സാരഥികൾ
ബഹു. ധനകാര്യ വകുപ്പ് മന്ത്രിയുടെ കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി മേലധികാരിയായി ധനകാര്യ വകുപ്പ് പ്രവർത്തിക്കുന്നു.
പ്രവർത്തന മേഖലകൾ
സംസ്ഥാന ബജറ്റ്, സാമ്പത്തിക അധികാര പരിധി നിയന്ത്രണം, സംസ്ഥാന ധനകാര്യ കമ്മീഷൻ, ശമ്പള പരിഷ്കരണ കമ്മീഷൻ,..
ചരിത്രം
നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് 1869 ആഗസ്റ്റ് മാസം 23 –ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ആദ്യകാലത്ത് ഹജൂർ കച്ചേരി, പുത്തൻകച്ചേരി തുടങ്ങിയ പേരുകളിലാണ് സെക്രട്ടേറിയേറ്റ് അറിയപ്പെട്ടിരുന്നത്. 1949 ആഗസ്റ്റ് 25-ലെ റ്റി3-5412/49/CS എന്ന സർക്കുലർ പ്രകാരമാണ് ഈ മന്ദിരം ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങിയത്.
ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ൽ കേണൽ മൺട്രോയുടെയും റാണി ലക്ഷ്മീഭായിതമ്പുരാട്ടിയുടേയും ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വകുപ്പുകളിൽ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. 1871 -ൽ രൂപീകൃതമായ ഈ വകുപ്പ് ഇന്നും സംസ്ഥാന ഭരണ സംവിധാനത്തിൽ ഒരു മുഖ്യ പങ്ക് വഹിച്ചു വരുന്നു.
ഭാരത ഭരണ ഘടനയുടെ 202 മുതൽ 206 വരെയുള്ള ഉപഖണ്ഡങ്ങളിലാണ് ധന:വകുപ്പിന്റെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണ സംവിധാനത്തിൽ ഭരണഘടനാധിഷ്ഠിതമായ പ്രധാന ഉത്തരവാദിത്വങ്ങൾ ധനവകുപ്പ് വഹിക്കുന്നുണ്ട്.