും ശുപാർശ ചെയ്ത് നബാർഡിലേക്ക് അയയ്ക്കുകയും ചെയ്യുക, 1) കൃഷി 2) മൃഗസംരക്ഷണം, 3) സഹകരണം, 4) ഗ്രാമവികസനം, 5) മത്സ്യബന്ധനവും തുറമുഖവും, 6) തീരദേശ-ഉൾനാടൻ ജനഗതാഗതം, 7) വിവര സാഹ്കേതിക വിദ്യ, 8) വ്യവസായം, 9) ഊർജ്ജം. മേൽപ്പറഞ്ഞ വകുപ്പകുൾക്ക്/ഏജൻസികൾക്ക് അർഹതപ്പെട്ട ലോൺ (സംസ്ഥാന വിഹിതമടക്കം) വിതരണം ചെയ്യുക. മേൽ വിവരിച്ച ജോലികൾക്ക് ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകുന്നത് സംബന്ധിച്ച് ബഡ്ജറ്റ് വിഭാഗവുമായി ആശയ വിനിമയം നടത്തുക. പ്രസ്തുത വകുപ്പുകൾ സംബന്ധിച്ച പൊതുവായ വിഷയങ്ങൾ കൈകാര്യം ചെയ്യുക. വെഭ് അടിസ്ഥാന സോഫ്റ്റ് വെയർ നബാർഡ് പദ്ധതികൾക്ക് പ്രമാണീകരിക്കുന്നതിനായി സമർപ്പിക്കുകയും ചെയ്യുക. നബാർഡ് –ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഭാവിയിൽ പുതുതായി ഉൾപ്പെടുത്തുന്ന വകുപ്പുകളുടെ മേൽപ്പറഞ്ഞ ജോലികൾ കൈകാര്യം ചെയ്യുക. നബാർഡ് –ആർ.ഐ.ഡി.എഫ് പദ്ധതികളുടെ നടപ്പ് ടാഞ്ചെകളിലും തീർപ്പാക്കാത്ത മുൻ ട്രാൻഷെകളിലും ഉൾപ്പെട്ടിട്ടുള്ള താഴെ പറയുന്ന വകുപ്പുകളുടെ പദ്ധതികൾ സംബന്ധിച്ച് ലഭിക്കുന്ന റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകൾ സ്വീകരിക്കുകയും അവ പരിശോധിക്കുകയും, ശുപാർശ ചെയ്ത് നബാർഡിലേക്ക് അയയ്ക്കുക. 1.ഭക്ഷ്യ-പൊതുവിതരണം, 2.പൊതുമരാമത്ത് (റോഡ്സ് & ബ്രിഡ്ജസ്), 3.പൊതുവിദ്യാഭ്യാസം, 4.ഉന്നത വിദ്യാഭ്യാസം, 5.കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, 6.വിനോദ സഞ്ചാരം, 7.സാമൂഹ്യനീധി, 8.കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ, 9.ജലവിഭവം. മേൽപ്പറഞ്ഞ വകുപ്പുൂകൾക്കും/ഏജൻസികൾക്കും അർഹതപ്പെട്ട ലോൺ (സംസ്ഥാന വിഹിതമടക്കം) വിതരണം ചെയ്യുക, മേൽ വിവരിച്ച ജോലികൾക്ക് ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകുന്നത് സംബന്ധിച്ച് ബഡ്ജറ്റ് വിഭാഗവുമായി ആശയ വിനിമയം നടത്തുക, ഈ വകുപ്പിനെ സംബന്ധിക്കുന്ന പൊതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുക. RIDF പദ്ധതികളുടെ ടെൻഡർ എക്സ്സ്, കോസ്റ്റ് എസ്കലേഷൻ നിർദ്ദേശങ്ങൾ, 2)RIDF പദ്ധതികളുമായി ബന്ധപ്പെട്ട കോടതി കേസുകൾ, 3)RIDF പദ്ധതികളുടെ സൂപ്പർ വിഷൻ ചാർജ്ജുകൾ, ക്വാളിറ്റി കൺട്രോൾ, സബ്സിഡി/സെന്റേജ് ചാർജ്ജുകൾ, 4)വിദേശ സഹായ പദ്ധതികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, 5) ജൈക്ക, ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് എന്നിവയുടെ സഹായത്തോടെയുള്ള പദ്ധതികളുടെ വിവര ശേഖരണം. 6) RIDF പദ്ധതികളുടെ പ്രോജക്ട് കംപ്ലീഷൻ റിപ്പോർട്ട് 7) വിദേശ സഹായ പദ്ധതികളുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങൾ, വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾ, 8) മറ്റ് പലവക കടലാസുകൾ

നോഡൽ സെൻറ്ർ ബി.

എം.എൽ.എ. മാരുടെ പ്രത്യേക വികസന നിധനിയുടെ ഏകോപനവും നടത്തിപ്പും, എം.എൽ.എ മാരുടെ പ്രത്യേക വികസന നിധിയിൻ കീഴിൽ പ്രതിപാദിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംസ്ഥാന/ജില്ലാതല ആസൂത്രണ നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ പൊതുവായ നിർദ്ദേശം നൽകൽ. ജില്ലാ കളക്ടർമാർക്ക് ഫണ്ട് അനുവദിക്കൽ, എം.എൽ.എ മാരുടെ പ്രത്യേക വികസന നിധിയിൻകീഴിലെ പ്രവർത്തികളെ സംബന്ധിച്ചും ക്രമക്കേടുകൾ സംബന്ധിച്ചും പരാതികൾ സ്വീകരിക്കുകയും നടപടിയെടുക്കലും. എം.എൽ.എ മാരുടെ പ്രത്യേക നിധിയിൻ കീഴിൽ വകുപ്പിന്റെ സംഖ്യകൾ അക്കൗണ്ടന്റ് ജനറലിന്റേതുമായി പൊരുത്തപ്പെടുത്തുക. ജില്ലാ കളക്ടർമാരുടെ പേരിലുള്ള ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടിലെ എം.എൽ.എ മാരുടെ പ്രത്യേക വികസന നിധിയുടെ മാസാന്ത്യ ബാലൻസ് പത്രിക തയ്യാറാക്കൽ. വികസന നിധിയിൻകീഴിലെ പദ്ധതികളുടെ ഫീൽഡിലെ പരിശോധന. എം.എൽ.എ മാരുടെ പ്രത്യേക വികസന നിധിയുമായ ബന്ധപ്പെട്ട എല്ലാ പലവക കാര്യങ്ങളും – ഒ.പി., വിവരാവകാശ നിയമം, പി.എ.സി ശുപാർശ മുതലായവ. LAC-ADS ൻ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളുമായി ബന്ധപ്പെട്ട പ്രവർത്തി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഫയൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഫയൽ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമാണോയെന്ന് പരിശോധിച്ച് ധനകാര്യ അനുമതി നൽകുക, നിയമസഭാ ചോദ്യം, വിവരാവകാശം, കോടതി കേസ്സുകൾ, മറ്റു പലവക, ആവശ്യമായി വരുമ്പോൾ LAC-ADS മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. LAC-ADS-ൻ കീഴിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നും ലഭിക്കുന്ന പ്രവൃത്തി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഫയൽ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായാണോ എന്ന് പരിശോധിച്ച് ധനകാര്യ അനുമതി നൽകുക തക വകയിരുത്തുന്നത് സംബന്ധിച്ച്

നോഡൽ സെൻറ്ർ സി.

LAC-ADS ൻ കീഴിൽ തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നും ലഭിക്കുന്ന പ്രവൃത്തി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഫയൽ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമാണോയെന്ന് പരിശോധിച്ച് ധനകാര്യ അനുമതി നൽകുക, നിയമസഭാ ചോദ്യം, വിവരാവകാശം, കോടതി കേസ്സുകൾ, മറ്റു പലവക.. പി.എ.സി റിപ്പോർട്ട്, സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട്, മറ്റ് കമ്മിറ്റികളുടെ റിപ്പോർട്ട് എന്നിവ പരിശോധിക്കുക, ആസ്തി വികസന പദ്ധതി സംബന്ധിച്ച് റിപ്പോർട്ട് എന്നിവ പരിശോധിക്കുക, ആസ്തി വകസന പദ്ധതി സംബന്ധിച്ച് ജില്ലാ തല ഇൻസ്പെക്ഷൻ, പ്രാദേശിക മുൻഗണനാ പ്രനവൃത്തികൾ, ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ട പൊതുവായ റിപ്പോർട്ടുകളുടെ കൺസോളിഡേഷൻ.

റെവന്യൂ മോണിറ്ററിങ് സെൽ.

നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പൊതു വിഷയങ്ങൾ, താഴെപ്പറയുന്ന വകുപ്പുകളിലെ നികുതിയേതര വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ (എ) മൃഗ സംരക്ഷണം ബി) പുരാവസ്തു വകുപ്പ് സി) സംസ്ഥാന പുരാരേഖ വകുപ്പ് ഡി) പൊതു വിതരണ വകുപ്പ് ഇ) സഹകരണം എഫ്) സാംസ്ക്കാരിക കാര്യം ജി) തുറമുഖ എഞ്ചിനീയറിംഗ് കെ) ആരോഗ്യവും കുടുംബ ക്ഷേമവും എൽ) ഭൂഗർഭ വകുപ്പ്. ബന്ധപ്പെട്ട സെക്രട്ടറിമാരുടെ മീറ്റിംഗുകൾ സംഘടിപ്പിക്കുക, നികുതിയേതര വരുമാനം സംബന്ധിച്ച വിവരങ്ങളുടെ പ്രതിമാസ ക്രോഡീകരണം. താഴെപ്പറയുന്ന വകുപ്പുകളിലെ നികുതിയേതര വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എ) വ്യവസായം ബി) പോലീസ് സി) അച്ചടി ഡി) സ്റ്റേഷണറി ഇ) സർവ്വേയും ഭൂരേഖയും എഫ്) ഹൈഡ്രോഗ്രാഫിക് സർവ്വേ ജി) മൈനിംഗ് & ജിയോളജി എച്ച്) കൃഷി ഐ) വിവര പൊതു സമ്പർക്ക വകുപ്പ് ജെ) വനം കെ) പൊതുമരാമത്ത് എൽ) ജലസേചനം എം) അളവു തൂക്ക വകുപ്പ് എൻ) കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ഒ) മ്യൂസിയം & സൂ പി) വിനോദ സഞ്ചാരം. മുകളിൽ പരാമർശിക്കപ്പെട്ടിട്ടില്ലാത്ത മറ്റു സ്രോതസ്സുകളിൽ നിന്നുള്ള നികുതിയേതര വരുമാനം സംബന്ധിച്ചുള്ള വിഷയങ്ങൾ.

ലോണ്സ്.

