ധനകാര്യ വകുപ്പിൻ്റെ പ്രധാന വിഭാഗങ്ങളും ചുമതലകളും
1. ഭരണം/ ജീവനകാരും : ധനകാര്യ വകുപ്പ്, ധനവകുപ്പിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലുള്ള വകുപ്പുകൾ തുടങ്ങിയവയിലെ ജീവനക്കാരുടെ സേവന സംബന്ധിയായ കാര്യങ്ങൾ.
2. അക്കൗണ്ട്സ്/ ക്യാഷ് വിഭാഗം : ധനകാര്യ വകുപ്പിലെ ജീവനക്കാരുടെ വേതന/ആനുകൂല്യ വിതരണ കാര്യങ്ങളും മറ്റ് ഓഫീസ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളും.
3. ബഡ്ജറ്റ് വിഭാഗം : സംസ്ഥാന ബഡ്ജറ്റ് തയ്യാറാക്കുന്നതും അത് സംബന്ധിച്ച കാര്യങ്ങളും.
4. സാമ്പത്തിക അധികാര പരിധി നിയന്ത്രണം.
5. ആഭ്യന്തര ആഡിറ്റ് വിഭാഗം : എല്ലാ വകുപ്പുകളിലേയും ഓഡിറ്റ് സംബന്ധിച്ച തുടർ നടത്തിപ്പുകൾ.
6. പെൻഷൻ സെക്ഷനുകൾ : സംസ്ഥാന ജീവനക്കാരുടെ അടുത്തൂൺ വ്യവസ്ഥകൾ സംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കുക, അവയുടെ നടത്തിപ്പ് പരിശോധിക്കുക, ഉപദേശിക്കുക.
7. പി.എഫ് വിഭാഗം : ജീവനക്കാരുടെ പൊതുപ്രോവിഡന്റ് ഫണ്ടിന്റെ വ്യവസ്ഥാ നിർമ്മാണവും വിശദീകരണങ്ങളും.
8. പ്ലാനിംഗ് വിഭാഗങ്ങൾ : ധന: വിനിയോഗ, സമാഹരണ ആസൂത്രണങ്ങൾ നടത്തുക ഉപദേശം നൽകുക.
9. ശമ്പള പരിഷ്കരണ വിഭാഗം : ജീവനക്കാരുടെ ശമ്പള പരിഷ്കരണ ചട്ടങ്ങൾ നിർമ്മിക്കുക മറ്റ് സേവന വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചട്ടങ്ങൾ നിർമ്മിക്കുക/ഉപദേശിക്കുക.
10. പൊതുമേഖലാ വിഭാഗങ്ങൾ : സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമവിധാനങ്ങൾക്ക് ഉപദേശം നൽകുക സാമ്പത്തിക നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
11. റൂൾസ് വിഭാഗങ്ങൾ : കേരളാ സർവ്വീസ് ചട്ടങ്ങൾ നിർമ്മിക്കുക ഉപദേശം നൽകുക.
12. പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റി വിഭാഗം : പി.എ.സി സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നു.
13. മറ്റ് വകുപ്പുകളുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന വിംഗ് വിഭാഗങ്ങൾ : വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയം ഭരണം തുടങ്ങിയ മറ്റ് വകുപ്പുകൾക്ക് കൈകാര്യം ചെയ്യുന്നു.
14. ധന: വിനിയോഗ വിഭാഗങ്ങൾ : സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്താനുള്ള നിയന്ത്രണ സംവിധാനങ്ങളെ പരിശോധിക്കുക.
15. കുടുംബക്ഷേമ പദ്ധതി/ഗ്രൂപ്പ് ഇൻഷുറൻസ് വിഭാഗങ്ങൾ : ടി പദ്ധതി നടത്തിപ്പിന്റെ ചട്ടങ്ങളുടെ നിർമ്മാണവും പരിപാലനവും, മറ്റ് ഉപദേശങ്ങളും.
16. ഫണ്ട് വിഭാഗം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, സൈനികനിധി തുടങ്ങിയ ഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
17. ലോൺ/ എച്ച്.ബി.എ/ ജി.എം.സി : സംസ്ഥാനത്തിന്റെ ലോൺ വ്യവസ്ഥകൾ കടമെടുപ്പ് തുടങ്ങിയ കാര്യങ്ങൾ ലോൺ തിരിച്ചടവ് ജീവനക്കാരുടെ ലോൺ വ്യവസ്ഥകൾ തുടങ്ങിയവ.
18. രഹസ്യ/നോഡൽ വിഭാഗങ്ങൾ : കേന്ദ്രസർക്കാരിന്റെ ഏജൻസികളുമായുള്ള സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക.
19. എസ്.എൽ.വിഭാഗം : ട്രഷറി ചട്ടങ്ങൾ നിർമ്മിക്കുക, ലഘൂകരിക്കുക വ്യാഖ്യാനിക്കുക, ഉപദേശിക്കുക.
20. വേയ്സ് ആന്റ് മീൻസ് വിഭാഗം : സംസ്ഥാന സർക്കാരിന്റെ വേയ്സ് ആന്റ് മീൻസ് അവസ്ഥ നിരീക്ഷിച്ച് നിയന്ത്രങ്ങൾ/ ഇളവുകൾ അനുവദിക്കുക.
21. പാർലമെന്റ് വിഭാഗം : ധന വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യോത്തരങ്ങൾ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുക.
22. വിവരസാങ്കേതിക വിഭാഗങ്ങൾ : ധന വകുപ്പിന്റെ ആധുനീകരണത്തിനും പരിശീലനത്തിനുമുള്ള നടത്തിപ്പ് വിഷയങ്ങൾ കോഡുകളുടെ പരിഷ്കരണം.
23. റിക്കോർഡ്സ്/ഓഫീസ് വിഭാഗങ്ങൾ
24. സംസ്ഥാന ധനകാര്യ കമ്മീഷൻ വിഭാഗം