ഇ-ഗവേർണൻസ്
ഇ ഗവർണൻസിന് ധനകാര്യ വകുപ്പ് വളരെയധികം മുൻഗണന നൽകിവരുന്നു. 1976-ൽ തുടങ്ങിയ ഡാറ്റാ പ്രോസ്സസിംഗ് സെന്റർ ഈ മേഖലയിൽ പ്രഥമഗണനീയമാണ്. 1994-ൽ തന്നെ ബജറ്റ് രൂപീകരണം കമ്പ്യൂട്ടറൈസ് ചെയ്യുകയും 1995 മുതൽ ബജറ്റ് അനുബന്ധപ്രവൃത്തികളും പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് ഓഫീസുകളെയും ബന്ധപ്പെടുത്തി വൈഡ് ഏരിയ നെറ്റ് വർക്ക് സ്ഥാപിക്കാനുള്ള ഒന്നാം ഘട്ടം പൂർത്തീകരിച്ചത് ധനകാര്യ വകുപ്പാണ്. പിൽകാലത്ത് വിവര സാങ്കേതിക വിദ്യാ വകുപ്പ് ഇതിൽ തുടർ നടപടികൾ കൈക്കൊണ്ടു വരുന്നു.
ഫയൽ നിരീക്ഷണത്തിനായി ‘IDEAS’ സോഫ്റ്റ് വെയർ ആദ്യമായി പൂർണ്ണമായും ഉപയോഗപ്പെടുത്തിയതും ധനകാര്യ വകുപ്പാണ്. തുടർന്ന് പേപ്പർ മുക്ത ഓഫീസ് എന്നതിലേക്കായി തയ്യാറാക്കിയ ഇ-ഓഫീസ് പൂർണ്ണമായും ആദ്യമായി സെക്രട്ടേറിയറ്റിൽ നടപ്പിലാക്കിയതും ധനകാര്യ വകുപ്പാണ്. ധനകാര്യ വകുപ്പ് താഴെപ്പറയുന്ന സോഫ്റ്റ് വെയറുകൾ ഇപ്പോൾ ഉപയോഗിച്ചു വരുന്നു. ബാംസ്, ഫിംസ്, ബി.ഡി.എസ്, ഇ ലാംസ്, ജിംസ്, ബി.എം.എസ്, വാംസ്, സ്പാർക്ക്, എമിലി.