വിദ്യാഭ്യാസ/പൊതു വിദ്യാഭ്യാസ വകുപ്പുകളൊഴിച്ചുള്ള മറ്റെല്ലാ ഭരണ വകുപ്പുകളിൽ നിന്നും വരുന്ന മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകൾ, എല്ലാ ഗവൺമെന്റ് ജിവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഓണം ബോണസിന്റെയും പ്രത്യേക ഉത്സവ ബത്തയുടെയും ഉത്തരവിറക്കുക, വിവധ ഭരണ വകുപ്പുകളിൽ നിന്നും വരുന്ന ബോണസും പ്രത്യേക ഉത്സവ ബത്തയുമായും ബന്ധപ്പെട്ട എല്ലാ ഫയലുകളിലും അഭിപ്രായം രേഖപ്പെടുത്തുക. വാഹന വായ്പ, വ്യക്തിഗത കമ്പ്യൂട്ടർ വായ്പ, വിവാഹ വായ്പ എന്നിവ എഴുതിത്തള്ളുന്ന ഫയലുകൾ കൈകാര്യം ചെയ്യുക, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ അധികമായി ഈടാക്കിയ തുക തിരിച്ചു കൊടുക്കൽ, വിവാഹ വായ്പ അനുമതി നൽകുകയും അനുവദിക്കുകയും ചെയ്യുക, കൊതുകു വലയ്ക്കും സൈക്കിളിനും ഉള്ള അഡ്വാൻസ് അനുമകതി നൽകുകയും തുക അനുവദിക്കുയും ചെയ്യുക, വാഹന വായ്പ വ്യക്തിഗത കമ്പ്യൂട്ടർ വായ്പ എന്നിവ എഴുതിത്തള്ളുക, സബ്ജറ്റ് കമ്മിറ്റിംഗിൽ വയ്ക്കാനുള്ള ഗവൺമെന്റ് ജീവനക്കാരുടെ വായ്പകളുടെയും അഡ്വാൻസിന്റെയും ഡാറ്റാ തയ്യാറാക്കുക, താഴെപ്പറയുന്ന ഹെഡ് ഓഫ് അക്കൗണ്ടുകളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കൽ, ഉപധനാഭ്യർത്ഥന, അധിക തുകാനുമതി, ധന പുന:വിനിയോഗം, (എ) ‘7610-203-99-അഡ്വാൻസ്’ മറ്റ് യാത്രാ സൗകര്യങ്ങൾക്ക് നൽകുന്നത്, (ബി) ‘7610-00-800-99-അഡ്വാൻസ്’ഗവൺമെന്റ് ജീവനക്കാർക്ക് കൊതുകു വല വാങ്ങുന്നതിനുള്ളത് (സി) ‘7610-00-800-95 (01)’ ഗസറ്റഡ് ഓഫീസേഴ്സിനുള്ള പലിശ രഹിത വായ്പ (ഡി) 7610-00-80095(02) നോൺ ഗസറ്റഡ് ഓഫിസേഴ്സിനുള്ള പരിശരഹിത വായ്പ (ഇ) 7610-00-800-90 ക്ലാസ്സ് –IV ജീവനക്കാരുടെ പെൺമക്കൾക്ക് നൽകുന്ന വിവാഹ വായ്പ (എഫ്) 2075-795-93 പലിശ രഹിത വായ്പ എഴുതിത്തള്ളൽ 8) വിദ്യാഭ്യാസ/പൊതുവിദ്യാഭ്യാസ വകുപ്പുകളിൽ നിന്നും വരുന്ന മെഡിക്കൽ റീ ഇമ്പേഴ്സ് ക്ലെയിമുൾ 9) വിവരാവകാശം , നിയമസഭാ ചോദ്യങ്ങൾ മറ്റുള്ളവ, ഭവന വായ്പാ സെക്യൂരിറ്റിയുടെ പ്രതിമാസ തിരിച്ചടവ്, വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ പലിശ രഹിത ചികിത്സാ വായ്പ, പലിശരഹിത ചികിത്സാ വായ്പയുടെ ഹെഡുകൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സംബന്ധിച്ച്, പലിശരഹിത ചികിത്സാ വായ്പാ തീർപ്പാക്കൽ, പലിശ രഹിത ചികിത്സാ വായ്പാ എഴുതിത്തള്ളൽ

പെൻഷനേഴ്‌സ് വെൽഫെയർ.

കേരള സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സർവ്വീസ് പെൻഷനുമായി ബന്ധപ്പെട്ട പരാതികളാണ് പി.ഡബ്ള്യൂ.സി-(എ)-ൽ കൈകാര്യം ചെയ്യുന്നത്. ആയത്:- പെൻഷൻ, പെൻഷൻ കുടിശ്ശിക, കുടുംബ പെൻഷൻ, എക്സ് ഗ്രേഷ്യാ പെൻഷൻ, ഹയർ ഗ്രേഡ്, പേ-റിവിഷൻ/പെൻഷൻ പരിഷ്കരണം തുടങ്ങിയവ കണക്കാക്കുന്നതിലെ അപാകത, ട്രഷറി വഴിയോ ബാങ്ക് വഴിയോ പെൻഷൻ ലഭിക്കുന്നതിനു ഉണ്ടാകുന്ന കാലതാമസം/നിസ്സഹകരണം, പെൻഷനേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട നിവേദനങ്ങൾ/പ്രമേയങ്ങൾ, മുൻകാല സേവനകാലം പെൻഷനുവേണ്ടി കണക്കാക്കുന്നതിലെ അപാകതകൾ തുടങ്ങിയ അപേക്ഷകൾ സ്വീകരിച്ച് പ്രസ്തുത പരാതികളിന്മേൽ പരിശോധനയ്ക്ക് ആവശ്യമായ രേഖകളോ റിപ്പോർട്ടുകളോ ആവശ്യമായിട്ടുണ്ടെങ്കിൽ ടി വിവരങ്ങൾ ബന്ധപ്പെട്ട ഓഫീസ് മേലധികാരികളിൽ നിന്നോ ഈ വകുപ്പിലെ വിവിധ സെക്ഷനുകളുടേയോ / മറ്റു വകുപ്പുകളുടേയോ അഭിപ്രായം ആവശ്യമായിട്ടുളളതാണെങ്കിൽ ആയത് ടി വകുപ്പുകളിൽ നിന്നും ശേഖരിക്കുകയും ആയത് ലഭ്യമാക്കി ആവശ്യമായ പരിശോധന നടത്തി പരാതിക്കാർക്ക് മറുപടി നൽകുകയുമാണ് പി.ഡബ്ള്യൂ.സി-എ സെക്ഷനിൽ കൈകാര്യം ചെയ്യുന്നത്.

രജിസ്ടറി യൂണിറ്റ്.

ധനകാര്യ വകുപ്പിൽ ഫിസിക്കലായി വരുന്ന തപാലുകൾ പേപ്പറുകൾ, ധനകാര്യ പരിശോധനാ വിഭാഗത്തിൽ നിന്നും ബഡ്ജറ്റ് വിഭാഗത്തിൽ നിന്നും വരുന്ന ഫയലുകൾ, മറ്റു സെക്ഷനുകളിൽ നിന്നും വരുന്ന ഫയലുകൾ ഇവ സ്കാൻ ചെയ്യുകയും തുടർന്ന് നമ്പർ നല്കുകയും അനേകം പേജുകളുള്ള ഫയലുകൾ ഡയറൈസ് ചെയ്തതിനു ശേഷം ബയൻറിംഗ് ന‌‌ടത്തി ഫിസ്ക്കൽ ഫയൽ ബന്ധപ്പെട്ട സെക്ഷനുകളിൽ എത്തിക്കുകയും ചെയ്യുന്നു. CRU-FIN(OS) എന്ന User ID യിൽ വിവിധവകുപ്പുകളിൽ നിന്നും വരുന്ന ഇ-ഓഫീസ് തപാലുകൾ receipts ഇവ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട സെക്ഷനുകളിലേയ്ക്ക് നല്കുകയും ചെയ്യുന്നു.

ഡയറൈസേഷൻ യൂണിറ്റ്.

രജിസ്ട്ര & മോണിറ്ററിംഗ് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത തപാലുകളുടെ ഡയറൈസെഷൻ, ധനകാര്യ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷനുകൾക്ക് തപാലുകൾ അയച്ചുനൽകൽ

ശമ്പള പരിഷ്കരണം എ.

കാലാകാലങ്ങളായി ശമ്പള പരിഷ്കരണ ഉത്തരവുകളിലെ അനുബന്ധം III-ൽ സൂചിപ്പിച്ചിട്ടുളള സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ധനകാര്യ (പി.ആർ.സി.-എ) സെക്ഷനിൽ കൈകാര്യം ചെയ്തു വരുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുളള വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചുളള വിഷയങ്ങളിൽ ഉപദേശം നൽകുക, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവുകൾ / മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക ഇതുമായി ബന്ധപ്പെട്ട കോടതി കേസുകൾ സമയ ബന്ധിതമായി കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് ധനകാര്യ (പി.ആർ.സി.–എ) സെക്ഷനിൽ നിക്ഷിപ്തമായിട്ടുളള ഉത്തരവാദിത്വങ്ങൾ. 23/11/2012-ലെ നം.94927/ഭരണം-എ 2/12/ധന നടപടിക്രമം പ്രകാരമുളള ജോലികൾക്കു പുറമെ ശമ്പള പരിഷ്കരണം 1997 സംബന്ധിച്ച വ്യക്തിപരവും പൊതുവായതുമായ കാര്യങ്ങൾ താഴെപ്പറയുന്ന ആയുർവേദ/ഹോമിയോപ്പതി കോളേജ്, റവന്യൂ ബോർഡ്, സഹകരണം, സഹകരണ ട്രിബ്യൂണൽ, ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസം, ഹോമിയോപ്പതി/നാട്ടു ചികിത്സാ വകുപ്പ്, മ്യൂസിയവും മൃഗശാലയും, വിനോദസഞ്ചാരം, നഗര വികസനം, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്, ശ്രീ.ചിത്തിര തിരുനാൾ ആർട്ട് ഗാലറി, മണ്ണ് സംരക്ഷണം, പട്ടികജാതി വികസനം, പട്ടിക വർഗ്ഗ വികസനം, ജലവിഭവം വകുപ്പുകളിലെ പൊതുവായ വിഭാഗത്തിലുളള തസ്തികകളിലെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ച്. ഭൂഗർഭ ജലവകുപ്പ്, സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ, കിർത്താഡിസ്, ഭൂവിനിയോഗ ബോർഡ്, പുരാവസ്തു എന്നീ വകുപ്പുകളിലെ നോൺ-ഗസറ്റഡ് ഓഫീസേഴ്സിന്റെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചുളള പൊതു സ്പഷ്ടീകരണം. താഴെപ്പറയുന്ന വകുപ്പുകളിലെ പൊതുവായ വിഭാഗത്തിലുളള തസ്തികകളിലെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ച് വിജിലൻസ്, വിജിലൻസ് ട്രിബ്യൂണൽ, പുരാവസ്തു, അസി.പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, കാലിക്കറ്റ് ഡവലപ്പ്മെന്റ് അതോറിറ്റി, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, ഡ്രഗ്സ് കൺട്രോൾ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, മത്സ്യ വകുപ്പ്, വനം വകുപ്പ്, അഗ്നി ശമന സേന, ഫാക്ടറീസ് & ബോയ് ലേഴ്സ്, ഹൈഡ്രോഗ്രാഫിക് സർവ്വെ, ഹാർബർ എൻജിനീയറിംഗ്, വ്യവസായവും വാണിജ്യവും, ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, നീതിന്യായം, ലോക്കൽ ഫണ്ട് ആഡിറ്റ്, ലീഗൽ മെട്രോളജി, തൊഴിൽ, തൊഴിൽ കോടതി, ഖനന ഭൂ വിജ്ഞാന വകുപ്പ്, വാഹന വകുപ്പ്, എൻ.സി.സി, ദേശീയ സമ്പാദ്യ പദ്ധതി, ദേശീയ തൊഴിൽ സർവ്വീസ്, പോലീസ് വകുപ്പ്, തുറമുഖം, ജയിൽ, പബ്ലിക് റിലേഷൻ, സംസ്ഥാന ഇൻഷുറൻസ്, സംസ്ഥാന ആസൂത്രണ ബോർഡ്, സെക്രട്ടേറിയറ്റ്, കായികവും യുവജന ക്ഷേമവും, ഭാഗ്യക്കുറി വകുപ്പ്, ട്രിഡ, സാമൂഹിക ക്ഷേമം, കെ.എസ്.എഫ്.ഡി.സി, മൃഗസംരക്ഷണം, എക്സൈസ്, കൃഷി, ക്ഷീരം, തദ്ദേശ സ്വയം ഭരണ വകുപ്പ്, അന്വേഷണ കമ്മീഷനുകൾ, അന്വേഷണ കമ്മീഷണറും സ്പെഷ്യൽ ജഡ്ജും, പഞ്ചായത്ത് നഗരാസൂത്രണം, ഭരണം, നികുതി, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സൈനിക ക്ഷേമം, വ്യാവസായിക പരിശീലനം. ലൈബ്രേറിയന്മാരുടെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പരീക്ഷാ കമ്മീഷണറേറ്റ്, ഭവനം തുടങ്ങിയ വകുപ്പുകളിലെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചുമുള്ള ജോലികൾ. കേരള ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രിബ്യൂണൽ, പബ്ലിക് സർവ്വീസ് കമ്മീഷൻ, അച്ചടി, സ്റ്റേറ്റ് ആർക്കൈവ്സ്, സ്റ്റേഷനറി, ട്രഷറീസ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുളള സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാരുടെ നോൺ കേഡർ പ്രമോഷൻ. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ജീവനക്കാരുടെ സമയ ബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ച്.

