ധനകാര്യ വകുപ്പിന്റെ പ്രധാന ചുമതലകൾ/ഉത്തരവാദിത്വങ്ങൾ
കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ, അവധി വ്യവസ്ഥകൾ, അടുത്തൂൺ വ്യവസ്ഥകൾ, പുതിയ തസ്തികകൾ സൃഷ്ടിക്കൽ, ധന വിനിയോഗവ്യവസ്ഥകൾ തുടങ്ങിയവയിൽ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കുക. ആയത് കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തുക.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ സംബന്ധിക്കുന്ന സാമ്പത്തിക അച്ചടക്കം, വിനിയോഗചട്ടങ്ങളും ക്രമീകരണങ്ങളും നടത്തുക.
സർക്കാരിന്റെ കടമെടുപ്പ്, ലോൺ നൽകൽ തുടങ്ങിയ ധനകാര്യ ഇടപാടുകൾക്ക് വേണ്ട ഉപദേശം നൽകുക.
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, നിക്ഷേപങ്ങൾ ലോണുകൾ തുടങ്ങിയവ സംബന്ധിച്ച ഉപദേശങ്ങൾ/നിയമനിർമ്മാണം.
ദുരിതാശ്വാസനിധി തുടങ്ങിയ സർക്കാർ ഫണ്ടുകളുടെ ശേഖരണ/വിനിയോഗ ഉപദേശ/വിതരണ ചട്ടങ്ങൾ രൂപീകരിക്കുക.
നികുതികൾ/സെസ്/ഫീസുകൾ തുടങ്ങിയവ ചുമത്താനും ഒഴിവാക്കാനും സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധിക്കുക സർക്കാരിനെ ഉപദേശിക്കുക.
സംസ്ഥാന സർക്കാർ ഉറപ്പിന്മേൽ സ്വീകരിക്കുന്ന/നൽകുന്ന ലോണുകൾ, ഗ്യാരന്റികൾ എന്നിവയുടെ വിശദാംശങ്ങൾ പരിശോധിക്കുക മറ്റ് വകുപ്പുകളെ ഉപദേശിക്കുക.
ധനകാര്യ വ്യവസ്ഥകൾ സംബന്ധിച്ച് മറ്റു വകുപ്പുകൾക്ക് ഉപദേശങ്ങൾ നൽകുക. അർഹമായ സാമ്പത്തികാധികാര അനുമതി നൽകുക/പുതുക്കുക.
മൊത്ത വരുമാനം, മൊത്തചെലവ് എന്നിവ സംബന്ധിച്ച് വ്യക്തമായ അനുമാനകണക്ക് തയ്യാറാക്കി പദ്ധതികളും മറ്റു വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്താനും/ഉപയോഗിക്കാനുമുള്ള ഉപദേശങ്ങൾ നൽകുക.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് തയ്യാറാക്കുക.
സംസ്ഥാനത്തിന്റെ ധനവിനിയോഗം സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കാനും ഉപദേശങ്ങൾ നൽകാനുമുള്ള ഉത്തരവാദിത്വം.
സംസ്ഥാന ഖജനാവിന്റെ കൃത്യമായ സൂക്ഷിപ്പും പരിപാലനവും.
എല്ലാ വകുപ്പുകളുടെ ആഡിറ്റും/പരിശോധനകളും മറ്റ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതി നടത്തുക.
ദേശീയ സമ്പാദ്യ പദ്ധതിയുടെ നടത്തിപ്പ്.
സംസ്ഥാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷാ ചട്ടങ്ങൾ രൂപീകരിച്ച് നടപ്പാക്കുക.