സംസ്ഥാന ധനകാര്യ കമ്മീഷൻ
ഭാരത്തിന്റെ ഭരണഘടനയുടെയും പഞ്ചായത്തിരാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.
ധനകാര്യ കമ്മീഷൻ, സംസ്ഥാനത്തിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകേണ്ട നികുതി ടോൾ, മറ്റ് വിവിധയിനം ഫീസുകൾ തുടങ്ങിയവയുടെ വിഹിതം സംബന്ധിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നികുതി, ടോൾ, മറ്റ് ഫീസുകൾ തുടങ്ങിയ നിർണ്ണയം ചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും നൽകേണ്ട ഗ്രാന്റുകൾ തുടങ്ങിയവ സംബന്ധിച്ചും മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ശുപാർശകൾ നൽകിവരുന്നു.
സംസ്ഥാനത്ത് ഇതുവരെ അഞ്ച് ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നിട്ടുണ്ട്.
ഒന്നാം ധനകാര്യ കമ്മീഷൻ
ചെയർമാൻ : ശ്രീ. പി.എം.ഏബ്രഹാം
അംഗങ്ങൾ : ശ്രീ. കെ.എ.ഉമ്മൻ,ശ്രീ.കെ.മോഹൻ ദാസ്.
റിപ്പോർട്ട് സമർപ്പിച്ച തീയതി :- 29/02/1996
രണ്ടാം ധനകാര്യ കമ്മീഷൻ
ചെയർമാൻ : ഡോ. പ്രഭാത് പട്നായിക്
അംഗങ്ങൾ : ഡോ. കെ.എം.ഏബ്രഹാം, ശ്രീ. എസ്.എം.വിജയാനന്ദ്.
റിപ്പോർട്ട് സമർപ്പിച്ച തീയതി :- 08/01/2001
മൂന്നാം ധനകാര്യ കമ്മീഷൻ
ചെയർമാൻ : ശ്രീ. കെ.വി.രബീന്ദ്രൻ നായർ.
അംഗങ്ങൾ : ശ്രീ. വി.എസ്.സെന്തിൽ, ശ്രീ. പി.കമാൽ കുട്ടി.
റിപ്പോർട്ട് സമർപ്പിച്ച തീയതി :- 23/11/2005.
നാലാം ധനകാര്യ കമ്മീഷൻ
ചെയർമാൻ : ഡോ. എം.എ.ഉമ്മൻ.
അംഗങ്ങൾ : ശ്രീ. എസ്.എം.വിജയാനന്ദ്, ശ്രീമതി. ഇഷിതാ റോയ്.
റിപ്പോർട്ട് സമർപ്പിച്ച തീയതി :- 22/01/2011 – ഭാഗം I, 31/03/2011 – ഭാഗം II
അഞ്ചാം ധനകാര്യ കമ്മീഷൻ
ചെയർമാൻ : പ്രൊഫ.ബി.എ.പ്രകാശ്.
അംഗങ്ങൾ : ശ്രീ.ജയിംസ് വർഗ്ഗീസ്.
(നിലവിൽ പ്രവർത്തനം തുടരുന്നു)