ശമ്പള പരിഷ്കരണം ബി.

ശമ്പള പരിഷ്ക്കരണം 1988 സംബന്ധിച്ച വ്യക്തിപരവും പൊതവായതുമായ കാര്യങ്ങൾ 1988 ശമ്പള പിരഷ്ക്കരണത്തിനു മുൻപുള്ള എല്ലാ ശമ്പള പരിഷ്ക്കരണങ്ങൾ, 2004 ശമ്പള പരിഷ്ക്കരണം. 2. ബത്ത (എല്ലാ ശമ്പള പരിഷ്ക്കരണങ്ങളും) 3. അനുപാത അടിസ്ഥാന സ്ഥാനക്കയറ്റം (എല്ലാ ശമ്പള പരിഷ്ക്കരണങ്ങളും) 4. തസ്തിക പുനർ നാമകരണം. 1) കൃഷി, 2)മൃകസംരക്ഷണം, 3) ക്ഷീരം, 4) സഹകരണം 5) സഹകരണ ട്രൈബ്യൂണൽ 6) നഗര വികസനം 7) റവന്യൂ ബോർഡ് 8) സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി 9) ആരോഗ്യ വകുപ്പ് 10) കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി 11) മെഡിക്കൽ വിദ്യാഭ്യാസം 12) ആയൂർവേദ/ഹോമിയോ കോളേജുകൾ 13) ഹോമിയോപ്പതി/നാട്ടുചികിത്സാ വകുപ്പ് 14) ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് 15) മ്യൂസിയവും മൃഗശാലയും 16) ശ്രീചിത്ര ആർട്ട് ഗ്യാലറി 17) മണ്ണ് സംരക്ഷണം 18) പൊതു വിഭാഗത്തിലുള്ള തസ്തികകൾ 19) പട്ടികജാതി വികസനം 20) പട്ടികവർഗ്ഗ വികസനം 21) നികുതി വകുപ്പ് 22) വിനോദസഞ്ചാരം 23) വിജിലൻസ് 24) വിജിലൻസ് ട്രൈബ്യൂണൽ 25) എക്സൈസ് വകുപ്പ്. 1. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ 2. അഡ്വക്കേറ്റ് ജനറൽ ഓഫീസ് 3. സെക്രട്ടേറിയറ്റ് 4. ഡ്രഗ്സ് കൺട്രോൾ 5. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് 6. സാമ്പത്തിക സ്ഥിതി വിവര വകുപ്പ് 7. പബ്ലിക് റിപേഷൻസ് 8. മത്സ്യ ബന്ധന വുകുപ്പ് 9. വനം 10. തുറമുഖം 11. പോസീസ് 12. ഭൂഗർഭ ജനം 13. ഹൈഡ്രോഗ്രാഫിക് സർവ്വേ 14.തുറമുഖ ഏഞ്ചിനിയറിംഗ് 15. സ്റ്റേറ്റ് ഇൻഷുറൻസ് 16. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 17. സംസ്ഥാന് ആസൂത്ത്രണബോർഡ് 18.അഗ്നിശമന 19.വ്യവസായവും വാണിജ്യവും 20. എൻസി.സി. 21. മോട്ടോർ വെഹിക്കില]22. പബ്ലിക് സർവീസ് കമ്മീഷൻ 23. ദേശീയ തൊഴിൽ സെവന വകുപ്പ് തൊഴിൽ/തൊഴിൽ കോടതി 25. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് 26.ഖനന വിജ്ഞാന വകുപ്പ് 27. നീതിന്യായം 28. വ്യവസായ ട്രൈബ്യൂണൽ 29. ദേശീയ സമ്പാദ്യം 30. കായിക യുവജന ക്ഷേമ വകുപ്പ് 31. ജന ഗതാഗതം 32. വെയ്സ് & മീൻസ്. സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങൾ 2. അന്വേഷണ കമ്മീഷനുകൾ 3. അന്വേഷണ കമ്മീഷനും സ്പെഷ്യൽ ജഡ്ജ് 4. മുനിസിപ്പൽ ഭരണം 5. തദ്ദേശ സ്വയം ഭരണം 6. ഭൂവിനിയോഗ ബോർഡ് 7. തദ്ദേശ സ്ഥാപനങ്ങൾ 8. പൊതുമരാമത്ത് 9. ജലസേചന വകുപ്പ് 10. സർക്കാർ ആർബിട്രേറ്റർ 11. ഭവന വകുപ്പ് 12. സംസ്ഥാന ഗതാഗത അപ്പലേറ്റ് ട്രൈബ്യൂണൽ 13. കേരണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിംഗ് & ഡെവലപ്പ്മെന്റ് സ്റ്റഡീസ് 14. എച്ച്.ആർ & സി.ഇ 15. രജിസ്ട്രേഷൻ 16.സൈനിക ക്ഷേമ വകുപ്പ് 17. സാമൂഹിക ക്ഷേമം 18. പുരാവസ്തു വകുപ്പ് 19. അച്ചടി 20. സ്റ്റേഷണറി 21. ട്രഷറി 22. നഗരാസൂത്രണം 23. കേരള ഗസറ്റേഴ്സ് 24. വിദ്യാഭ്യാസം (പൊതു, സാങ്കേതിക & നിയമ കോളേജൂകൾ) 25. സർക്കാർ പരീക്ഷാ കമ്മീഷണർ 26. സംസ്ഥാന ആർക്കൈവ്സ് 27. വ്യവസായ പരിശീലനം.

ശമ്പള പരിഷ്കരണം സി.

ആഭ്യന്തരം, വിജിലൻസ്, തദ്ദേശ സ്വയംഭരണം, ഊർജ്ജം, ആസൂത്രണ-സാമ്പത്തിക കാര്യം, വിവര-പൊതുജന സമ്പർക്കം, ധനകാര്യം, വ്യവസായ-വാണിജ്യം, നിയമം, വിവര സാങ്കേതിക വിദ്യ, പാർലമെന്ററി കാര്യം, ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാരം എന്നീ വകുപ്പുകൾ, ഹൈക്കോടതിയുടെയും എല്ലാ ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ ട്രിബ്യൂണലുകളുടെയും ശമ്പള പരിഷ്ക്കരണവും അനുബന്ധ വിഷയങ്ങളും. കൃഷിയും അനുബന്ധ വകുപ്പുകളും, പൊതുമരാമത്ത്, ജല വിഭവം, റവന്യൂ, ആരോഗ്യ-കുടുംബക്ഷേമം, സഹകരണം, കായികയുവജന ക്ഷേമം, വിനോദ സഞ്ചാരം, മത്സ്യ ബന്ധനവും തുറമുഖവും, തീരദേശ കപ്പൽ ഗതാഗതവും ഉൾനാടൻ ജലഗതാഗതവും, തൊഴിലും പുനരധിവാസവും, വനം-വന്യജീവി, ഗതാഗതം വകുപ്പുകൾ. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഉപഭോക്തൃ കാര്യ, സാംസ്കാരികകാര്യ, ഭവനനിർമ്മാണ, നികുതി, സാമൂഹ്യ നീതി, പട്ടികജാതി/പട്ടിക വർഗ്ഗ വികസനം, പുരാവസ്തു, അച്ചടിയും സ്റ്റേഷനറിയും, ഭക്ഷ്യ പൊതു വിതരണം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, പ്രവാസി മലയാളി കാര്യം (നോർക്ക) എന്നീ വകുപ്പുകളും പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലാത്ത മറ്റെല്ലാ വകുപ്പുകളും.

ശമ്പള പരിഷ്കരണം ഡി.

കോളേജ് വിദ്യാഭ്യാസം, പൊതു വിദ്യാഭ്യാസം, ഹയർ സെക്കന്ററി വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, വൊക്കേഷണൽ, ഹയർ സെക്കന്ററി വിദ്യാഭ്യാസം, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണറേറ്റ്, ആരോഗ്യ വകുപ്പ്, ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എന്റോവ്മെന്റ്, ഹോമിയോപ്പതി വകുപ്പ്, ഹോമിയോപ്പതി മെഡിക്കൽ കോളേദ്, ഭവന (സാങ്കേതിക സെൽ), ഹൈഡ്രോഗ്രാഫിക് സർവ്വേ, ഭാരിതീയ ചികിത്സാ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസം, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസം, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്, എൻ.സി.സി, നാഷണൽ എംപ്ലോയിമെന്റ് സർവ്വീസ്, നാഷണൽ സേവിംഗ്സ്, എക്സൈസ്, വനം, ജയിൽ തുറമുഖം, അച്ചടി, പൊതുമരാമത്ത്, ഹാർബർ എഞ്ചിനീയറിംഗ്, രജിസ്ട്രേഷൻ, ഗ്രാമവികസനം, സൈനിക ക്ഷേമം, പട്ടിക ജാതി ക്ഷേമം, പട്ടിക വർഗ്ഗ ക്ഷേമം, സാമൂഹ്യ നീതി. സെക്രട്ടേറിയറ്റ് (എ) പൊതുഭരണ സെക്രട്ടേറിയറ്റ്, (ബി) ധനകാര്യ വകുപ്പ് സെക്രട്ടേറിയറ്റ്, (സി) നിയമ വകുപ്പ് സെക്രട്ടേറിയറ്റ്, (ഡി) നിയമ സഭാ സെക്രട്ടേറിയറ്റഅ, (ഇ) രാജ് ഭവൻ, (എഫ്) ഗവർണേഴ്സ് ഹൗസ് ഹോൾഡ് (ജി) കേരള ഹൗസ്, ലോക്കൽ ഫണ്ട് ആഡിറ്റ്, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, വ്യാവസായിക പരിശീലനം വ്യവസായവും വാണിജ്യവും വിവര പൊതുജന സമ്പർക്കം, ജലസേചനം, നീതിന്യായം (സബോർഡിനേറ്റ് സ്റ്റാഫ്), കിർത്താഡ്സ്, തൊഴിൽ, തൊഴിൽ കോടതികൾ, ഭൂഗർഭ ജലം, സ്പോർട്സും യുവജനകാര്യവും സ്റ്റേറ്റ് ആർക്കൈവ്സ്, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്റ്റേറ്റ് ഇൻഷുറൻസ്, സംസ്ഥാന ലോട്ടറീസ്, സംസ്ഥാന ആസൂത്രണ ബോർഡ്, സംസ്ഥാന ജലഗതാഗതം, സ്റ്റേഷണറി, സർവ്വീസ്, പഞ്ചായത്ത്, നഗരകാര്യം, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, വാട്ടർ അപ്പലേറ്റ് അതോറിറ്റി, കാർഷിക വരുമാന നികുതിയുടെയും വിൽപന നികുതിയുടെയും അപ്പലേറ്റ് ട്രിബ്യൂണൽ, വ്യാവസായിക ട്രിബ്യൂണൽ, കേരളസഹകരണൃ ട്രിബ്യൂണൽ, കേരള സംസ്ഥാന ഗതാഗത അപ്പലേറ്റ് ട്രിബ്യൂണൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ, പലവക വിഷയങ്ങൾ, സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ, കരിയർ അഡ്വാൻസ്മെന്റ് ക്സീം, പൊലീസ്. കൃഷി വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, പുരാവസ്തു വകുപ്പ്, മെഡിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, പൊതുവിതരണ വകുപ്പ്, വാണിജ്യ നികുതി വകുപ്പ്, സഹകരണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ, ഡ്രഗ്സ് കൺട്രോളർ വകുപ്പ്, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ഫാക്ടറീസ് &ബോയിലേഴ്സ് വകുപ്പ്, മത്സ്യ ബന്ധന വകുപ്പ്, ലാൻഡ് ബോർഡ്, ലാന്ഡ് റവന്യൂ, ലാൻഡ് യൂസ് ബോർഡ്, ലോ കോളേജ്, ലീഗൽ മെട്രോളജി, തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിംഗ്, ലോകായുക്ത, മൈനിംഗ് & ജിയോളിജി വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കാഴ്ചബംഗ്ലാവും മൃഗശാലയും, മണ്ണ് സംരക്ഷണ വകുപ്പ്, സർവ്വകലാശാലകൾ.

അനോമലി പരിഹാരം.

ശമ്പള ഗവേഷണം.

സംസ്ഥാന സർക്കാർ ജിവനക്കാർക്കും അധ്യാപകർക്കും ശമ്പള പരിഷ്കരണം അനുവദിച്ചുകൊണ്ടുള്ള 1978 ലെ ഉത്തരവിനെ തുടർന്ന് ശമ്പള പരിഷ്കരണത്തിന്റെ ഓപ്ഷൻ/റീ ഓപ്ഷൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായാണ് ധനകാര്യ (പി.ആർ.യു.) –പേ റിസർച്ച് യൂണിറ്റ് – രൂപീകരിച്ചത്. സംസ്ഥാന സർക്കാർ ജിവനക്കാർക്കും അധ്യാപകർക്കും റിട്ടയേർഡ് ജീവനക്കാർക്കും കാലാകാലങ്ങളിൽ ക്ഷാമബത്ത/ക്ഷാമാശ്വാസം അനുവദിക്കേണ്ട ചുമതലയും ഈ വകുപ്പിലാണ്. നിക്ഷിപ്തമായ പ്രവർത്തനങ്ങൾ നാളിതുവരെ വിവിധ ശമ്പള പരിഷ്കരണ ഉത്തരവുകൾ പ്രകാരം സംസ്ഥാന സർക്കാർ ജിവനക്കാർ/അധ്യാപകർ സമർപ്പിക്കുന്ന ഓപ്ഷനുകളു‌ടെ സാധ്യത പരിശോധിച്ച് തീർപ്പ് കൽപ്പിക്കുക, സമയപരിധിക്കുള്ളിൽ ഓപ്ഷനുകൾ സമർപ്പിക്കാത്ത ജീവനക്കാരുടെ പരാതികൾ പരിശോധിച്ച് റീ ഓപ്ഷൻ സംബന്ധിച്ച സ്പഷ്ടീകരണം നൽകുക., ശമ്പള പരിഷ്കരണ ഉത്തരവുകൾക്കനുബന്ധമായി റീ ഓപ്ഷനുകൾ സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുക, ശമ്പള പരിഷ്കരണ ഉത്തരവുകളിലെ ഓപ്ഷൻ/ റീ ഓപ്ഷൻ സംബന്ധിച്ച കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെ‌ട്ട് സർക്കാർ തല്ത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, ഓപ്ഷൻ- റീ ഓപ്ഷൻ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി ഉത്തരവുകൾ പുറപ്പ\ടുവിക്കുക., 1992 വരെയുള്ള ശമ്പള പരിഷ്കരണ ഉത്തരവുകൾ പ്രകാരം ശമ്പള പരിഷ്കരണം ന‌ടപ്പാക്കിയപ്പോൾ സംഭവിച്ച ജൂനിയർ സീനിയർ അപാകതകൾ പരിശോധിക്കുകയും തീർപ്പു കൽപ്പിക്കുകയും ചെയ്യുക, കാലാകാലങ്ങളിൽ സർക്കാർ ജിവനക്കാർക്കും/പെൻഷൻകാർക്കും ക്ഷാമബത്ത/ക്ഷാമാശ്വാസം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, സർക്കാർ ജിവനക്കാർക്കും പെൻഷൻകാർക്കും ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, കാലഹരണപ്പെട്ട ക്ഷാമബത്ത കുടിശ്ശിക പ്രോവിഡൻറ് ഫണ്ടിൽ ലയിപ്പിക്കുന്നതിന് സമയപരിധി ദീർ‌ഘിപ്പിച്ചു നൽകികൊണ്ട് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുക, പെൻഷൻകാർക്ക് ക്ഷാമബത്ത കുടിശ്ശിക ക്യാഷായി മാറി നൽകുന്നതിന് പ്രത്യേക അനുമതി നൽകുക.

പ്രോവിഡന്റ് ഫണ്ട്.

ജനറൽ പ്രോവിഡന്റ് ഫണ് നിയമങ്ങൾ-ഭേദഗതികൾ-വ്യക്തത വരുത്തലും ബന്ധപ്പെട്ട വിഷയങ്ങളും, നിയമസഭാ ചോദ്യം, സബ്ജക്ട് കമ്മിറ്റി മുതലായവ. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്- വ്യക്തത വരുത്തൽ, ഭേദഗതി, നിയസഭ ചോദ്യം, അപ്രോപ്രിയേഷൻ അക്കൗണ്ട്, ജീവനക്കാർക്ക് വേണ്ടി ഇ.പി.എഫ് ഏർപ്പെടുത്തിയിട്ടുള്ള പൊതുമേഖലാ സ്ഥാവനങ്ങൾ, അർദ്ധ പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഡേറ്റാബേസ് തയ്യാറാക്കലും കമ്പ്യൂട്ടർ ശൃംഖലയുലൂടെ ഓരോ മാസവും കുറവ് വരുത്തുന്ന തുക പരിശോധിക്കലും.

പെർഫോമൻസ് ബജറ്റ് – ബി.

17/11/2016-ലെ സ.ഉ.(എം.എസ്) നമ്പർ 450/2016/ധന ഉത്തരവ് പ്രകാരമാണ് ധന (പെർഫോമൻസ് ബജറ്റ്-ബി) സെക്ഷൻ രൂപീകൃതമായത്. നിലവിൽ ധന (പി.ബി) സെക്ഷൻ നിർവഹിച്ചുപോന്നിരുന്ന കർത്തവ്യങ്ങൾ വിഭജിച്ച് ആരോഗ്യവകുപ്പ്, ജലവിഭവ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ചുമതല ഈ സെക്ഷന് നൽകുകയുണ്ടായി. 2015-16 സാമ്പത്തിക വർഷം ഈ സെക്ഷനിൽ നിന്നും ജലവിഭവ വകുപ്പിന്റെ പെർഫോമൻസ് ബജറ്റ് സംബന്ധിച്ച റിപ്പോർട്ട്; ജലവിഭവ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട 5 പദ്ധതികളുടെ വീതം കൺകറന്റ് ഇവാലുവേഷനും മോണിറ്ററിങും സംബന്ധിച്ച റിപ്പോർട്ട് എന്നിവയാണ് തയ്യാറാക്കിയിട്ടുളളത്. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നൂറ്റി നാല്പതാമത് (140) റിപ്പോർട്ടിന്റെ (2008-11) അടിസ്ഥാനത്തിലാണ് പോർഫോമൻസ് ബജറ്റ് വിഭാഗം പുന:സ്ഥാപിച്ചത് എന്ന വിവരവും അറിയിക്കുന്നു.

രേഖകൾ.

ധനകാര്യ വകുപ്പിലെ തീർപ്പാക്കിയ രേഖകളുടെ സൂക്ഷിപ്പ്, ആവശ്യ ഘട്ടങ്ങളിൽ പരിശോധനയ്ക്കായി പ്രത്യേകം അപേക്ഷയുടെ അടിസ്ഥാനത്തിൽ വകുപ്പിലെ സെക്ഷനുകൾക്ക് ലഭ്യമാക്കുന്നു.

കേന്ദ്ര സംസ്ഥാന ധനകാര്യ കമ്മീഷൻ എ.

ഇൻഡ്യൻ ഭരണഘടനയുടെ അനുഛേദം 280(1) പ്രകാരം, ഇൻഡ്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതിന് രണ്ട് വർഷത്തിനുള്ളിലും, കൂടാതെ അത് കഴിഞ്ഞുള്ള ഓരോ അഞ്ച് വർഷത്തെ ഇടവേളകളിലും ഒരു ചെയർമാനും നാല് അംഗങ്ങളുമുള്ള ഒരു ധനകാര്യകമ്മീഷൻ രൂപീകരിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു. 1951 നവംബർ 22-ന് ശ്രീ. കെ. സി. നിയോഗി ചെയർമാനായുള്ള ഇൻഡ്യയുടെ ഒന്നാമത്തെ ധനകാര്യകമ്മീഷൻ നിലവിൽ വന്നു. 1951-ലെ ധനകാര്യകമ്മീഷൻ ആക്ടിൽ ധനകാര്യകമ്മീഷൻ ചെയർമാന്റെയും, മറ്റ് അംഗങ്ങളുടെയും യോഗ്യതയും, കാലാവധിയും, അധികാരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 1951 മുതൽ 2017 വരെയായി 14 ധനകാര്യകമ്മീഷനുകൾ നിലവിൽ വരുകയും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനകാര്യസ്ഥിതിയെപ്പറ്റിയും ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്രനികുതി വിഹിതത്തിന്റെ നിരക്കിനെപ്പറ്റിയും, മറ്റ് കേന്ദ്രസഹായത്തെപ്പറ്റിയുമുള്ള വിവരങ്ങൾ റിപ്പോർട്ടിലൂടെ രാഷ്ട്രപതിയ്ക്ക് കൈമാറുകയും ആയത് പാർലമെന്റ് മുൻപാകെ സമർപ്പിക്കുകയും ചെയ്യുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതവും (അനുഛേദം 280(3) (a) പ്രകാരം), മറ്റ് സഹായധനങ്ങളും (അനുഛേദം 275(1) പ്രകാരവും) കേന്ദ്ര ബഡ്ജറ്റിലൂടെ സംസ്ഥാനങ്ങൾക്ക് നൽകി വരികയും ചെയ്യുന്നു. ഓരോ കമ്മീഷൻ കാലയളവിലും ധനകാര്യകമ്മീഷനുകൾ പ്രത്യേകം പരിശോധിക്കേണ്ടതായ വിഷയങ്ങൾ (Terms of Reference) മുൻകൂട്ടി നിശ്ചയിക്കുകയും ഇതിന്മേൽ സംസ്ഥാനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേന്ദ്രധനകാര്യ കമ്മീഷൻ മുൻപാകെ സമർപ്പിക്കുന്നതിനായി സംസ്ഥാന ധനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് കേന്ദ്ര-സംസ്ഥാന ധനകാര്യ കമ്മീഷൻ സെൽ(CFC). ഇതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റിയുള്ള ഇപ്പോഴത്തെയും അടുത്ത അഞ്ച് വർഷക്കാലത്തെയും സ്ഥിതിവിവരകണക്കുകൾ ഈ വിഭാഗം പ്രത്യേകം തയ്യാറാക്കുകയും കമ്മീഷന് സമർപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ചു നൽകുന്ന നികുതി വിഹിതത്തിൽ അനുഛേദം 280 (3) (a) പ്രകാരം കാലാകാലങ്ങളിലുണ്ടാകുന്ന കുറവ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അത് നേടിയെടുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഈ സെൽ ചെയ്തു വരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷൻ മുൻപാകെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം (Memorandum) തയ്യാറാക്കുകയും കമ്മീഷന്റെ സംസ്ഥാന സന്ദർശന വേളയിൽ ഇത് കൈമാറുകയും ചെയ്യുന്നു. ഇതിനാവശ്യമായ എല്ലാ സെക്രട്ടേറിയൽ സഹായവും ചെയ്തു നൽകുന്നത് ഈ സെല്ലാണ്. ഇൻഡ്യൻ ഭരണഘടനയുടെ അനുഛേദം 280(3) (a) പ്രകാരം സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്ര നികുതി വിഹിതം എത്രയെന്ന് നിശ്ചയിക്കുന്നതിനൊപ്പം അനുഛേദം 275(1) പ്രകാരം ഇൻഡ്യയുടെ സഞ്ജിത നിധിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് പ്രത്യേക ധനസഹായമായി അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗവും കൈകാര്യം ചെയ്യുന്നത് ധനകാര്യ വകുപ്പിന്റെ ഈ വിഭാഗമാണ്. ഇത്തരത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ അഞ്ച് വർഷത്തേയ്ക്ക് ശുപാർശ ചെയ്യുന്ന വിഹിതം വിവിധ വകുപ്പുകളുടെ ഏകോപനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി വിനിയോഗിക്കുന്നതിനു വേണ്ടി സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഒരു മോണിട്ടറിംഗ് കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. ഇതിനാവശ്യമായ സെക്രട്ടേറിയൽ സഹായം നൽകുക, ധനകാര്യ കമ്മീഷൻ ഗ്രാന്റ് ലഭിച്ചിട്ടുള്ള വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുക, കാലാകാലങ്ങളിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം നിശ്ചിത സമയത്തിനുള്ളിൽ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനം നടത്തുക തുടങ്ങിയ കാര്യങ്ങൾ ഈ വിഭാഗത്തിന്റെ ചുമതലയാണ്.

സംസ്ഥാന ധനകാര്യ കമ്മീഷൻ എ.

ഓരോ കമ്മീഷൻ കാലയളവിലും ധനകാര്യകമ്മീഷനുകൾ പ്രത്യേകം പരിശോധിക്കേണ്ടതായ വിഷയങ്ങൾ (Terms of Reference) മുൻകൂട്ടി നിശ്ചയിക്കുകയും ഇതിന്മേൽ സംസ്ഥാനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേന്ദ്രധനകാര്യ കമ്മീഷൻ മുൻപാകെ സമർപ്പിക്കുന്നതിനായി സംസ്ഥാന ധനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് കേന്ദ്ര-സംസ്ഥാന ധനകാര്യ കമ്മീഷൻ സെൽ(CFC). ഇതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റിയുള്ള ഇപ്പോഴത്തെയും അടുത്ത അഞ്ച് വർഷക്കാലത്തെയും സ്ഥിതിവിവരകണക്കുകൾ ഈ വിഭാഗം പ്രത്യേകം തയ്യാറാക്കുകയും കമ്മീഷന് സമർപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ചു നൽകുന്ന നികുതി വിഹിതത്തിൽ അനുഛേദം 280 (3) (a) പ്രകാരം കാലാകാലങ്ങളിലുണ്ടാകുന്ന കുറവ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അത് നേടിയെടുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഈ സെൽ ചെയ്തു വരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷൻ മുൻപാകെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം (Memorandum) തയ്യാറാക്കുകയും കമ്മീഷന്റെ സംസ്ഥാന സന്ദർശന വേളയിൽ ഇത് കൈമാറുകയും ചെയ്യുന്നു. ഇതിനാവശ്യമായ എല്ലാ സെക്രട്ടേറിയൽ സഹായവും ചെയ്തു നൽകുന്നത് ഈ സെല്ലാണ്.

സംസ്ഥാന ധനകാര്യ കമ്മീഷൻ ബി.

ഇൻഡ്യൻ ഭരണഘടനയുടെ അനുഛേദം 280(3) (a) പ്രകാരം സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്ര നികുതി വിഹിതം എത്രയെന്ന് നിശ്ചയിക്കുന്നതിനൊപ്പം അനുഛേദം 275(1) പ്രകാരം ഇൻഡ്യയുടെ സഞ്ജിത നിധിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് പ്രത്യേക ധനസഹായമായി അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗവും കൈകാര്യം ചെയ്യുന്നത് ധനകാര്യ വകുപ്പിന്റെ ഈ വിഭാഗമാണ്. ഇത്തരത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ അഞ്ച് വർഷത്തേയ്ക്ക് ശുപാർശ ചെയ്യുന്ന വിഹിതം വിവിധ വകുപ്പുകളുടെ ഏകോപനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി വിനിയോഗിക്കുന്നതിനു വേണ്ടി സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഒരു മോണിട്ടറിംഗ് കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. ഇതിനാവശ്യമായ സെക്രട്ടേറിയൽ സഹായം നൽകുക, ധനകാര്യ കമ്മീഷൻ ഗ്രാന്റ് ലഭിച്ചിട്ടുള്ള വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുക, കാലാകാലങ്ങളിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം നിശ്ചിത സമയത്തിനുള്ളിൽ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനം നടത്തുക തുടങ്ങിയ കാര്യങ്ങൾ ഈ വിഭാഗത്തിന്റെ ചുമതലയാണ്.

പരിശോധന എ.

19.10.1964-ലെ ജി.ഒ.(പി) നം.723/64/ധന. ഉത്തരവ് പ്രകാരം 1964-ൽ ധനകാര്യ പരിശോധനാ (സാങ്കേതികേതര) വിഭാഗം രൂപീകൃതമായി. കേരള ട്രഷറി കോഡ് വാല്യം-I ലെ ചട്ടം 132 പ്രകാരം സർക്കാർ ഓഫീസുകളിൽ പതിവു പരിശോധനകളും, ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആകസ്മിക പരിശോധനകളും നടത്തുവാൻ ധനകാര്യ പരിശോധനാ വിഭാഗത്തിന് അധികാരമുണ്ട്. കൂടാതെ 03.06.1996-ലെ സ.ഉ.(എം.എസ്) നം.376/96/ധന. ഉത്തരവ് പ്രകാരം ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗത്തിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ, സർക്കാരിന് കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, സർക്കാർ നിയന്ത്രണത്തിലുളള മറ്റ് സ്ഥാപനങ്ങൾ, സർക്കാർ സഹായം ലഭിക്കുന്ന ഏജൻസികൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആകസ്മിക പരിശോധന നടത്താവുന്നതാണ്. ധനകാര്യ പരിശോധനാ (സാങ്കേതികേതര) വകുപ്പിന് കീഴിൽ 9 വിംഗുകളും (A, B, D, E, F, G, H, J, K) എല്ലാ ജില്ലകളിലും ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡുകളും പ്രവർത്തിച്ചുവരുന്നു. സർക്കാർ അനുശാസിക്കുന്ന സാമ്പത്തിക ചട്ടങ്ങൾ എല്ലാ വകുപ്പുകളും പാലിക്കുന്നുണ്ടെന്ന് ധനകാര്യ പരിശോധനാ വിഭാഗം ഉറപ്പാക്കുന്നു. ഭരണ വകുപ്പുകളുടെ ശിപാർശയോടെ ലഭിക്കുന്ന വിഷയങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഉത്തരവുകളുടേയും ചട്ടങ്ങളുടേയും ലംഘനം, നടപടിക്രമങ്ങളിലെ അപാകതകൾ എന്നിവ സംബന്ധിച്ച് ധനകാര്യ വകുപ്പിൽ നേരിട്ട് ലഭിക്കുന്ന പരാതികൾ/ നിവേദനങ്ങൾ എന്നിവയിന്മേലും, പത്രമാധ്യമങ്ങളിൽ വരുന്ന അടിയന്തിര പ്രാധാന്യമുളളതും, സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടുന്നതുമായ വിഷയങ്ങളിന്മേലും ധനകാര്യ പരിശോധനാ (സാങ്കേതികേതര) വിഭാഗം പരിശോധന നടത്താറുണ്ട്. പ്രസ്തുത പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുവാൻ സർക്കാരിന്റെ പരിശോധനാ വിഭാഗമായ ധനകാര്യ പരിശോധനാ വിഭാഗത്തിന് അധികാരമുണ്ട്. ഓഫീസുകളിലെ അക്കൗണ്ട്സ് രജിസ്റ്ററുകൾ, സ്റ്റോർപർച്ചേയ്സുമായി ബന്ധപ്പെട്ട ഫയലുകൾ/രേഖകൾ, ക്യാഷ്, സ്റ്റോഴ്സ് എന്നിവയുടെ ഭൗതിക പരിശോധന തുടങ്ങി ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഏതു ഫയലും, രജിസ്റ്ററും പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. മേൽ സർക്കാർ ഉത്തരവുകൾ പ്രകാരം എല്ലാ വകുപ്പ് തലവന്മാരും സ്ഥാപനങ്ങളും ധനകാര്യ പരിശോധനാ വിഭാഗത്തിനു വേണ്ട സഹായ സഹകരണങ്ങൾ ലഭ്യമാക്കേണ്ടതാണ്. പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടുകൾ ധനകാര്യ സെക്രട്ടറിക്ക് സമർപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. അന്വേഷണം നടത്തി പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ചവ സ.ഉ.(പി) നം. 506/92/ധന തീയതി. 20.08.1992, സ.ഉ.(പി) നം.2981/98/ധന തീയതി 25.11.1998, സർക്കുലർ നം. 56/FIW-ജി1/08/ധന തീയതി 30.08.2008 എന്നിവയിലെ നിർദ്ദേശങ്ങൾക്കനുസൃതമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഭരണ വകുപ്പുകൾക്ക് നല്കുന്നു. റിപ്പോർട്ടുകളിന്മേൽ തുടർ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട ഭരണ വകുപ്പാണ്.

പരിശോധന ബി.

കേരളത്തിലുടനീളമുള്ള വിവിധ സർക്കാർ വകുപ്പുകളിലും സർക്കാരിന്റെ കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ആകസ്മിക പരിശോധന നടത്തുന്നു. മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നിർദ്ദേശപ്രകാരം പരിശോധന നടത്തുന്നു. കൂടാതെ കോട്ടയം, എറണാകുളം ജില്ലകളിലെ ജില്ലാ പരിശോധനാ വിഭാഗത്തിന്റെ മേലുള്ള നിരീക്ഷണ ചുമതലയും വഹിക്കുന്നു.

പരിശോധന ഡി.

ഡ്രാഫ്റ്റ് പാര, ആഡിറ്റ് റിപ്പോർട്ട്, അക്കൗണ്ടന്റ് ജനറലിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ടിന്മേലുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശുപാർശകളിൽ നടപടി സ്വീകരിക്കുക, അക്കൗണ്ടന്റ് ജനറലിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ടിലെ പരാമർശങ്ങളിലെ പുരോഗതി നാലു മാസം കൂടുംബോൾ പുനരവലോകനം ചെയ്യുക. സർക്കാർ ഓഫീസുകളിൽ പതിവ് പരിശോധന നടത്തുക, പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ച് പ്രത്യേക അന്വേഷണം നടത്തുക.

പരിശോധന ഇ.

വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പതിവ്/മിന്നൽ പരിശോധന നടത്തുക, ഇവിടങ്ങളിൽ ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണം നടത്തുക, വാഹന പരിശോധന നടത്തുക, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുക. ടൂർ പ്രോഗ്രാമുകളുടെ അംഗീകാരം, ആലപ്പുഴ, കണ്ണൂർ ജില്ലാ ധനകാര്യ പരിശോധനാ വിഭാഗങ്ങളുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് വെറ്റ് ചെയ്യുക, ആലപ്പുഴ ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ജോലികളുടെ മേൽനോട്ടവും ഏകീകരണവും.

പരിശോധന എഫ്.

വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പതിവ്/മിന്നൽ പരിശോധന നടത്തുക, ഇവിടങ്ങളിൽ ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണം നടത്തുക, വാഹന പരിശോധന നടത്തുക, സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതു മാനദണ്ഡങ്ങളും ഉത്തരവുകളും തയ്യാറാക്കുക. ആക്ഷൻ ടേക്കൺ റിപ്പോർട്ടുകളിൽ തുടർ നടപടികൾ സ്വീകരിക്കുക. കോഴിക്കോട്, പാലക്കാട് ജില്ലാ ധനകാര്യ പരിശോധനാ വിഭാഗങ്ങളുടെ ടൂർ പ്രോഗ്രാം അംഗീകരിക്കുക, ഇൻസ്പെക്ഷൻ റിപ്പോർട്ട് വെറ്റ് ചെയ്യുക, ഇൻസ്പെക്ഷൻ ജോലികളുടെ ഏകീകരണവും മേൽമോട്ടവും നടത്തുക. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുക.

പരിശോധന ജി.

വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ പതിവ്/മിന്നൽ പരിശോധന നടത്തുക, ആവശ്യമെങ്കിൽ ഇവിടങ്ങളിൽ പ്രത്യേക അന്വേഷണം നടത്തുക, വാഹന പരിശോധന നടത്തുക. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അക്കൗണ്ടന്റ് ജനറലിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കുക വയനാട്, കാസർഗോഡ് ജില്ലാ ധനകാര്യ പരിശോധനാ വിഭാങ്ങളുടെ ടൂർ പ്രോഗ്രാം അംഗീകരിക്കുക, ഇൻസ്പെക്ഷൻ റിപ്പോർട്ട് വെറ്റ് ചെയ്യുക, ഇൻസ്പെക്ഷൻ ജോലികളുടെ ഏകീകരണവും മേൽനോട്ടവും നടത്തുക.

പരിശോധന എച്.

വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തുക, പരിശോധനാ റിപ്പോർട്ടുൾ തയ്യാറാക്കുകയും അതിന്മേൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുക. മലപ്പുറം, തിരുവനന്തപും ജില്ലാ ധനാകര്യ പരിശോധനാ വിഭാഗങ്ങളുടെ പരിശോധനാ റിപ്പോർട്ടുകളും ടൂർ പ്രോഗ്രാമുകളും പരിശോധിക്കുക.

പരിശോധന ജെ.

വിവിധ സർക്കാർ ഓഫീസുകൾ, സർക്കാർ സ്റ്റോറുകൾ, സർക്കാരിന്റെ മറ്റു വസ്തുവകകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൽ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പതിവ് പരിശോധനകളും അന്വേഷണങ്ങളും. കൊല്ലം ജില്ലാ ധനകാര്യ പരിശോധനാ വിഭാഗവുമായി ബന്ധപ്പെട്ട ജോലികൾ. ഓഫീസ് രജിസ്റ്ററുകളുടെ പരിപാലനം, സർക്കാർ വാഹനങ്ങളുടെ പരിശോധന.

പരിശോധന കെ.

പതിവ് പരിശോധനകൾ, പത്തനംതിട്ട ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ മേൽനോട്ടം. പതിവ് പരിശോധനകൾ, സർക്കാർ കണക്കുകളുടെ റീ കൺസീലിയേഷന്റെ മേൽമോട്ടവും അതിന്മേലുള്ള തുടർ നടപടികളും. നിയമസഭാ ചോദ്യം ഉൾപ്പെടെയുള്ള പലവക പേപ്പറുകൾ

പെൻഷൻ എ.

കൃഷി, വ്യവസായവും വാണിജ്യവും, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വകുപ്പ്, ഹരിജനക്ഷേമം, വിദ്യാഭ്യാസം (ഡി.പി.എ, ഡിറ്റി.ഇ, ഡി.സി.ഇ) ട്രഷറി, എന്നീ വകുപ്പുകളിലെ വകുപ്പുതലവന്മാരുടെയും ലോ കോളേജ് പ്രിൻസിപ്പലിന്റെയും പെൻഷനും, ഈ വകുപ്പുകളിലെ കുടുംബ പെൻഷനും, പെൻഷൻ ആനുകൂല്യങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ പെൻഷൻ ആനുകൂല്യം, കമ്മ്യൂട്ടേഷൻ എന്നിവ, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ, പി.എസ്.സി ചെയർമാൻ, പി.എസ്.സി അംഗങ്ങൾ ഏന്നിവരുടെ പെൻഷൻ അനുവദിക്കൽ ഡി.സി.ആർ.ജി അനുവദികക്കുന്നതിലെ കാലതാമസം മൂലമുണ്ടാകുന്ന പിഴപ്പലിശ തുടങ്ങിയ ഫയലുകൾ. ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ്, ഹൈഡ്രോളജി വകുപ്പ്, ലോട്ടറീസ്, പി.ഡബ്ല്യൂ.ഡി, ജലവിഭവ വകുപ്പ്, റവന്യൂ വകുപ്പ്, ലേബർ വകുപ്പ, ഭാരതീയ ചികിത്സാ വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് എന്നിവയുടെ വകുപ്പ് തലവന്മാരുടെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുക. ഐ.പി.എസ് ഓഫീസർമാരുടെ പെൻഷൻ, പെൻഷൻ റീവാലിഡേഷൻ, ജുഡീഷ്യൽ സർവ്വീസുമായി ബന്ധപ്പെട്ട പെൻഷൻ പ്രോപ്പോസലുകൾ. പൊതുഭരണം, ധനകാര്യം നിയമം എന്നീ വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറി മുതലുള്ളവരുടെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കലൽ ഐ.എ.എസ് ഉദ്യോഗസ്ഥരുട പെൻഷൻ അനുവദിക്കൽ, പുരാവസ്തു, ട്രാൻസ്പോർട്ട് എന്നീ വകുപ്പുമേധാവികളുടെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കൽ, പെൻഷൻ കമ്മ്യൂട്ടേഷൻ തുടങ്ങിയവ, ബഡ്ജറ്റുമായി ബന്ധപ്പെട്ട പേപ്പറുകൾ, സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ, കുടുംബ പെൻഷൻ അപേക്ഷകൾ, ശിപാർശകൾ തുടങ്ങിയവ, മറ്റു പലവക പേപ്പറുകൾ. ദേശീയ പെൻഷൻ പദ്ധതി നടപ്പിലാക്കൽ, ദേശീയ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ, റിമാർക്കുകൾ, വിശദീകരണങ്ങൾ നൽകൽ, സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കൽ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ദേശീയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കൽ തുടങ്ങിയവ.

പെൻഷൻ ബി.

1) ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ്, പൊതുഭരണ വകുപ്പ്, നിയമ വകുപ്പ്, ധന.അഗ്രി വിംഗ് എ, ബി, സി എന്നിവിടങ്ങളിൽ നിന്നും വരുന്ന ഫയലുകൾ 2) ഇന്ത്യാ ഗവൺമെന്റിൽ നിന്നും വരുന്ന ഫയലുകൾ 3) അക്കൗണ്ടന്റ് ജനറലിൽ നിന്നുള്ള കത്തുകൾ 4) സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കത്തുകൾ 5) പെൻഷൻ പരിഷ്ക്കരണം, 6) നയപരമായ തീരുമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു വിഷയങ്ങൾ. ഒറിജിനൽ പെറ്റീഷൻ (ഒ.പി), ഡബ്ല്യൂ.പി (സി), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, കേരളാ ലോകായുക്ത തുടങ്ങിയവയിൽ നിന്നു വരുന്ന അന്യായങ്ങൾ, നിയമസഭാ ചോദ്യങ്ങൾ, ധനകാര്യ ഡെവലപ്പമെന്റ് വിംഗിൽ നിന്നും അഭിപ്രായത്തിനായി വരുന്ന ഫയലുകൾ. പെൻഷൻ (ബി) യുടെ മറ്റ് സീറ്റുകളിൽ പരാമർശിക്കാത്ത ധനകാര്യ വകുപ്പിലെ വിവിധ വിംഗുകളിലേയും മറ്റ് ഭരണ വകുപ്പുകളിലെയും അഭിപ്രായത്തിനുള്ള വിവിധ ഫയലുകൾ. കേരള സർവ്വീസ് ചട്ടം ഭാഗം III ന്റെ ഭേദഗതി, പെൻഷൻ ചട്ടങ്ങളുടെ ലഘൂകരണത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ, നിയമസഭാ സബ് കമ്മിറ്റികളുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച പ്രസ്താവന തയ്യാറാക്കലും ഹാൻഡ് ബുക്ക് തയ്യാറാക്കലും, ആഭ്യന്തര വകുപ്പ്, വിജിലൻസ് വകുപ്പ് എന്നീ ഭരണ വകുപ്പിൽ നിന്നുള്ള ഫയൽ, ധനകാര്യ വകുപ്പിലെ വെൽഫയർ വിംഗ്, പെൻഷൻ വെൽഫയർ സെൽ, പേ റിവിഷൻ അനോമലി സെൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയലുകൾ

ആരോഗ്യ ഇൻഷുറൻസ്.

പ്രത്യക പരിശോധനവിഭാഗം.

എഫ് ബി എസ്‌ എ.

സമർപ്പിക്കേണ്ടതും വകുപ്പ് മേധാവിക്ക് തീർപ്പാക്കാൻ കഴിയാത്തതും അപാകതയുളളതുമായ അപേക്ഷകൾ വകുപ്പ് മേധാവി സർക്കാരിൽ സമർപ്പിക്കേണ്ടതുമാണ്. ജീവനക്കാരന്റെ കുടുംബക്ഷേമപദ്ധതി സംബന്ധിച്ച ഫയലുകൾ സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ ഫാമിലി ബെനിഫിറ്റ് സ്കീം (എ), (ബി) എന്നീ വകുപ്പുകളിൽ ആണ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് ഒഴികെ മറ്റെല്ലാ വകുപ്പുകളിൽ നിന്നുമുളള ഫയലുകൾ ഫാമിലി ബെനിഫിറ്റ് സ്കീം (എ) വകുപ്പിലാണ് കൈകാര്യം ചെയ്യുന്നത്. സർക്കാർ ഈ ശൂപാർശകൾ പരിശോധിച്ചശേഷം അന്തിമ തീർപ്പ് കൽപിച്ച് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവ് ലഭിക്കുന്ന ജീവനക്കാരന് വകുപ്പ് മേധാവി മുഖാന്തിരം ബന്ധപ്പെട്ട ട്രഷറിയിൽ നിന്നും ടി തുക ലഭ്യമാക്കാവുന്നതാണ്. ഇതിനാവശ്യമായ ചെലവ് ‘8011-ഇൻഷ്വറൻസ് ആന്റ് പെൻഷൻ ഫണ്ട്സ് 00-102-ഫാമിലി പെൻഷൻ ഫണ്ട്സ് -99-ഫാമിലി ബെനിഫിറ്റ് ഫണ്ട് സ്കീം’ എന്ന ശീർഷകത്തിൽ നിന്നുമാണ് വഹിക്കുന്നത്.

എഫ് ബി എസ്‌ ബി.

ഭരണവകുപ്പിൽ സൂക്ഷിക്കുന്നതിനായി അയയ്ക്കുന്നു. ഒരു വരിക്കാരൻ തുടർച്ചയായി ആറ് മാസത്തിലധികം വരിസംഖ്യ അടയ്ക്കാതിരുന്നാൽ ടിയാൾ പദ്ധതിയിൽ നിന്നും പുറത്താകുകയും അടച്ച വരിസംഖ്യയ്ക്ക് ആനുപാതികമായ സർക്കാർ വിഹിതം മാത്രമേ ലഭിക്കുകയുളളൂ. പുറത്തായതിന് ശേഷം അടയ്ക്കുന്ന വരിസംഖ്യയ്ക്ക് സർക്കാർ വിഹിതം ലഭിക്കുകയില്ല. ജീവനക്കാരൻ വിരമിച്ചതിനു ശേഷം കുടുംബക്ഷേമ പദ്ധതി തീർപ്പാക്കുന്നതിന് വേണ്ടിയുളള അപേക്ഷ അതാതു വകുപ്പു മേധാവിക്ക് സമർപ്പിക്കേണ്ടതും വകുപ്പ് മേധാവിക്ക് തീർപ്പാക്കാൻ കഴിയാത്തതും അപാകതയുളളതുമായ അപേക്ഷകൾ വകുപ്പ് മേധാവി സർക്കാരിൽ സമർപ്പിക്കേണ്ടതുമാണ്. ജീവനക്കാരന്റെ കുടുംബക്ഷേമപദ്ധതി സംബന്ധിച്ച ഫയലുകൾ സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ ഫാമിലി ബെനിഫിറ്റ് സ്കീം (എ), (ബി) എന്നീ വകുപ്പുകളിൽ ആണ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് ഒഴികെ മറ്റെല്ലാ വകുപ്പുകളിൽ നിന്നുമുളള ഫയലുകൾ ഫാമിലി ബെനിഫിറ്റ് സ്കീം (എ) വകുപ്പിലാണ് കൈകാര്യം ചെയ്യുന്നത്. സർക്കാർ ഈ ശൂപാർശകൾ പരിശോധിച്ചശേഷം അന്തിമ തീർപ്പ് കൽപിച്ച് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ ഉത്തരവ് ലഭിക്കുന്ന ജീവനക്കാരന് വകുപ്പ് മേധാവി മുഖാന്തിരം ബന്ധപ്പെട്ട ട്രഷറിയിൽ നിന്നും ടി തുക ലഭ്യമാക്കാവുന്നതാണ്. ഇതിനാവശ്യമായ ചെലവ് ‘8011-ഇൻഷ്വറൻസ് ആന്റ് പെൻഷൻ ഫണ്ട്സ് 00-102-ഫാമിലി പെൻഷൻ ഫണ്ട്സ് -99-ഫാമിലി ബെനിഫിറ്റ് ഫണ്ട് സ്കീം’ എന്ന ശീർഷകത്തിൽ നിന്നുമാണ് വഹിക്കുന്നത്.

ഗ്രൂപ്പ് ഇൻഷുറൻസ്.

ജില്ലാതല കോൺഫറൻസുകൾ നടക്കുന്ന അടിസ്ഥാന വിവര ശേഖരണം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ജി.ഐ.എസ് സംബന്ധിച്ച പരാതി, നിവേദനങ്ങൾ എന്നിവയ്ക്കുമേൽ എഴുത്തു കുത്തുകൾ നടത്തൽ, ക്ലെയിമുകളിന്മേൽ തീർപ്പു കൽപ്പിക്കൽ, ജി.ഐ.എസ് വരിസംഖ്യ നിരക്ക് വർദ്ധനവ് സംബന്ധിച്ചുള്ള ജോലികൾ, ഗ്രൂപ്പ് ഇൻഷ്വറൻസിനുമേലുള്ള കണക്കെടുപ്പുകളുടെ നടപടിക്രമം, ജി.ഐ.എസ് ഫണ്ടിലെ ആനുകൂല്യം കണക്കാക്കാനുള്ള പട്ടികയുടെ പുനരവലോകനം.

ആഭ്യന്തര ആഡിറ്റ് എ. & ബി.

സംസ്ഥാനത്തെ വിവിധ വകുപ്പുകളുത്തെ കിഴിൽ രൂപീകൃതമായ ആഭ്യന്തര ഓഡിറ്റ് വിഭാഗങ്ങൾ നടത്തുന്ന ആഭ്യന്തര പരിശോധനയുടെ റിവ്യൂ ഓഡിറ്റ് നടത്തുക എന്നതാണ് ധനകാരയ ആഭ്യന്തര പരിശോധന വകുപ്പിൻറെ പ്രധാന കർത്രവ്യം . മറ്റു വകുപ്പുകളിൽ നിന്നും ലഭിക്കുന്ന ആഭ്യന്തര പരിശോധന റിപ്പോർട്ടുകൾ പരിശോധന വിശധയമാക്കുന്ന വേളയിൽ, സാമ്പത്തിക ക്രമക്കേടുകൾ സർക്കാരിശലയ്ക്ക് പിരിഞ്ഞു കിട്ടേണ്ടതായ തുകകൾ, എന്നിവ ഉത്തണ്ടങ്കിൽ ധന വകുപ്പിൻറെ ആഭ്യന്തര പരിശോധന വിഭാഗം ഇത്തരം സ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്തി വരാറുമുണ്ട്. സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളിലേയും ആഭ്യന്തര ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുവാനുള്ള നടപെടികളും സീകരിച്ചു വരുന്നുമുണ്ട്. കൂടാതെ ധനകാര്യ വകുപ്പിൻറെ വരവ് ചിലവ് കണക്കുകളുടെ ആഭ്യന്തര പരിശോധനയു൦ നടത്തിവരാറുണ്ട്.

ദേശീയ പെൻഷൻ പദ്ധതി.

ദേശീയ സമ്പാദ്യ പദ്ധതിയെ സംബന്ധിക്കുന്ന മയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി പ്രപ്പോസലുകൾ ധന (പെൻഷൻ-എ) വകുപ്പിന് അയയ്ക്കുന്നു, ഇൻവെസ്റ്റ്മെന്റിനെ സംബന്ധിച്ച സ്പഷ്ടീകരണങ്ങളും/നിർദ്ദേശങ്ങളും പി.എഫ്.ആർ.ഡി.എ/എൻ.എസ്.ഡി.എൽ ഇവയുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞശേഷം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. ഗവൺമെന്റ് വിഹിതത്തെ സംബന്ധിച്ച ബജറ്റ് വിഹതം തയ്യാറാക്കി ശീർഷകത്തിൽ ഉറപ്പുവരുത്തുന്നു, ട്രഷറി ഡയറക്ടറുമായി ബന്ധപ്പെട്ട ശേഷം ഇതിനെ സംബന്ധിച്ച ബജറ്റ് പ്രപ്പോസലുകൾ തയ്യാറാക്കുന്നു, നയപരമായ കാര്യങ്ങൾ ഒഴിച്ച് പി.എഫ്.ആർ.ഡി.എ, എൻ.എസ്.ഡി.എൽ, എൻ.പി.എസ് ട്രസ്റ്റ് ഇവരുമായി ബന്ധപ്പെട്ടുള്ള ദേശീയ പെൻഷന്] പദ്ധതി ഇടപെടലുകൾ സംബന്ധിച്ചും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശ്രമിക്കുന്നു,

ഇൻഫ്രാ സ്ട്രക്ചർ.

ധനകാര്യ (രഹസ്യ) വിഭാഗം.

സർക്കാരിന്റെ വിവിധ ഏജൻസികളുമായുളള സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക; വിഭവ സമാഹരണത്തിനുളള മാർഗ്ഗങ്ങൾ തേടുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുക; മൊത്തവരുമാനം മൊത്തച്ചെലവ് തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ അനുമാനക്കണക്ക് തയ്യാറാക്കി ദൈനംദിന ചെലവുകൾക്കും പദ്ധതികൾക്കും മറ്റ് വികസനപ്രവർത്തനങ്ങൾക്കും ആവശ്യമായ തുക കണ്ടെത്തുന്നതിനും ആവശ്യമെങ്കിൽ സർക്കാർ ഉറപ്പിന്മേൽ പൊതു വിപണിയിൽ നിന്ന് കടമെടുക്കുന്നതിനും തിരിച്ചടവ് നടത്തുന്നതിനും ആവശ്യമായ തീരുമാനം കൈക്കൊളളുന്നതിന് സഹായിക്കുകയും ചെയ്യുക; റിസർവ്വ് ബാങ്കിനും കേന്ദ്ര ഗവൺമെന്റിനും സംസ്ഥാനത്തിനുമിടയിലെ കണ്ണിയായി വർത്തിച്ച് സംസ്ഥാന ഖജനാവിലെ ധനസ്ഥിതിയുടെ പരിപാലനവും കൃത്യമായ സൂക്ഷിപ്പും ഉറപ്പുവരുത്തുക; ജീവനക്കാരുടെ ആന്വൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ലഭ്യമാക്കി ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റിക്ക് സമർപ്പിക്കുകയും സ്വത്തുവിവര പത്രികകൾ സൂക്ഷിക്കുകയും ചെയ്യുക; എന്നിവയുൾപ്പെടെ പ്രാധാന്യമേറിയ നിരവധി തീരുമാനങ്ങളെടുക്കുന്നതിന് സർക്കാരിനെ സഹായിക്കുകയെന്ന തന്ത്രപ്രധാനമായ ധർമ്മം ധന (രഹസ്യ) വകുപ്പിൽ നിക്ഷിപ്തമാണ്.

സാങ്കേതിക പരിശോധന സി.റ്റി.ഇ.

ധനകാര്യ അക്കൗണ്ട്സ്, ഭരണം, കൃഷി വകുപ്പ്, ജലസേചന പദ്ധതികൾ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, വാട്ടർ അതോറിറ്റി, വെള്ളപ്പൊക്കം പൊതു നിയന്ത്രണ പ്രവൃത്തികൾ, എ.എസ്.ഇ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക, സർക്കാർ പുറത്തുള്ള ഏജൻസികൾക്ക് നൽകിയ പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതികൾ, സി.ടി.ഇ ഓഫിസിലെ ജീവനക്കാര്യങ്ങൾ, ധനകാര്യ (ഇൻഡ & പി.ഡ.ബ്ല്യു) വിംഗുമായി ബന്ധപ്പെട്ട ഫയലുകൾ, പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ, പാലങ്ങൾ, ദേശീയ പാത എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ, ധനകാര്യ (ഡെവലപ്പമെന്റ്), പി.യു വിംഗുകളമായി ബന്ധപ്പെട്ട ഫയലുകള്], തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ, ഗ്രാമ വികസന വകുപ്പ്, വിവിധ വകുപ്പുകളിൽ നിന്നുള്ള ആർ.എൽ.ഇ.ജി.പി/എൽ.ആർ.ഇ.പി ഫയലുകൾ, എല്ലാ പൊതുവായ വിഷയങ്ങളും, പലവക ഫയലുകളും, വിവരാവകാശവുമായി ബന്ധപ്പെട്ട ഫയലുകൾ, നിയമസഭാ ചോദ്യം ഉൾപ്പെടെയുള്ള പല വക പേപ്പറുകൾ മുകളിൽ പ്രസ്താവിച്ചിട്ടുള്ള വിഷയങ്ങളുമായി ബന്ധമില്ലാത്ത ഫയലുകൾ സി.ടി.ഇ/എ.സി.ടി.ഇ യുടെ തീരുമാനം അനുസരിച്ച് ബന്ധപ്പെട്ട സീറ്റിൽ നൽകുന്നതാണ്.

ഐറ്റി-സിസ്റ്റം യൂണിറ്റ്.<

വകുപ്പിന് ആവശ്യമായ കംപ്യൂട്ടർ ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്, അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ, പരിപാലനം, ഇ-ഓഫീസ് പരിപാലനം, നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ ഈ വിഭാഗം കൈകാര്യം ചെയ്തുവരുന്നു.

ധനകാര്യ മാനേജ്‌മൻറ് പരിശീലന കേന്ദ്രം.

ധനകാര്യ വകുപ്പിന്റെ – ധനകാര്യ സെക്രട്ടേറിയറ്റിന്റെ – പരിശീലന കേന്ദ്രം, ധനകാര്യ വകുപ്പിലെ ജീവനക്കാർക്കും, ധനകാര്യ വകുപ്പുമായി ബന്ധമുളള വകുപ്പിലെ ജീവനക്കാർക്കും, ആവശ്യപ്പെടുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാർക്കും പരിശീലനം നൽകുവാനായി 2010-ൽ കേരളാ യൂണിവേഴ്സിറ്റി ഓഫീസ് വളപ്പിലെ ഡി.പി.സി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. ജീവനക്കാരുടെ ദൈനംദിന ഓഫീസ് കാര്യങ്ങൾ സംബന്ധിച്ച വിഷയങ്ങൾ, അക്കൗണ്ടിംഗ്, ബഡ്ജറ്റിംഗ്, പ്ലാനിംഗ്, ഇന്റേണൽ ആഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഗൽഭരായ അദ്ധ്യാപകർ ക്ലാസ്സുകൾ നടത്തിവരുന്നു. പിൽക്കാലത്ത് ആജീവനാന്ത ധാരണയോടെയുളള പഠനത്തെ ആധാരമാക്കിയുളള പരിശീലന നടത്തിപ്പിന് അംഗീകാരം നൽകിയതിനോടൊപ്പം വികസനോപായമാക്കിയുളള ട്രെയിനിംഗിനെ ആസ്പദമാക്കി ട്രെയിനിംഗ് നീഡ്സ് അനാലിസിസും (TNA) നടത്തിയിട്ടുണ്ട്. TNA അടിസ്ഥാനമാക്കി ട്രെയിനിംഗ് പ്രോഗ്രാമുകളിൽ വികസനത്തിനുവേണ്ടിയുളള വിഷയങ്ങൾ, ട്രെയിനിംഗ് നടത്തിപ്പിനെക്കുറിച്ചുളള മാർഗ്ഗ നിർദ്ദേശങ്ങൾ, സ്പോൺസേർഡ് ട്രെയിനിംഗ് എന്നിവയ്ക്ക് അംഗീകാരം ലഭിച്ചു. നിർണ്ണായക വിഷയങ്ങളായ ഫിനാൻഷ്യൽ റൂൾസ് ആന്റ് റെഗുലേഷൻസ്, പ്ലാനിംഗ്, ബഡ്ജറ്റിംഗ്, മോണിറ്ററിംഗ് & ഇവാലുവേഷൻ, ഡെവലപ്മെന്റൽ എക്കണോമിക്സ്, എസൻഷ്യൽ സ്റ്റാറ്റിസ്റ്റിക്സ്, ഡെബ്റ്റ് മാനേജ്മെന്റ്, അസറ്റ് മാനേജ്മെന്റ്, റിസോഴ്സ് മൊബിലൈസേഷൻ, ടാക്സ് അഡ്മിനിസ്ട്രേഷൻ, നോൺ-ടാക്സ് റവന്യൂ എന്നിവ ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 5.1.2010-ലെ സ.ഉ.(എം.എസ്സ്) നം.06/2010/ധന പ്രകാരം ധനകാര്യ ഐ.ടി. ഡിവിഷന്റെ ഭാഗമായി പ്രവർത്തനമാരംഭിച്ച ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് യൂണിറ്റിന്റെ മേൽപറഞ്ഞ ബൃഹത്ത് പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2012-ലെ ബഡ്ജറ്റ് പ്രസംഗത്തിൽ ബഹു.ധനകാര്യ വകുപ്പുമന്ത്രി ‘ധനകാര്യ സെക്രട്ടേറിയറ്റ് ട്രെയിനിംഗ് സെന്റർ’(Finance Secretariat Training Centre) എന്ന പേരിനു പകരം ‘ധനകാര്യ മാനേജ്മെന്റ് പരിശീലനകേന്ദ്രം’ (Centre for Training in Financial Management) എന്ന പേര് പ്രഖ്യാപിക്കുകയും, 10.4.2012-ൽ ട്രെയിനിംഗ് സെന്ററിൽ വച്ചു നടന്ന യോഗത്തിൽ ബഹു.ധനകാര്യ വകുപ്പുമന്ത്രി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഇപ്പോൾ വിവിധ വകുപ്പുകളിലെ എല്ലാതലത്തിലുളള ഉദ്യോഗസ്ഥർക്കുവേണ്ടിയും അതാത് വകുപ്പുകളുടെ ആവശ്യകതയ്ക്കനുസരിച്ചുളള ധനകാര്യ മാനേജുമെന്റ് പരിശീലന പരിപാടികൾ, ധനകാര്യ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കായുളള ഇൻഡക്ഷൻ ട്രെയിനിംഗ്, സംസ്ഥാനത്തെ മുഴുവൻ വകുപ്പുകൾക്ക് നാഷണൽ പെൻഷൻ സ്കീം, ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മോണിറ്ററിംഗ് സിസ്റ്റം, സ്പാർക്ക് മുതലായ പ്രത്യേക പരിശീലനം വേണ്ട വിഷയങ്ങളിലെ പരിശീലന പരിപാടികൾ തുടങ്ങിയവ CTFM നടത്തിവരുന്നു.നിലവിൽ വർഷാവർഷം വിവിധ വകുപ്പുകളിലായി ഏകദേശം ആറായിരത്തിലധികം ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് നൽകി വരുന്നു. സംസ്ഥാനത്തെ സർക്കാർ തലത്തിലുളള ഏറ്റവും മികച്ച ധനകാര്യ മാനേജ്മെന്റ് പരിശീലനകേന്ദ്രമായി CTFM വളർന്നുകഴിഞ്ഞു.

ഐറ്റി-സോഫ്റ്റ്‌വെയർ യൂണിറ്റ്.

1976 ൽ ഒരു ഡേറ്റാ പ്രോസസിംഗ് സെന്റർ (DPC) സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കംപ്യൂട്ടർ വൽക്കരിച്ച ആദ്യത്തെ വകുപ്പാണ് ധനകാര്യ വകുപ്പ്. കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെ പ്രാരംഭ കാലത്ത് തന്നെ സർക്കാർ പ്രവർത്തനങ്ങൾക്ക് വേണ്ടി കംപ്യൂട്ടർ സംവിധാനം ഉപയോഗിച്ചുകൊണ്ട് സ്ഥാപിച്ച ഡേറ്റാ പ്രോസസിംഗ് സെന്റർ കേരളത്തിലെ എന്നല്ല ഇൻഡ്യയിലെ തന്നെ ഒരു നാഴികക്കല്ലായി മാറി. ഡേറ്റാ പ്രോസസിംഗ് സെന്റർ കേരളാ സർവ്വകലാ ശാലയുടെ കംപ്യൂട്ടർ സെന്ററുമായി കൂടിചേർന്ന് ഒരു TDC-316 കംപ്യൂട്ടർ ഉപയോഗിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1983 ൽ DPC യ്ക്ക് വേണ്ടി യൂണിവേഴ്സിറ്റി കംപ്യൂട്ടർ സെന്ററിനോട് ചേർന്ന് ഒരു പ്രത്യേകം കെട്ടിടം നിർമ്മിച്ചു പ്രവർത്തിച്ചുവരുന്നു. ഐ.റ്റി.-സോഫ്റ്റ് വെയർ -ധനകാര്യ വകുപ്പിനും സംസ്ഥാന സർക്കാരിനും ആവശ്യമായ സാങ്കേതിക സഹായം നൽകുകയാണ് ഈ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ജോലി. ധനകാര്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സോഫ്റ്റ് വെയറുകൾ കാലോചിതമായി നിർമ്മിക്കൽ, അതിന്റെ പരിപാലനം, കാലാകാലങ്ങളിൽ ആവശ്യമായ പരിഷ്ക്കരണം വരുത്തൽ, ബഡ്ജറ്റ്, എക്സ്പെന്റീച്ചർ, ഇൻസ്പെക്ഷൻ, ജീവനക്കാരുടെ ശമ്പളം, സർവീസ് കാര്യങ്ങൾ, ട്രഷറികളുടെ പ്രവർത്തനം, തുടങ്ങിയ എല്ലാ മേഘലകൾക്കും ആവശ്യമായ സോഫ്റ്റ് വെയർ നിർമ്മാണവും പരിപാലനവും, ധനകാര്യ വകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കോഡുകളുടെ പരിഷ്ക്കരണം, പരിഭാഷപ്പെടുത്തൽ, ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റിന്റെ പരിപാലനവും നിർവഹണവും, വിവിധ വിഭാഗങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളും, പരിപത്രങ്ങളും സൈറ്റിൽ പ്രസിദ്ധപ്പെടുത്തൽ തുടങ്ങിയ ഒട്ടേറേ കാര്യങ്ങൾ ഈ വിഭാഗം കൈകാര്യം ചെയ്യുന്നു.

ഓഫീസ് സെക്ഷൻ.

ഓഫീസ് സെക്ഷന്റെ മേൽമോട്ടം, സർക്കാർ ഉത്തരവുകൾക്ക് നമ്പർ നൽകുക, സർക്കുലറുകൾക്ക് നമ്പർ നൽകുക, ടേബ്ലിംഗ് സ്ലിപ്പിന്റെ സൂക്ഷിപ്പ്, ആന്വൽ ഇൻഡന്റ്, സൂചിക എന്നിവ തയ്യാറാക്കൽ, രജിസ്റ്റേർഡ് കത്തുകൾ, സ്പീഡ് പോസ്റ്റ്, കൊറിയർ എന്നിവ മുഖേന വരുന്ന കത്തുകൾ സ്വീകരിക്കുക, പ്രിന്റ് ചെയ്ത സർക്കാർ ഉത്തരവുകൾ വിതരണം ചെയ്യുകയും അയയ്ക്കുകയും ചെയ്യുക.

തപാൽ.

ആഭ്യന്തര വകുപ്പ്, ഡി.ജി.പി, ഐ.ജി (ജയിലുകൾ), ഫയർ & റസ്ക്യൂ സർവ്വീസ്, നികുതി വകുപ്പ്, രജിസ്ട്രേഷൻ ഐ.ജി, എക്സൈസ് കമ്മീഷണർ, കേരളാ വാട്ടർ അതോറിറ്റി എം.ഡി, ഭൂഗർഭജല വകുപ്പ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, പട്ടികജാതിയപട്ടിക വർഗ്ഗ വികസനം, ഹരിജന ക്ഷേമം, സാമൂഹ്യ ക്ഷേമം, മത്സ്യ ബന്ധന ഡയറക്ടറേറ്റ്, തുറമുഖ ഡയറക്ടറേറ്റ്, ഗതാഗത കമ്മീഷണർ, കെ.എസ്.ആർ.റ്റി.സി മാനേജിംഗ് ഡയറക്ടർ, സിവിൽ സപ്ലൈസ് കമ്മീഷണർ & ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ഡി.പി.ഐ, സംസ്ഥാന ആസൂത്രണ ബോർഡ് സെക്രട്ടറി, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ഡയറക്ടർ. ഗ്രാമവികസന കമ്മീഷണർ, പ്രസ്സ്, എൻ.സി.സി ഡയറക്ടർ, പ്രിന്റിംഗ് വകുപ്പ്, സ്റ്റേഷണറി കൺട്രോളർ, കോളേജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ലേബർ എംപ്ലോയിമെന്റ് ട്രെയിനിംഗ്, ഫാക്ടറീസ് & ബ്രോയിലേഴ്സ് ഡയറക്ടർ, ഡി.എം.ഒ.എച്ച്, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ് കമ്മീഷണർ, കൃഷി, ക്ഷീരവികസനം, ഭൂസംരക്ഷണ വകുപ്പുകൾ എന്നിവയ്ക്കുള്ള തപ്പാൽ, ദൈനംദിന ലോക്കൽ ഡെലിവറി എന്നിവയുടെ വിതരണം.

ന്യൂ തപാൽ.

ധനകാര്യ വകുപ്പിൽ നിന്നും പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ, പരിപത്രങ്ങൾ, ശമ്പളപരിഷ്കരണ ഉത്തരവുകൾ‌, മറ്റ് വകുപ്പുകളിൽ നിന്നും ലഭിക്കുന്ന തപാലുകൾ, വിഷയസൂചികയോടെയുള്ള സർക്കാർ ഉത്തരവുകൾ (Indexings of Gas), കൊറിയർ, രജിസ്റ്റേഡ് സ്പീഡ് പോസ്റ്റ് എന്നിവ സ്വീകരിച്ച് ഡയറൈസ് ചെയ്ത് ധനകാര്യ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷനുകൾക്ക് നൽകുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സ്കാൻ ചെയ്ത്, ഫയൽ നമ്പർ നൽകി ഫിനാൻസിലയ്ക്ക് മാർക്ക് ചെയ്ത് വരുന്ന തപാലുകളും ഏത് സെക്ഷനിലാണോ കൈകാര്യം ചെയ്യേണ്ടത് എന്ന് നോക്കി ആ സെക്ഷനിലേയ്ക്ക് നൽകും. രജിസ്റ്റേഡായി ലഭിക്കുന്ന ഒ.പി.കൾ രേഖപ്പെടുത്തുന്നതിനുള്ള ബുക്ക് സൂക്ഷിക്കുകയും, (ചെക്ക്/ഡ്രാഫ്റ്റ്/ഷെയർ സർട്ടിഫിക്കറ്റ് മാത്രമാണ് ഇവിടെ എടുക്കുന്നത്) പ്രിന്റ് ചെയ്തുവരുന്ന സർക്കാർ ഉത്തരവുകൾ ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് നൽകുകയും ചെയ്യുക എന്നീ ജോലികൾ ധനകാര്യ ന്യൂ തപാൽ സെക്ഷന്റെ ചുമതലയിൽ വരുന്നു.

ഡെസ്പാച്.

ധനകാര്യ വകുപ്പിലെ എല്ലാ സെക്ഷനുകളിൽ നിന്നും മറ്റുള്ള ഓഫീസുകളിലേയ്ക്കും വ്യക്തികൾക്കും നൽകുവാനുള്ള എല്ലാ സർക്കാർ കത്തുകളും, ഉത്തരവുകളും, സർക്കുലറുകളും ഡെസ്പാച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തി സ്പീഡ് പോസ്റ്റ്, ഓർഡിനറി തപാൽ, രജിസ്റ്റേർഡ്/എ.ഡി, രജിസ്റ്റേർഡ് പാർസൽ, സ്പെഷ്യൽ മെസഞ്ജർ എന്നിങ്ങനെ ഇനം തിരിച്ച് കവറിൽ അഡ്രസ്സ് എഴുതി അയയ്ക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളുടെ മറുപടിക്കാവശ്യമായ മുൻ സർക്കാർ ഉത്തരവുകളുടെയും സർക്കുലറുകളുടെയും വിവരങ്ങൾ നൽകുക, തപാൽ സ്റ്റാമ്പുകളുടെ കണക്ക് സൂക്ഷിക്കുക, സർക്കുലർ നമ്പറിടുക മുതലായ ചുമതലയും ധനകാര്യ (ഡെസ്പാച്ച്) സെക്ഷനിലാണ് നിർവ്വഹിക്കുന്നത്.

.

.

.

.

.

.